Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം


മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്..... സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി, ക്ലിനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണം, പരാതികൾ ഡിജിപിക്ക് നേരിട്ടു നൽകാം...


ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്...സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു...പാകിസ്ഥാന്റെ ഒരു പ്ലാൻ കൂടി പൊളിച്ചടുക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ..


യുഎഇക്ക് സംഗീതാദരവുമായി എആർ റഹ്മാനും ബുർജീൽ ഹോൾഡിങ്സും; റഹ്മാൻ ചിട്ടപ്പെടുത്തി, ബുർജീൽ ആശയമേകിയ ഗാനം 'ജമാൽ അൽ ഇത്തിഹാദ്' ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നവംബർ 29-ന് അവതരിപ്പിക്കും...

നുണപരിശോധനക്ക് തയ്യാറെന്ന് കോടതിയിൽ സന്നദ്ധത അറിയിച്ച് ആ നാലുപ്പേർ; ബാലഭാസ്ക്കറിൻ്റെ ദുരൂഹ വാഹന അപകട മരണത്തിൽ നിർണ്ണായക വഴിത്തിരിവ്; ഫോറൻസിക് ലാബിൽ പരിശോധനനക്കായി ഹാജരാകാൻ കോടതി ഉത്തരവ്

16 SEPTEMBER 2020 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു.... ഒരു മരണം... രണ്ടു പേർക്ക് പരുക്ക്

ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....

സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കുടംബസമേതം ​ഗുരുവായൂരിൽ തൊഴുത് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച... വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത്.... ഞെട്ടലോടെ വീട്ടുകാർ, പൊലീസ് അന്വേഷണം ആരംഭിച്ചു

മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്..... സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി, ക്ലിനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണം, പരാതികൾ ഡിജിപിക്ക് നേരിട്ടു നൽകാം...

ലോക്കൽ പോലീസിനും ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാൻ സാധിക്കാത്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ ദുരൂഹ വാഹന അപകട മരണത്തിൽ കാർ ഡ്രൈവർ അർജുനും കലാഭവൻ സോബി ജോർജും ബാലഭാസ്ക്കറിൻ്റെ സംഗീത ട്രൂപ്പ് മാനേജർ വിഷ്ണു സോമസുന്ദരവും സുഹൃത്ത് പ്രകാശ് തമ്പിയും നുണപരിശോധനക്ക് തയ്യാറെന്ന് കോടതിയിൽ സന്നദ്ധത അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് സമ്മതപത്രം സത്യവാങ്മൂലം നൽകിയത്. തുടർന്ന്ഫോറൻസിക് ലാബിൽ പരിശോധനനക്കായി നാലുപേരും ഹാജരാകാൻ കോടതി ഉത്തരവിട്ടു. ലൈഡിറ്റക്ടർ ടെസ്റ്റും ലെയേഡ് വോയ്സ് അനാലിസിസ് ടെസ്റ്റും നടത്താൻ മജിസ്ടേട്ട് ആർ. ജയകൃഷ്ണൻ ഉത്തരവിട്ടു. ബാലഭാസ്ക്കറുടെ മരണത്തിൽ നാലു പേരും നൽകിയ വെളിപ്പെടുത്തലിൻ്റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരാൻ നാലു പേരെയും നുണ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് സി ബി ഐ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ആദ്യം അർജുൻ വിസമ്മതം അറിയിച്ചുവെങ്കിലും തുടർന്ന് സമ്മതം അറിയിക്കുകയായിരുന്നു.


പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയൻ്റെ സമ്മതം ആവശ്യമുണ്ടെന്ന സുപ്രീം കോടതി വിധിന്യായത്തിൻ്റെ അടിസ്ഥാനത്തിലാണ് കീഴ് കോടതി നടപടി. സമ്മതം രേഖാമൂലം എഴുതി വാങ്ങിയ ശേഷമേ കോടതി പരിശോധനക്ക് അനുമതി നൽകുകയുള്ളു. നോട്ടീസ് കൈപ്പറ്റി ഹാജരാകുന്ന ഇവർ പരിശോധനക്ക് വിസമ്മതം അറിയിക്കുന്ന പക്ഷം സി ബി ഐ ഹർജി കോടതി തള്ളിക്കളയുന്നതാണ് നടപടിക്രമം. പോളിഗ്രാഫ് പരിശോധനാ ഫലം അന്വേഷണത്തെ ശരിയായ പാതയിൽ മുന്നോട്ടു പോകാൻ സഹായിക്കാൻ മാത്രമേ ഉപയോഗിക്കാവൂവെന്നും അത് വിചാരണയിൽ തെളിവായി ഉപയോഗിക്കാൻ പാടില്ലെന്നുമാണ് സുപ്രീം കോടതിയുടെ വിധിന്യായം. അതേ സമയം വെളിപ്പെടുത്തലിൻ്റെ വെളിച്ചത്തിലും ആയതിൻ്റെ അടിസ്ഥാനത്തിലും എന്തെങ്കിലും രേഖാമൂലമുള്ളതോ വായ് മൊഴി തെളിവുകളോ തൊണ്ടിമുതലോ വീണ്ടെടുക്കുന്ന പക്ഷം അവ വിചാരണയിൽ ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 27 പ്രകാരമുള്ള തെളിവായി സ്വീകരിക്കാവുന്നതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടണ്ട്. ബാലഭാസ്ക്കറിൻ്റെ മരണത്തിൽ ആഗസ്റ്റ് 3 ന് സിബിഐ സമർപ്പിച്ച എഫ് ഐ ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. സംഭവത്തിൽ തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. കൊല്ലപ്പെട്ട ബാല ഭാസ്ക്കറിൻ്റെ പിതാവ് ഉണ്ണിയുടെ പരാതിയിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സ്വാഭാവിക റോഡപകടമരണമാക്കി കേസ് എഴുതിത്തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വർണ്ണക്കടത്ത് കേസിലെ ചില പ്രതികൾക്ക് ബാലഭാസ്ക്കറിൻ്റെ മരണത്തിൽ പങ്കും പങ്കാളിത്തവുമുള്ളതായി ആരോപണം ഉയർന്നു വന്നിട്ടുണ്ട്. മരണത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിനടക്കം പങ്കുണ്ടെന്ന തരത്തിൽ കുടുംബം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സി ബി ഐ കേസേറ്റെടുത്തത്.

പ്രാഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാണ് സി ബി ഐ യാതൊരു ആക്ഷേപവുമുന്നയിക്കാതെ കേസ് ഏറ്റെടുത്ത് എഫ് ഐ ആർ ഇട്ടത്. കോടതി ഉത്തരവില്ലാതെ കേസ് ഏറ്റെടുക്കുന്നതിൽ ഈ രീതിയാണ് സി ബി ഐ മാന്വൽ നിഷ്ക്കർശിക്കുന്നത്. 2018 സെപ്റ്റംബർ 25 ന് പുലർച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് കാർ അപകടം നടന്നത്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്ക്കറിൻ്റെ കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ , ബാലഭാസ്ക്കറിൻ്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്കർ പിന്നീട് ആശുപത്രിയിലും വച്ച് രണ്ടാം തീയതി അർദ്ധരാത്രി 12.56 ന് അന്ത്യ ശ്വാസം വലിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയിലും നെഞ്ചിലും ഏറ്റ പരിക്കും കാർഡിയാക് അറസ്റ്റും ആണ് മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു.  (7 minutes ago)

ശബരിമലയിൽ ദർശനം നടത്തിയവരുടെ  (23 minutes ago)

പരസ്യമായി തിരിച്ചറിഞ്ഞിട്ടില്ല  (26 minutes ago)

തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രീതി ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മം നടക്കും.  (32 minutes ago)

വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം  (45 minutes ago)

ലെവൽ 5 അഗ്നിബാധ  (48 minutes ago)

വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 23 പവനും വജ്ര മോതിരവും പണവും.... പൊലീസ് അന്വേഷണം ആരംഭിച്ചു.  (55 minutes ago)

സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ആശുപത്രികൾക്കും ഉത്തരവ് ബാധകം... മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്  (1 hour ago)

മുന്നറിയിപ്പ്...സംസ്ഥാനത്ത് ഈ വര്‍ഷം എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 350 കടന്നു... ഈ മാസം മാത്രം മരിച്ചത് 35 പേർ... 42 പേർ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചും മരിച്ചു  (9 hours ago)

റാപ്പർ വേടനെ ആശുപത്രിയിൽ..28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു....  (10 hours ago)

ആറുമാസം ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ചനിലയില്‍.... മൃതദേഹം വീടിന് പിറകിലെ കാനയില്‍... സംഭവം തൃശ്ശൂരില്‍  (10 hours ago)

ആരെയും നിർബന്ധിക്കില്ല.....മന്ത്രി കടുപ്പിച്ചതോടെ നിലപാട് വ്യക്തമാക്കി തിരുവനന്തപുരം കളക്ടർ, 'പരീക്ഷയുള്ള വിദ്യാർത്ഥികൾക്ക് ഒഴിവാകാം...  (10 hours ago)

വൻ തീപ്പിടിത്തം... ഹോങ്കോങ്ങിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തത്തിൽ 13 പേർ മരിച്ചു... നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു...!  (10 hours ago)

ശബരിമല: തീര്‍ത്ഥാടകരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു  (10 hours ago)

ഇന്ത്യയിലേക്ക് കോമൺവെൽത്ത് .....2030 കോമൺവെൽത്ത് ​ഗെയിംസ് ഇന്ത്യയിലേക്ക്;ഔദ്യോ​ഗിക പ്രഖ്യാപനമായി...  (10 hours ago)

Malayali Vartha Recommends