Widgets Magazine
29
Sep / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നൈഗ്ലേറിയ ഫൗലറി (Naegleria Fowleri) എന്ന തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബ.. ദുരന്തമായി പ്രഖ്യാപിച്ച് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട്.... 2016-ൽ കേരളത്തിലും തലച്ചോറുതീനി അമീബയുടെ സാന്നിധ്യം കണ്ടെത്തി


വിരാട് കോലിയുടെ ഫോം ഔട്ട് തലവേദന; അടുത്ത മത്സരത്തില്‍ ഓപ്പണിംഗ് പരീക്ഷണം; പടിക്കലോ ഫിഞ്ചോ മാറിയേക്കും; കോലിയുടെ ഫോം ബാംഗ്ലൂരിന് നിര്‍ണായകം; ഇന്നലെ കോലി നഷ്ടപ്പെടുത്തിയത് നിരവധി റെക്കോര്‍ഡുകള്‍


ഇന്ന് സെപ്തംബർ 29 ലോക ഹൃദയ ദിനം. മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കോവിഡ് കാലം. ഹൃദ്രോഗങ്ങളില്ലാത്തവരിൽ കോവിഡ് മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ ഹൃദ്രോഗികളിൽ 10.5 ശതമാനമാണെന്ന് കണക്കുകള്‍


മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സേന ചൈനയിലെത്തും; മുന്നറിയിപ്പ് നല്‍കി ചൈനീസ് മുന്‍ ജനറല്‍; ചൈന ഇന്ത്യയെ ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു; നുണ പ്രചാരണം നടത്തുന്ന ചൈനീസ് മാധ്യമങ്ങള്‍ക്ക് വന്ന തിരിച്ചറിവ്; ഇന്ത്യയുടെ ശൈത്യകാല തയ്യാറെടുപ്പ് ചൈനയെ ഭയപ്പെടുത്തുന്നു


അശ്ലീല യുട്യുബറുടെ കാര്യം സ്വാഹാ ! വിജയ് പി നായർക്കെതിരെ തിരിഞ്ഞ് സൈനികരും

'അല്ലേലും ഈ മലയാളം കൊണ്ട് ഇനി ഒരു കാര്യോമില്ല , ആർക്കു വേണം ഇനി ഇതൊക്കെ?; പിന്നീട് മലയാളത്തിൽ കിട്ടിയ നല്ല മാർക്കിന്റെ ബലത്തിൽ സിവിൽ സർവീസും ഐഎഎസും കിട്ടി...' വൈറലായി കുറിപ്പ്

07 AUGUST 2020 08:06 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് 7354 പേർക്ക് കോവിഡ് ; 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം

സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കി; സമ്മതിച്ച് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍

ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകള്‍ യൂട്യൂബില്‍ കയറി കാണണം... അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേര്‍ന്ന സ്ത്രീയാണോ ശ്രീലക്ഷ്മിയെന്നും പിസി ജോര്‍ജ്

സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ ; യൂട്യൂബർ വിജയ്.പി.നായരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു

അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ള; ഭരണ പക്ഷത്തുള്ള പാര്‍ട്ടി പ്രതിപക്ഷത്തിന്‌ എതിരെ സമരം ചെയ്യുന്നത്‌ കേരളത്തിൽ ആദ്യം, രമേശ് ചെന്നിത്തല

കേരളത്തിന് ഇത്തവണ ഇരട്ടി മധുരമാണ് സിവിൽ സർവീസ് പരീക്ഷയുടെ റിസൾട്ട് നൽകുന്നത്. അതോടൊപ്പം തന്നെ ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള മത്സരാർഥികൾ ഏറ്റവും അധികം തിരഞ്ഞെടുത്ത ഐച്ഛിക വിഷയമായി മലയാളമായിരുന്നു. ഈ അവസരത്തിൽ മലയാളത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള ഓർമപുതുക്കിയിരിക്കുകയാണ് മുഹമ്മദ് സജാദ് ഐഎഎസ്.

സജാദിന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ:

ഒരു നീണ്ട മധുര പ്രതികാര കഥയാണ്, മഹേഷിന്റെ പ്രതികാരമല്ല, മലയാളത്തിന്റെ പ്രതികാരം!

പത്താം ക്ലാസ് പരീക്ഷ റിസൾട്ട് കഴിഞ്ഞു പ്ലസ് വണ്ണിനു അപേക്ഷിക്കുന്ന ടൈം. റിസൾട്ട് തേപ്പ് ആയിരുന്നെങ്കിലും പത്തിൽ പിഴച്ചാൽ പ്ലസ് ടു എന്ന ആവേശത്തിൽ നിരത്തി മാങ്ങക്കെറിയുന്ന പോലെ എവിടേലും ഒക്കെ കിട്ടും എന്ന ആവേശത്തിൽ അപേക്ഷകൾ ഫിൽ ചെയ്തു കൊണ്ടിരുന്നു. ഏതോ ഒരു അപേക്ഷ ഫോമിൽ ഒരു ചെറിയ മലയാള അക്ഷരത്തെറ്റ് വന്നു . ഇത് കണ്ടു കൊണ്ടിരുന്ന അറബി മാഷായ ഉപ്പാന്റെ ഭാഷാ സ്നേഹം ഉണർന്നു. ഇത്ര കാലമായിട്ടും മലയാളം മര്യാദക്ക് അറിയില്ലേ എന്ന് സ്നേഹത്തോടെ ശാസനം.

