ബിനീഷ് കോടിയേരി പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ജാമ്യാപേക്ഷയിൽ ബംഗളൂരു സിറ്റി സെഷൻസ് കോടതി ഇന്ന് തുടർവാദം കേൾക്കുന്നു

ബിനീഷ് കോടിയേരി പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ജാമ്യാപേക്ഷയിൽ ബംഗളൂരു സിറ്റി സെഷൻസ് കോടതി ഇന്ന് തുടർവാദം കേൾക്കുവാൻ ഒരുങ്ങുകയാണ്. ബിനീഷിന്റെ വാദം പൂർത്തിയായെങ്കിലുംയിരുന്നു.എന്നാൽ , എതിർവാദം സമർപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇഡിക്കുവേണ്ടി സോളിസിറ്റർ ജനറൽ ഇന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകുമെന്നാണ് ലഭിക്കുന്ന സൂചന. ബിനീഷിന്റെ വ്യക്തി സ്വാതന്ത്ര്യം മാനിക്കണമെന്നും, ജാമ്യം നൽകണമെന്നും കഴിഞ്ഞ ദിവസം അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ എല്ലാ സാക്ഷികളുടെയും മൊഴിയെടുത്തതാണെന്നും, കേരളത്തിൽ വീടും സ്വത്തും ഉണ്ടെന്ന് ഇഡി തന്നെ കണ്ടെത്തിയതിനാൽ ബിനീഷ് രാജ്യം വിട്ടുപോകുമെന്ന വാദം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗം ഉയർത്തുന്ന വാദം.ബിനീഷിന്റെ റിമാൻഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കുവാനിരിക്കുകയാണ് .
തന്റെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ജാമ്യാപേക്ഷയില്‍ ബിനീഷ് കോടിയേരി പറഞ്ഞിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്റെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല നടത്തിയതെന്നും അപേക്ഷയില്‍ ബിനീഷ് പറയുന്നു.അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യം നല്‍കിയാല്‍ ബിനീഷ് സാക്ഷികളെ സ്വാധീനിക്കുമെന്ന് ഇ ഡി കോടതിയില്‍ പറഞ്ഞത്. ബിനീഷുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്ന വ്യക്തികളുടെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനും ഇ ഡി നീക്കമുണ്ടെന്ന് വിവരം.ഇഡി നടപടികളെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജി 9 ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
ഒക്ടോബർ 29ന് ഇഡി അറസ്റ്റ് ചെയ്ത ബിനീഷിനെ നവംബർ 11നാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്.
https://www.facebook.com/Malayalivartha