ഭൂമിയില്‍ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് കെ.സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഭൂമിയില്‍ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംവദിക്കവയേയാണ് കെ സുരേന്ദ്രന്‍. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ തുറന്നടിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററില്‍ വരാനോ അദ്ദേഹം പ്രചരണത്തിന് ഇറങ്ങാനോ ആഗ്രഹിക്കുന്നില്ല. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുഖം വികൃതമായതോടെ ആകാശത്ത് നിന്നും ഓണ്‍ലൈന്‍ പ്രചരണം നടത്തേണ്ട ഗതികേട് ഉണ്ടായി എന്നും ചൂണ്ടിക്കാട്ടി . കൊവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാത്തതെന്ന കാര്യം വിശ്വസനീയമല്ലെന്നും വ്യക്തമാക്കി . കൊവിഡ് മാനണ്ഡങ്ങള്‍ പാലിച്ച് പ്രചരണം നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതാണെന്നും കെ സുരേന്ദ്രന്‍.
സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം പൂര്‍ത്തിയായാല്‍ പിണറായി വിജയന് പുറത്തിറങ്ങാനാവില്ല. മുഖ്യമന്ത്രിയാണ് അഴിമതിയുടെ മുഖ്യ ഗുണഭോക്താവ്. ഹവാലയും റിവേഴ്സ് ഹവാലയും നടത്തിയത് മുഖ്യമന്ത്രിയുടെ ആളുകളാണ്. കേസിന്റെ അവസാനം മുഖ്യപ്രതിയായി മുഖ്യമന്ത്രി മാറും. കെ സുരേന്ദ്രന്‍ പറഞ്ഞു. ശിവശങ്കറും രവീന്ദ്രനും മുഖ്യമന്ത്രിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ . തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും വിയര്‍ക്കുകയാണ്. ഭരണപക്ഷത്തിന്റെ അഴിമതിക്കെതിരെ പ്രതികരിക്കേണ്ട പ്രതിപക്ഷ നേതാവ് അഴിമതിയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തം കുടുംബാംഗങ്ങളെ ഉപയോഗിച്ചത് നാണക്കേടായെന്നും സുരേന്ദ്രന്‍ പരിഹസിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha