Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

അന്യായമായി വനം വകുപ്പ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് യുവാവിന്റെ കുടുംബാംഗങ്ങള്‍ ഫോറസ്റ്റ് സ്റ്റേഷനു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി

04 JULY 2020 08:53 AM IST
മലയാളി വാര്‍ത്ത

പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍, കാട്ടിറച്ചി പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ മൊഴിയില്‍ പേര് സൂചിപ്പിച്ചിരുന്ന യുവാവിനെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് യുവാവിന്റെ അമ്മ അല്ലിറാണിയും ഭാര്യ അനുഷയും ഫോറസ്റ്റ് സ്റ്റേഷനു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി. യുവാവിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്നാണ് പരാതി.

യുവാവിനെ വീട്ടില്‍ വച്ചും ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായും കേസില്‍ പ്രതി അല്ലാത്ത യുവാവിനെ ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. 8-ാം തീയതി വരെ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നു പറയുന്നു.

ഇന്നലെ രാവിലെ 9-ന് ആണ് മുതുകാട് ചെക് പോസ്റ്റിനു സമീപത്തെ പുതുക്കുടിമീത്തല്‍ പി.എം.സച്ചിദാന്ദനെ (26) പെരുവണ്ണാമൂഴി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.ഷാജീവും സംഘവും ചേര്‍ന്ന് വീട്ടില്‍ നിന്നു കേസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫിസില്‍ മൊഴിയെടുത്ത ശേഷം ഉദ്യോഗസ്ഥര്‍ പറഞ്ഞു വിട്ടു.

എന്നാല്‍ യുവാവ് വീട്ടില്‍ എത്തിയില്ല. അതേ തുടര്‍ന്ന് അമ്മ അല്ലിറാണിയും ഭാര്യ അനുഷയും ഫോറസ്റ്റ് സ്റ്റേഷനു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിതേഷ് മുതുകാട്,മുന്‍ പഞ്ചായത്ത് അംഗം ജയിംസ് മാത്യു എന്നിവര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉച്ചയ്ക്ക് 1ന് സമരം അവസാനിപ്പിച്ചു.പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് സച്ചിദാനന്ദന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കാട്ടിറച്ചി പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ മൊഴിയില്‍ സച്ചിദാനന്ദന്റെ പേര് സൂചിപ്പിച്ചതു കൊണ്ട് അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തതെന്നും മര്‍ദിച്ചിട്ടില്ലെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (32 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (36 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (38 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (50 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends