വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി 35 അടി താഴേക്കു പതിച്ച് രണ്ടായി പിളര്‍ന്നു... പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 മരണം.... ദുബായില്‍നിന്ന് കോഴിക്കോട്ടേക്കു വന്ന എയര്‍ ഇന്ത്യാ വിമാനമാണ് അപകടത്തില്‍പെട്ടത്, വിമാനത്തില്‍നിന്ന് പുക ഉയര്‍ന്നെങ്കിലും തീ പിടിക്കാതിരുന്നതുമൂലം വന്‍ ദുരന്തം ഒഴിവായി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി 35 അടി താഴേക്കുപതിച്ച് രണ്ടായി പിളര്‍ന്നു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര് മരിച്ചു. ദുബായില്‍നിന്ന് കോഴിക്കോട്ടേക്കു വന്ന എയര്‍ ഇന്ത്യാ വിമാനമാണ് ഇന്നലെ രാത്രി 7.45-ന് അപകടത്തില്‍പ്പെട്ടത്. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ, യാത്രക്കാരായ രാജീവ് കോക്കല്ലൂര്‍, ഷറഫുദ്ദീന് പിലാശ്ശേരി എന്നിവരാണ് മരിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.
നട്ടെല്ലിനു പരിക്കേറ്റ ഒരാളുടെയൊഴികെ ബാക്കിയുള്ളവരുടെ നില ഗുരുതരമല്ല. 10 കുട്ടികളടക്കം 184 യാത്രക്കാരും രണ്ട് പൈലറ്റുമാരുള്‍പ്പെടെ ഏഴ് ജീവനക്കാരും ഉണ്ടായിരുന്നു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനമായിരുന്നു. ഇറങ്ങുന്നതിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. മുന്‍ഭാഗം കുഴിയിലേക്ക് ഇടിച്ചിറങ്ങി. കൊണ്ടോട്ടി - കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.
മുന്‍വാതിലിന്റെ സമീപം വരെ പൂര്‍ണമായും തകര്‍ന്നു. മുന്‍ നിരകളിലിരുന്ന (ബിസിനസ് ക്ലാസ്) യാത്രക്കാര്‍ക്കാണ് പരിക്കേറെ. വിമാനത്തിന് തീപിടിക്കാതിരുന്നതിനാലാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞത്. വ്യോമസേനയില്‍ നിന്ന് വിരമിച്ച പരിചയസമ്പന്നനായ വൈമാനികനാണ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ. റണ്‍വേ മഴയില്‍ കുതിര്‍ന്ന നിലയിലായിരുന്നു . വിമാനത്തില്‍നിന്ന് പുക ഉയര്‍ന്നെങ്കിലും തീ പിടിക്കാതിരുന്നതുമൂലം വന്‍ ദുരന്തം ഒഴിവായി. സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ഫയര്‍ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
"
https://www.facebook.com/Malayalivartha
