ഞാനും വിട്ടു കൊടുത്തില്ല , എപ്പോഴും രക്ഷിതാവാകും വരെ രക്ഷിതാക്കളെക്കാളും വിവരം മക്കൾക്കാണല്ലോ, എഴുതിയത് തെറ്റാണെന്നു മനസിലായപോ ഞാൻ അധികം ഉരുളാൻ നിന്നില്ല. ഞാൻ വേറെ ഒരു ഐറ്റം ഇറക്കി . ഉപദേശിക്കാൻ വരുന്നവരോട് തർക്കുത്തരം പറയുന്നത് പണ്ടേ ഒരു വീക്നെസ് ആയിരുന്നു (ഇന്നും മാറ്റമൊന്നുമില്ല, ഇടക്കൊക്കെ അത് നല്ലതും ആണ് ).

അല്ലേലും ഈ മലയാളം കൊണ്ട് ഇനി ഒരു കാര്യോമില്ല , ആർക്കു വേണം ഇനി ഇതൊക്കെ?; (അല്ലേൽ ഞാൻ പൊളിച്ചേനെ ) പത്താം ക്ലാസ് കഴിഞ്ഞാൽ ദുനിയാവിൽ മലയാളത്തിന്റെ റോൾ അവസാനിച്ചു എന്ന പതിനഞ്ചുകാരന്റെ കോൺഫിഡൻസ്ൽ ഞാൻ തട്ടി വിട്ടു. എന്ത് വില കൊടുത്തും കണ്ടു നിക്കുന്ന അനിയന്മാരുടെ മുൻപിൽ സ്കോർ ചെയ്യണം, ഉപ്പാക്ക് ബുദ്ധി ഉള്ളോണ്ട് ആ ഏറ്റു മുട്ടൽ അവിടെ അവസാനിച്ചു. തടി കയിച്ചിലായ ആശ്വാസത്തിൽ പുറത്തു ഒരു വിജയീ ഭാവം ഒക്കെ വരുത്തി ന്യൂ ജെൻ ഡാ , എന്ന മട്ടിൽ ഞാനും സീൻ വിട്ടു.

പിന്നെ സീൻ 2015 , അഞ്ചു വര്ഷം പഠിച്ചു നെറ്റ് ഒക്കെ കിട്ടിയ അഹങ്കാരത്തിൽ സിവിൽ സർവീസിന് സോഷ്യോളജി എടുത്ത് പണി കിട്ടി ഇരിക്കുന്ന സമയം (നല്ലോണം പഠിച്ചാ സോഷ്യോളജിക്കു മാർക്ക് കിട്ടും, എനിക്ക് കിട്ടാത്തത് നോക്കണ്ട ).

ഓപ്ഷൻ മാറ്റിയെ തീരൂ . സുഹൃത്തുക്കളായ ഗോകുലും Gokul Vk സദ്ധാമും Saddam Navas എല്ലാം മലയാളം എടുത്ത് ആസ്വദിച്ച് പഠിക്കുന്ന കണ്ടപ്പോഴേ അങ്ങോട്ടൊരു ചാഞ്ചാട്ടം ഉണ്ടായിരുന്നു. ജോലിക്കിടയിൽ പഠിച്ച് ഗോകുൽ മെയ്‌ൻസ്‌ കേറിയപ്പോഴേ ഉറപ്പിച്ചു ഇത് തന്നെ നമ്മൾ തേടി നടന്ന ഓപ്ഷൻ. (അവന്റെ കഴിവാണ്. മലയാളം കൊണ്ട് മാത്രം ആരും പാസ്സാവൂല)

അവസാനം കിളിച്ചുണ്ടൻ മാമ്പഴത്തിലേ ശ്രീനിവാസനെ പോലെ അനക്കെന്താ മുത്തേ ഒരു കൊയപ്പം എന്നും പറഞ്ഞ് മലയാളം തന്നെ ഉറപ്പിച്ചു. പക്ഷെ അപ്പോഴേക്ക് ഞാനീ കഥയൊക്കെ മറന്നിരുന്നു. പിന്നെ ഉത്തരമെഴുത്തു തുടങ്ങി ഇടക്ക് വന്നിരുന്ന അക്ഷരത്തെറ്റുകളാണ് ആ പഴയ അക്ഷരതെറ്റിനെ ഓർമിപ്പിച്ചത്.

അങ്ങനെയാണ് ഭാഷ ശരിക്കും കൂടെ കൂടുന്നത്. കൈ പിടിച്ചു നടത്തുന്നത്.

