സ്വപ്‌നയും സന്ദീപും മുൻകൈയെടുത്ത് ചെയ്തത് നൂറ് കോടിയുടെ റിവേഴ്‌സ് ഹവാല ? നാട്ടിൽ ക്രമവിരുദ്ധമായി സമ്പാദിക്കുന്ന പണം വിദേശത്തെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം ; റിവേഴ്സ് ഹവാല എന്ന ഈ ഇടപാടിന് കോൺസൽ ജനറൽ അടക്കമുള്ളവരുടെ ഒത്താശ ?

സ്വപ്‌നയും സന്ദീപും മുൻകൈയെടുത്ത് ചെയ്തത് നൂറ് കോടിയുടെ റിവേഴ്‌സ് ഹവാലയോ ?റിവേഴ്സ് ഹവാല വിദേശത്തുനിന്ന് പണം അനധികൃത മാർഗങ്ങളിലൂടെ നാട്ടിലെത്തിക്കുന്നതാണ് ഹവാല പണമിടപാട്. റിവേഴ്സ് ഹവാല എന്നത് പണത്തിന്റെ തിരിച്ചുപോക്കാണ്. നാട്ടിൽ ക്രമവിരുദ്ധമായി സമ്പാദിക്കുന്ന പണം വിദേശത്തെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് . വമ്പന്മാരുടെ അനധികൃത സമ്പാദ്യങ്ങൾക്കു പുറമെ സ്വർണക്കടത്തിലൂടെ നേടിയ പണവും റിവേഴ്സ് ഹവാലയാക്കും. ഇതുപയോഗിച്ച് വീണ്ടും സ്വർണംവാങ്ങി കള്ളക്കടത്ത് നടത്തുകയാണ് പതിവ്. അനധികൃത ഇടപാടുകളിലൂടെയും കോഴയായും നൂറു കോടിയിലേറെ രൂപയാണ് ലഭിച്ചത്.
രാഷ്ട്രീയ പ്രമുഖർ ഉൾപ്പെടെയുളളവർ യു എ ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ പണം യു എ ഇയിലേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തുകയും ചെയ്തു. റിവേഴ്സ് ഹവാല എന്ന ഈ ഇടപാടിന് കോൺസൽ ജനറൽ അടക്കമുള്ളവരുടെ ഒത്താശയോടെയായിരുന്നു നടന്നത്. ഇതിന്നേതൃത്വം നൽകിയത് സ്വപ്‌നയും സന്ദീപുമാണ്.ഹവാലായിടപാടിലെ വമ്പന്മാരുടെ പേരുകൾ സ്വപ്ന കസ്റ്റംസിനും മജിസ്ട്രേട്ടിനും രഹസ്യമൊഴിയായി നൽകി കഴിഞ്ഞു. വിദേശികളെ ഉപയോഗിച്ചും റിവേഴ്സ് ഹവാലയിടപാട് നടത്തിയതായാണ് ലഭിക്കുന്ന വിവരം. മൊഴിയിൽ പറയുന്നവരെ കസ്‌റ്റംസ് നിരീക്ഷിച്ചു തുടങ്ങി. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ് മെന്റ് ഡയക്‌ടടേറ്റ് അന്വേഷിക്കുവാൻ ഒരുങ്ങുകുകയാണ്.
https://www.facebook.com/Malayalivartha