എം.പി ബെന്നി ബഹനാന് കൊവിഡ് സ്ഥിരീകരിച്ചു; താനുമായി സമ്പര്‍ക്കം പുലർത്തിയവർ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എം.പി

ചാലക്കുടി എം.പി ബെന്നി ബഹനാന് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ടാഴ‌്ചത്തെ പൊതുപരിപാടികള്‍ റദ്ദാക്കി. കഴിഞ്ഞ ദിവസം രോഗ ലക്ഷണം പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബെന്നി ബഹനാന് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.
ബെന്നി ബഹനാന്റെ ഫേസ്‌ബുക്ക് പോസ്
കഴിഞ്ഞ ദിവസങ്ങളില്‍ ചില രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ എന്റെ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്. ആയതിനാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ ആളുകള്‍ മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്ന് അറിയിക്കുന്നു.. സ്വന്തം ബെന്നി ബഹനാന്‍ എം പി
https://www.facebook.com/Malayalivartha