കോര്‍പ്പറേഷനില്‍ ഭരണം ലഭിച്ചാല്‍ തിരുവനന്തപുരത്തെ രാജ്യത്തിന്റെ പൈതൃകനഗരമാക്കി മാറ്റുമെന്ന് കെ.സുരേന്ദ്രന്‍കോര്‍പ്പറേഷനില്‍ ഭരണം ലഭിച്ചാല്‍ തിരുവനന്തപുരത്തെ രാജ്യത്തിന്റെ പൈതൃകനഗരമാക്കി മാറ്റുമെന്ന് കെ.സുരേന്ദ്രന്‍

കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ മുന്നണി അധികാരത്തില്‍ എത്തുകയാണെങ്കില്‍ തിരുവനന്തപുരത്തെ രാജ്യത്തിന്റെ പൈതൃകനഗരമാക്കി മാറ്റുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ കാലങ്ങളില്‍ ഭരിച്ചവരുടെ പിടിപ്പുകേടാണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള നഗരങ്ങളില്‍ ഒന്നായിട്ടും വികസന മുരടിപ്പിന് ഇടയാക്കിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപിയെ തടയാന്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ അവിശുദ്ധ സഖ്യമുണ്ടാക്കുകയാണ്. എന്നാല്‍ നഗരത്തിന്റെ വികസനത്തിന് വേണ്ടി ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവും തിരുവനന്തപുരത്തിന്റെ വികസനത്തിന് ശക്തമായ അടിത്തറ പാകും. ഇതിന് തുരങ്കം വെക്കാനുള്ള ഇരുമുന്നണികളുടേയും ശ്രമം ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha