Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

രാഷ്ട്രീയമായി തന്നെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കലാണോ മാധ്യമങ്ങളുടെ പണി; സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ മാധ്യമ വാര്‍ത്തകളില്‍ കുപിതനായി മുഖ്യമന്ത്രി

07 AUGUST 2020 07:19 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയമായി തന്നെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കലാണോ മാധ്യമങ്ങളുടെ പണിയെന്ന് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ മാധ്യമ വാര്‍ത്തകളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സ്വര്‍ണക്കടത്തിന് കൂട്ട് നിന്നുവെന്ന് വരുത്തിതീര്‍ക്കലാണോ മാധ്യമങ്ങളുടെ ഉദ്ദേശമെന്ന് മുഖ്യമന്ത്രി ചോദിച്ചു. എത്ര ശ്രമിച്ചാലും അതിന് ഫലമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന ചില മാധ്യമങ്ങള്‍ പറയുന്നതിന്റെ ഉദ്ദേശ്യം നാട്ടുകാര്‍ക്ക് അറിയാം. നിങ്ങള്‍ ഒരു പ്രത്യേക രീതി ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഈ നാടിന്റെ പൊതുബോധം മാറ്റിമറിക്കാന്‍ കഴിയുമോ എന്നല്ലേ നിങ്ങള്‍ നോക്കുന്നത്. അതാണോ മാധ്യമധര്‍മം. നിങ്ങള്‍ പ്രത്യേക ഉപചാപക സംഘത്തിന്റെ വക്താക്കാളായി മാറുകയല്ലേ. എന്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന തനിക്ക് എതിരെ വാര്‍ത്തകള്‍ നല്‍കുന്നത്. എന്തും വിളിച്ചുപറയാമെന്ന അവസ്ഥയല്ലേ. ഏത് നിന്ദ്യമായ രീതിയും സ്വീകരിക്കാമെന്നല്ലേ. അതിനാണോ കൂട്ടുനില്‍ക്കേണ്ടത്. തനിക്ക് അതില്‍ ഒന്നും ഒരു തരത്തിലുള്ള ആശങ്കയും ഇല്ല. കൃത്യമായ അന്വേഷണം നടന്ന് അതിന്റെ ഭാഗമായി കാര്യങ്ങള്‍ വരട്ടെ. അതല്ലേ ശ്രദ്ധിക്കേണ്ടത് മുഖ്യമന്ത്രി ചോദിച്ചു.സ്വാഭാവികമായ ചോദ്യമല്ല മാധ്യമങ്ങളില്‍ നിന്ന് ഉണ്ടാകുന്നത്. അങ്ങനെ ആയിരുന്നുവെങ്കില്‍ ആ ഉദ്യോഗസ്ഥനില്‍ ഒതുങ്ങിനില്‍ക്കുമായിരുന്നു. ഇന്ന് ചില മാധ്യമങ്ങുടെ തലക്കെട്ടുകള്‍ നോക്കൂ. അതാണോ റിപ്പോര്‍ട്ടിന്റ പൊരുള്‍. എന്താണ് നിങ്ങളുടെ ഉദ്ദേശം. മറ്റുപലര്‍ക്കും പല ഉദ്ദേശങ്ങളും കാണും. അതിന് കൂട്ടുനില്‍ക്കണോ മാധ്യമങ്ങള്‍. 

സാധാരണ നിലയിലുള്ള മാധ്യമധര്‍മം പാലിക്കണം. അതാണ് ഏറ്റവും പ്രധാനം. അത് നിങ്ങളെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. നിങ്ങള്‍ എന്തെല്ലാം രീതികളാണ് സ്വീകരിക്കുന്നത്. ഇന്ന് ഒരു മാധ്യമം ഉപ്പും വൈള്ളവുമെടുത്ത് പോകുന്നത് കണ്ടു. ആരാണ് ഉപ്പ് പേറിയത്. ആരാണ് വെള്ളം എടുത്തത്. ആരാണ് വെള്ളം കുടിക്കേണ്ടിവരിക. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി തലപ്പത്തിരിക്കുന്ന താന്‍ വെള്ളം കുടിക്കേണ്ടിവരുമൊ. അത് മനസ്സില്‍ വെച്ചാല്‍ മതി. തനിക്ക് അതില്‍ ഒരു ആശങ്കയുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേസിന്റെ എല്ലാ കാര്യങ്ങളും പുറത്തുവരണമെന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. ഇനി അധികദിവസമൊന്നും വേണ്ടിവരില്ല. എല്ലാ കാര്യങ്ങളും പുറത്തുവരും. ആരുടെ ഒക്കെ നെഞ്ചിടിപ്പ് കൂടുന്നുവെന്ന് അപ്പോള്‍ കാണാം. തനിക്കും തന്റെ ഓഫീസിനും ഒന്നും മറച്ചുവെക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (8 minutes ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (13 minutes ago)

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (1 hour ago)

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (2 hours ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (3 hours ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (3 hours ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (3 hours ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (3 hours ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (4 hours ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (4 hours ago)

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...  (4 hours ago)

ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും  (4 hours ago)

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്  (4 hours ago)

Malayali Vartha Recommends