കനത്ത മഴ... അന്തര്‍സംസ്ഥാന യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

മഴ ശക്തിപ്പെട്ടതിന്റെ സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന യാത്രകള്‍ പരമാവധി ഒഴിവാക്കണണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താഴ്ന്ന പ്രദേശങ്ങളിലും അപകട പ്രദേശത്തും താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റ സമീപ പ്രദേശത്തും മഴക്കെടുതി രൂക്ഷമാണ്. തമിഴ്നാട്ടില്‍ നീലഗിരിയിലും സമീപ ജില്ലയിലും മഴക്കെടുതി രൂക്ഷമാണ്. കര്‍ണാടകയിലും മഴ ശക്തമാകുന്നു. മഹാരാഷ്ട്രയിലെ മുംബൈ കൊങ്കണ്‍ ബെല്‍റ്റിലും മഴ രൂക്ഷമാണ്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമുണ്ടാകാനും താഴ്ന്ന പ്രദേശത്ത് വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതിനാല്‍ ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ട് തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























