വാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹത്തിന് സമ്മതമായിരുന്നു; പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്കെതിരെ വധ ശ്രമം നടത്തിയ സംഭവത്തില്‍ ബന്ധുക്കള്‍ക്കെതിരെ പെണ്‍കുട്ടി രംഗത്ത്, ജീവിക്കാൻ ഭയം തോന്നുന്നതായി പെൺകുട്ടി

കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്കെതിരെ വധശ്രമം നടത്തിയ സംഭവത്തില്‍ ബന്ധുക്കള്‍ക്കെതിരെ പെണ്‍കുട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. വാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹത്തിന് സമ്മതമായിരുന്നുവെന്നുവെന്ന് ഫര്‍ഹാന വ്യക്തമാക്കുകയുണ്ടായി. പെണ്‍കുട്ടിയുടെ അമ്മാവന്മാരാണ് കഴിഞ്ഞ ദിവസം ദമ്പതികള്‍ക്കെതിരെ വധശ്രമം നടത്തിയത്. ആക്രമണ ഉണ്ടായപ്പോള്‍ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടി എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപണം ഉന്നയിച്ചു.
ഇതിനുപിന്നാലെ നീതി തേടി സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണത്തിന് ഇരയായ സ്വാലിഹും ഭാര്യ ഫര്‍ഹാനയും. പൊലീസ് അന്വേഷണം വൈകുമെന്ന് ഭയന്നാണ് വനിതാ കമ്മീഷനെ സമീപിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ടായിരുന്നു സ്വാലിഹിനെയും സുഹൃത്തുക്കളെയും എട്ട് പേരടങ്ങിയ സംഘം ആക്രമിച്ചത്. വിവാഹം കഴിഞ്ഞ് കാറില്‍ വരികയായിരുന്ന സ്വാലിഹിനേയും ഫര്‍ഹാനയേയും വഴിയില്‍ തടഞ്ഞ് നിര്‍ത്തിയാണ് ഫര്‍ഹാനയുടെ ബന്ധുക്കള്‍ അടക്കം എട്ടംഗ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചത്. വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് വരനെയും വരന്റെ സുഹൃത്തുക്കളെയും വെട്ടുകയായിരുന്നു.
https://www.facebook.com/Malayalivartha