പിന്നീട് മലയാളത്തിൽ കിട്ടിയ നല്ല മാർക്കിന്റെ ബലത്തിൽ സിവിൽ സർവീസും ഐഎഎസും കിട്ടി കൃതാർത്ഥനായി തിരിഞ്ഞു നോക്കിയപ്പോൾ ആ പതിനഞ്ചുകാരനെ നോക്കി എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല . ഭാഗ്യത്തിന് ഉപ്പ ഇതൊക്കെ മറന്നിരുന്നു. എന്നാൽ എന്നെ നോക്കി സ്റ്റുവാർട്ട് ബ്രോഡ് നെ ആറ്‌ സിക്സടിച്ച് ഫ്ലിന്റോഓഫിനെ നോക്കി ചിരിച്ച യുവരാജിനെ പോലെ മാതൃഭാഷ ചരിച്ചിട്ടുണ്ടാവണം , (ഇപ്പൊ എങ്ങനുണ്ട് മോനെ എന്ന് ) . എന്ത് മനോഹരമായ പ്രതികാരം!.

പിന്നെ വിട്ടു കള ബ്രോ എന്ന് പറഞ്ഞു ഞാൻ അതങ്ങു കോമ്പ്രമൈസാക്കി. ഞങ്ങൾ കട്ട കമ്പനിയായി, പരീക്ഷ പാസാവാൻ വേണ്ടി കൂടെ കൂട്ടിയ മലയാളം ഇന്നെനിക്ക് വെറുമൊരു ഭാഷയല്ല, അതൊരു ജിന്നാണ്! , ലോകത്തിന്റെ ഏതു മൂലയിൽ പോയാലും നാടുമായി കെട്ടിയിടുന്ന പൊക്കിൾകൊടി. ഇടക്ക് അമ്മയും സുഹൃത്തും കാമുകിയുമെല്ലാമായി പല വേഷത്തിൽ വരുന്ന ജിന്ന്. അമ്മ മലയാളം എന്നൊക്കെ വെറുതെ വിളിക്കുന്നതായിരിക്കില്ല. അല്ലേ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 7354 പേർക്ക് കോവിഡ് ; 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം  (17 minutes ago)

കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍... 2021 ആദ്യമാസങ്ങളില്‍ ലഭ്യമാകുമെന്ന ശുഭപ്രതീക്ഷയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം  (25 minutes ago)

സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കി; സമ്മതിച്ച് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍  (25 minutes ago)

സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ പോലീസില്‍ നിന്നുള്ള അനുഭവം പങ്കുവച്ച് എലീന  (33 minutes ago)

ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകള്‍ യൂട്യൂബില്‍ കയറി കാണണം... അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേര്‍ന്ന സ്ത്രീയാണോ ശ്രീലക്ഷ്മിയെന്നും പിസി ജോര്‍ജ്  (46 minutes ago)

സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ ; യൂട്യൂബർ വിജയ്.പി.നായരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു  (50 minutes ago)

രണ്ടു ദിവസം പ്രായമായ പെൺകുഞ്ഞിന്റെ ദേഹത്ത് നൂറിലേറെ മുറിവുകള്‍, നെഞ്ചിലും പുറത്തും നിരവധി കുത്ത്; മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം  (1 hour ago)

ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തവരിൽ മലയാളിയും.. തൊടുപുഴയിലെ ആഭരണക്കടയിലെ സെയില്‍സ്മാനായിരുന്നു.. കൂടുതൽ വിവരങ്ങൾ  (1 hour ago)

അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ള; ഭരണ പക്ഷത്തുള്ള പാര്‍ട്ടി പ്രതിപക്ഷത്തിന്‌ എതിരെ സമരം ചെയ്യുന്നത്‌ കേരളത്തിൽ ആദ്യം, രമേശ് ചെന്നിത്തല  (1 hour ago)

തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബ..  (1 hour ago)

ലോക്ക് ഡൗൺ നോട്ട് നിരോധനം പോലെയോ? ചർച്ചയായി ഹ്രസ്വചിത്രം  (1 hour ago)

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനമില്ല; പരിചയസമ്പത്തും യുവത്വവും ചേര്‍ന്ന ഫോര്‍മുലയാണ്‌ കാലങ്ങളായി കോണ്‍ഗ്രസ്‌ പിന്തുടരുന്നത്, മുല്ലപ്പള്ളി  (1 hour ago)

15,000 വ​രെ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉണ്ടാകാം; സമ്ബൂര്‍ണ ലോക് ഡൗണ്‍ തല്‍ക്കാലം വേണ്ടന്ന് എല്‍.ഡി.എഫ്  (2 hours ago)

അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെയുണ്ടാകുമോ എന്നറിയില്ല; അപ്പോളാണ് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോര്: തമിഴ്‌നാട്ടില്‍ വീണ്ടും അണ്ണാ ഡി.എം.കെയില്‍ പരസ്യമായ ഗ്രൂപ്പ് പോര്; മധ്യസ്ഥ റോള്‍ വഹിക്കുന്  (2 hours ago)

അബുദാബിയിൽ ക്വാറന്റീൻ നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം പിഴ; വിവിധ എമിറേറ്റിൽ എത്തിയ ദിവസം മുതൽ ക്വാറന്റീൻ കണക്കാക്കും, യാത്ര മുടങ്ങിയവർക്ക് മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റി നൽകി തുടങ്ങി  (2 hours ago)

Malayali Vartha Recommends