Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

വിചാരിച്ച രീതിയിൽ തന്നെ മോഷണം വിജയിച്ച സന്തോഷത്തില്‍ അടിച്ച് പൂസായി.. ബോധംപോയതോടെ സംഭവിച്ചത് മറ്റൊരു ട്വിസ്റ്റ്! അമ്പരന്ന് സോഡാബാബു; പാലക്കാടിനെ വിറപ്പിച്ച കള്ളന്റെ ലീലാവിലാസം പുറത്തായതോടെ ഞെട്ടലോടെ നാട്ടുകാർ

10 AUGUST 2020 01:29 PM IST
മലയാളി വാര്‍ത്ത

മോഷണം 'വിജയകരമായി' നടത്തിയതിന്റെ സന്തോഷത്തിൽ രണ്ടെണ്ണം 'വീശി' വഴിയിൽക്കിടന്ന് മയങ്ങിപ്പോയി. ഒടുക്കം കണ്ണ് തുറന്നപ്പോൾ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍. ഒരു കള്ളനും ഇങ്ങനെയൊരു അമളി പറ്റിയിട്ടുണ്ടാവില്ല. എന്തായാലും നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിലായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. തൃശൂര്‍ ഒല്ലൂര്‍ മരത്താക്കര ചൂണ്ടയില്‍വീട്ടില്‍ സോഡാബാബു എന്നറിയപ്പെടുന്ന ബാബുരാജ്(40) ആണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്.

വെളളിയാഴ്ച രാത്രിയാണ് ബാബുരാജിന്റെ മോഷണ പരമ്ബര തുടങ്ങുന്നത്. അന്ന് പുതുക്കാട് നിന്നും മോഷ്ടിച്ച ബുള്ളറ്റില്‍ മണ്ണുത്തിയിലെത്തി. അവിടുത്തെ ഒരു വീട്ടില്‍നിന്നും രണ്ടുപവന്‍ മാലയും മൊബൈല്‍ ഫോണും കവര്‍ന്നു. തുടര്‍ന്നാണ് വടക്കഞ്ചേരിയിലെത്തിയത്. മാല വടക്കഞ്ചേരിയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ചു. ആ പണവുമായി നാലെണ്ണം വീശി റോഡരികില്‍ കിടന്നുറങ്ങി.
വടക്കഞ്ചേരി ടി.ബി ജംഗ്ഷന് സമീപം മദ്യപിച്ച്‌ കിടക്കുന്ന നിലയില്‍ നാട്ടുകാരാണ് ബാബുരാജിനെ കാണുന്നത്. തുടര്‍ന്ന്, വടക്കഞ്ചേരി പൊലീസെത്തി ബാബുരാജിനെ സ്റ്റേഷനിലെത്തിച്ചു. ബോധം വീണപ്പോള്‍ ബാബുരാജ് കണ്ടത് പൊലീസിനെ. തുടര്‍ന്ന് മോഷണ കഥകളെല്ലാം ബാബുരാജ് പൊലീസിനോട് വെളിപ്പെടുത്തി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പണയംവച്ച മാല കണ്ടെടുത്തു. മോഷ്ടിച്ച ഫോണും ബൈക്കും കസ്റ്റഡിയിലെടുത്തു.

പുതുക്കാട് വലിയത്തുവീട്ടില്‍ മാനുവലിന്റെ ബൈക്കും കവര്‍ന്നത്. മണ്ണുത്തി ആനക്കൊട്ടില്‍ ജാനകിയുടെ മാലയും ഫോണുമാണ് കവര്‍ന്നത്. 2017-ല്‍ ബൈക്കുമോഷണമുള്‍പ്പെടെ വടക്കഞ്ചേരി സ്റ്റേഷനില്‍ മൂന്ന് മോഷണക്കേസുകളില്‍ പ്രതിയാണ് ബാബുരാജ്. തൃശ്ശൂര്‍ ജില്ലയില്‍ പല സ്റ്റേഷനുകളിലായി 30 മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബാബുരാജിനെ കോവിഡ് പരിശോധനയ്ക്കുശേഷം ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം ലോക് ഡൗൺ ആയതോടു കൂടി പ്രദേശത്തതൊക്കെ മോഷണം വ്യാപകമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് സുന്ദരയ്യർ റോഡിൽ ഡോക്ടർ ദമ്പതികൾ താമസിക്കുന്ന വാടക വീട്ടിൽ വാതിൽ കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവം പുറത്ത് വന്നത്.. ഒന്നര പവൻ സ്വർണ മാലയും 7,000 രൂപ വിലമതിക്കുന്ന വാച്ചും ഏതാനും വിദേശ കറൻസികളും കവർന്ന സംഘത്തിലെ ഒരാൾ മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. മറ്റൊരാൾ വലയിലായതായും സൂചന. ഐഎംഎ വള്ളുവനാട് ശാഖ സെക്രട്ടറി ഡോ. വി.എസ്. വിനോദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ‌ വിനോദിന്റെ ഭാര്യ ഡോ. സോണിയുടേതാണു സ്വർണാഭരണം. അന്വേഷണം തുടങ്ങി 4 മണിക്കൂറിനകം ഒറ്റപ്പാലം കാത്തിരക്കടവ് കാളംതൊടിയിൽ കാജാ ഹുസൈൻ (കാക്കിരി കാജ - 47 ) ബസ് സ്റ്റാൻഡ് പരിസരത്തുനിന്നു പിടികൂടിയതായി പൊലീസ് അറിയിച്ചു.ശനിയാഴ്ച രാത്രി കുടുംബത്തോടൊപ്പം ലക്കിടിയിലെ ഭാര്യവീട്ടിലായിരുന്ന ഡോ. വിനോദ് ഇന്നലെ രാവിലെ ഏഴോടെ വാടക വീട്ടിലെത്തിയപ്പോൾ, ക്ലിനിക്കായി ഉപയോഗിക്കുന്ന മുൻവശത്തെ മുറിയുടെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. വീട്ടിലെ എല്ലാ മുറികളിലെയും അലമാരകളും ഷെൽഫുകളും തുറന്നു സാധന സാമഗ്രികൾ വാരിവലിച്ച് അലങ്കോലപ്പെടുത്തിയിരുന്നു.

മോഷ്ടാക്കൾ ഡൈനിങ് ഹാളിലിരുന്നു മദ്യപിച്ചതിന്റെ ലക്ഷണങ്ങളും കാണപ്പെട്ടു. മദ്യപിക്കാൻ ഉപയോഗിച്ച 2 ഗ്ലാസുകൾ മേശപ്പുറത്ത് ഉണ്ടായിരുന്നു.ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയുടെ ഉടമസ്ഥതയിലുള്ളതാണു ഡോക്ടർ ദമ്പതികൾ താമസിക്കുന്ന വീട്. ഒറ്റപ്പാലം സിഐ എം. സുജിത്തിന്റെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി.അറസ്റ്റിലായ കാജാ ഹുസൈനു പുറമേ കവർച്ചാ സംഘത്തിലുൾപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എസ്ഐ വി. ഹേമലത, പി.എൽ. ജോർജ്, ജേക്കബ് വർഗീസ്, കെ. ജയകുമാർ, സി.എസ്. സാജിദ്, ദീപു ഉണ്ണിത്താൻ, മെയ്സൽ ഹക്കീം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (1 hour ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (1 hour ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (1 hour ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (1 hour ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (2 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (2 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (2 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (2 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (3 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (3 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (3 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (4 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (4 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (4 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (4 hours ago)

Malayali Vartha Recommends