കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേട്ടുകേള്‍വിയുടെയും കിംവദന്തികളുടെയും മാത്രം അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേട്ടുകേള്‍വിയുടെയും കിംവദന്തികളുടെയും മാത്രം അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈകോടതി. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം പരാമര്‍ശിച്ചു വാര്‍ത്തകള്‍ നല്‍കുന്നത് കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം നഷ്ടപെടുത്തുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് വിലയിരുത്തി.
കേട്ടുകേള്‍വിയുടെയും കിംവദന്തികളുടെയും മാത്രം അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്. സംഭവത്തിനു പിന്നിലെ യാഥാര്‍ത്ഥവസ്തുതകള്‍ കണ്ടെത്തി സത്യസന്ധമായി വേണം വാര്‍ത്തകള്‍ നല്‍കേണ്ടതെന്നും കോടതി പറഞ്ഞു. പത്രപ്രവര്‍ത്തനം ജനങ്ങളെ ബോധവത്കരിക്കുന്നതിനു വേണ്ടിയാവണമെന്നും അവരില്‍ തെറ്റുദ്ധാരണകള്‍ പരത്തുന്നതാവരുതെന്നുമുള്ള മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ വിസ്മരിക്കരുത്. വ്യക്തികളുടെ സല്‍പ്പേര് കളങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ സമീപകാലത്തു ഏറെ ഉണ്ടായിട്ടുണ്ടെന്നും തെറ്റായ വാര്‍ത്ത നല്‍കിയശേഷം തിരുത്തും ക്ഷമാപണവും നല്കിയതുകൊണ്ടു പ്രയോജനം ഇല്ലെന്നും അവ ശ്രദ്ധിക്കാതെ പോകുമെന്നും കോടതി ചൂണ്ടിക്കാട്ടി .പത്രപ്രവര്‍ത്തനരംഗത്തെ അതികായരായ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെയും കേസരി ബാലകൃഷ്ണ പിള്ളയുടെയും മാതൃക പുതുതലമുറയിലെ മാധ്യമ പ്രവര്‍ത്തകര്‍ പിന്തുടരണമെന്നും കോടതി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha
























