പരീക്ഷാഫലം വന്ന് 6 മാസത്തോളമായിട്ടും കെടെറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഉദ്യോഗാര്‍ഥികള്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന കെ ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ) പരീക്ഷയുടെ ഫലം മേയ് 30-ന് വന്നെങ്കിലും ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകരായി നിയമിതരായവര്‍ക്ക് അംഗീകാരം ലഭിക്കാനും ആനുകൂല്യങ്ങള്‍ ലഭിക്കാനും കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
തിരുവനന്തപുരം പരീക്ഷാഭവനില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനായി നടപടിയെടുക്കേണ്ടത്. അതത് ഡിഡിഇ ഓഫിസുകള്‍ വഴി വിതരണം ചെയ്യും. 4 കാറ്റഗറികളിലായി 23,886 ഉദ്യോഗാര്‍ഥികളാണ് സംസ്ഥാനത്തു കെ ടെറ്റ് പാസായത്.
കോവിഡ് സാഹചര്യം കാരണമാണു സര്‍ട്ടിഫിക്കറ്റ് വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, ഓഫിസുകള്‍ പ്രവര്‍ത്തനക്ഷമമായി മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കാത്തത് കെടുകാര്യസ്ഥതയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha