Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

സംസ്ഥാനത്ത് കൊറോണയെന്ന മഹാമാരിക്കൊപ്പം പേമാരിയും; കേരളത്തിൽ മൂന്നാം പ്രളയത്തിന്റെ തുടക്കമോ? വെതർമാന്റെ പ്രവചനം സത്യമാകുകയാണോ? ജനതയിൽ ഉയരുന്ന സംശയങ്ങൾ....

07 AUGUST 2020 07:41 PM IST
മലയാളി വാര്‍ത്ത

കൊറോണയെന്ന മഹാമാരിയുടെ വ്യാപനത്തിനൊപ്പം പേമാരിയും കേരളത്തെ ആശങ്കയിലാഴ്ത്തുകയാണ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയിൽ കനത്ത നാശനഷ്ടമാണ് കേരളത്തിലുണ്ടായിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന കണക്കുകൾ പ്രകാരം മനസിലാകുന്നത്. ഇതേതുടർന്ന് വടക്കൻ മേഖലകളിൽ പുഴകൾ കരകവിഞ്ഞു. ഇടുക്കി കഴിഞ്ഞ രണ്ട് പ്രളയകാലത്തേയും പോലെ ഇക്കൊല്ലവും ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലേക്ക് നീങ്ങുകയാണ് എന്നത് ഏറെ ആശങ്കയിലേക്ക് നയിക്കുന്നു.

അതോടൊപ്പം തന്നെ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്ക് പടിഞ്ഞാറൻ മൺസൂൺ സമയത്ത് കേരളത്തിന് സാധാരണഗതിയിൽ 2049 മില്ലിമീറ്റർ മഴ ലഭിക്കുന്നതാണ്. ഈ നൂറ്റാണ്ടിൽ കേരളത്തിന് മൺസൂൺ വർഷങ്ങൾ വളരെ കുറവായിരുന്നു. 2007 ഒരു മികച്ച വർഷമായിരുന്നു. അന്ന് 2786 മില്ലീമീറ്റർ മഴ ലഭിക്കുകയുണ്ടായി. പിന്നീട് 2013ൽ 2562 മില്ലിമീറ്റർ മഴ ലഭിക്കുന്നതുവരെ കാര്യങ്ങൾ ശാന്തമായി തന്നെ തുടരുകയായിരുന്നു.

എന്നാൽ 1920കളിലാണ് കേരളത്തില്‍ അധികമഴ തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളിൽ ലഭിച്ചത്. 2018ല്‍ കേരളത്തിന് ലഭിച്ച മഴ പ്രളയത്തിന് വഴിവയ്ക്കുകയുണ്ടായി. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയമായിരുന്നു അത്. 18 വർഷത്തിനിടെ കേവലം 2 സൂപ്പർ മൺസൂൺ കൊണ്ടാണ് മൺസൂൺ മാജിക്ക് അപ്രത്യക്ഷമാകുന്നത്. 2018ലും 2019ലും കുറഞ്ഞ സമയത്തിനുള്ളിൽ മഴയുടെ ഭൂരിഭാഗവും ലഭിച്ചു, ഇതു പ്രളയത്തിന് കാരണമാകുകയും ചെയ്തു. 1961നും 1924നും ശേഷം ഏറ്റവും മോശം വെള്ളപ്പൊക്കത്തിന് ഇത് കാരണമായി. 1924, 1961, 2018 സംസ്ഥാനത്ത് ഏറ്റവും വലിയ പ്രളയത്തിന് വഴിവെച്ച മൂന്ന് വര്‍ഷങ്ങളാണ് എന്നതാണ്.

1920 കളിൽ കേരളത്തിൽ ഉണ്ടായ കനത്ത ഹാട്രിക് മഴയുടെ കണക്കുകൾ ഇങ്ങനെയാണ്;

1922 - 2318 മില്ലി മീറ്റർ

1923 - 2666 മില്ലി മീറ്റർ

1924 - 3115 മില്ലി മീറ്റർ

നിലവിൽ - കേരളത്തിന് 2300 എംഎം മറ്റൊരു പ്രളയത്തിന് കാരണമാകുമോ എന്ന സംശയവും ഉടലെടുക്കുകയാണ്.

2018 - 2517 മില്ലി മീറ്റർ

2019 - 2310 മില്ലി മീറ്റർ

നിലവിൽ 2020 പ്രതീക്ഷകൾക്ക് അതീതമാകുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.


അതോടൊപ്പം തന്നെ രണ്ട് പ്രളയങ്ങളെ അതിജീവിച്ച കേരളത്തിൽ മാനം കറുക്കുമ്പോൾ ജനങ്ങൾ ഉറ്റുനോക്കുന്ന സമൂഹമാധ്യമ പേജാണ് പ്രദീപ് ജോൺ എന്ന വെതർമാന്റേത്. 2012ലാണ് പ്രദീപ് ഫെയ്‌സ്ബുക്കില്‍ വെതര്‍മാന്‍ എന്ന പേജില്‍ കാലാവസ്ഥാ വിവരങ്ങള്‍ പങ്കുവച്ചു തുടങ്ങിയത് തന്നെ. ഓരോ കാലവര്‍ഷം കഴിയും തോറും പ്രദീപിന്റെ പേജിലേക്കു വിവരങ്ങള്‍ തേടി ആയിരങ്ങള്‍ ഒഴുകിയെത്തി തുടങ്ങിയിരുന്നു. അങ്ങനെ സംശയങ്ങളും സന്ദേശങ്ങളും ഇന്‍ബോക്‌സില്‍ നിറഞ്ഞു. മഴ കനക്കുമോ, വെള്ളക്കെട്ടുണ്ടാകുമോ, വീട് ഒഴിഞ്ഞു പോകേണ്ടതുണ്ടോ തുടങ്ങി മക്കളുടെ വിവാഹം ഏതു സമയത്തു നടത്തണമെന്ന ചോദ്യം വരെ പ്രദീപിനു മുന്നിലെത്തിയിരുന്നതാണ്. ഇതോടെ ഉത്തരവാദിത്തങ്ങളും എതിര്‍പ്പുകളും ഏറിയിരുന്നു.

അങ്ങനെ ആഴ്ചകളോളം ഉറക്കം പോലും ഒഴിവാക്കി വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു മഴ പ്രവചനങ്ങളും ജാഗ്രത നിര്‍ദേശങ്ങളും കൃത്യമാക്കി തന്നെ മുന്നോട്ട് വച്ചു. 2010ല്‍ ലൈല ചുഴലിക്കാറ്റ് ചെന്നെയില്‍ ആഞ്ഞടിച്ചപ്പോള്‍ രണ്ടു ദിവസം അവധിയെടുത്തു വീട്ടിലിരുന്നു കാര്യങ്ങള്‍ നിരീക്ഷിച്ചു കൃത്യമായി വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതേതുടർന്ന് ഈ ഒരു സാഹചര്യത്തിലും ജാഗ്രത പാലിക്കണം എന്ന് അത്യമേ തന്നെ വ്യക്തമാക്കുകയായിരുന്നു ഇദ്ദേഹം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (8 minutes ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (13 minutes ago)

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (1 hour ago)

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (2 hours ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (3 hours ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (3 hours ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (3 hours ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (3 hours ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (4 hours ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (4 hours ago)

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...  (4 hours ago)

ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും  (4 hours ago)

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്  (4 hours ago)

Malayali Vartha Recommends