പാർട്ടിയിൽ വിഭാഗിയത ഉണ്ടെന്ന് പറയുന്നത് മാദ്ധ്യമ സൃഷ്‌ടി; യു ഡി എഫ് വെറുതെ ആ കട്ടിൽ കണ്ട് പനിക്കേണ്ട; ഞങ്ങളൊരു കുടുംബമാണ്. പ്രതികരണവുമായി കെ സുരേന്ദ്രൻ

യുഡിഎഫിനെ ഞെട്ടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശോഭ സുരേന്ദ്രൻ ബി ജെ പിയെ മുന്നിൽ നിന്ന് നയിക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു . ബി ജെ പിയിൽ ശോഭാ സുരേന്ദ്രൻ തുടങ്ങിവച്ച ചേരിപോര് രൂക്ഷമാകുന്ന ഘട്ടത്തിലായിരുന്നു അനുനയ നീക്കവുമായി സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയിൽ വിഭാഗിയത ഉണ്ടെന്ന് പറയുന്നത് മാദ്ധ്യമ സൃഷ്‌ടിയാണ് എന്നും അദ്ദേഹം പറഞ്ഞു . ശോഭ സുരേന്ദ്രൻ പാർട്ടി വിടില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
യു ഡി എഫ് വെറുതെ ആ കട്ടിൽ കണ്ട് പനിക്കേണ്ട. യു ഡി എഫിന്റെ വിശ്വാസ്യത പൂർണമായും തകർന്നു. അഡ്‌ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് യു ഡി എഫിന്റേത്. ശോഭ സുരേന്ദ്രൻ ബി ജെ പിയിലെ ഏറ്റവും കരുത്തയായ വനിതാ നേതാവാണ്. ശോഭ അങ്ങോട്ട് പോകുന്നു ഇങ്ങോട്ട് പോകുന്നു എന്നൊക്കെയുളളത് മാദ്ധ്യമ സൃഷ്‌ടിയാണ്. അവർ എങ്ങോട്ടും പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഞങ്ങളൊരു കുടുംബമാണ്.
അതിൽ ആളുകൾക്ക് ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാവും. എന്നാൽ മാദ്ധ്യമങ്ങൾ പറയുന്നതുപോലെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയുളള കലഹങ്ങൾ ഇവിടെയില്ല. ശോഭ സുരേന്ദ്രൻ ബി ജെ പിയിലെ തലമുതിർന്ന നേതാക്കളിൽ ഒരാളാണെന്ന് ആവർത്തിക്കുന്നു. നിരാശരാവുക മാദ്ധ്യമങ്ങളും എതിരാളികളുമായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha























