എണ്ണവും പ്രായവും നോക്കാതെ മിക്കവരും മത്സരത്തിന്... മൂത്ത സഖാക്കള്‍ക്ക് മൂന്നാമൂഴം ബാധകമല്ല നിലപാട് മയപ്പെടുത്തി സി പി എം

മൂന്നാമൂഴം ആരും മത്സരിക്കേണ്ടെന്ന സിപിഎം നിലപാട് അയയുകയാണ്. സിപിഐ മാത്രം ഇക്കാര്യത്തില്‍ കടുംപിടുത്തം തുടരുമ്പോള്‍ സിപിഎമ്മില്‍ മൂത്തസഖാക്കളെല്ലാം അവസരം കിട്ടിയാല്‍ അങ്കം കുറിക്കാന്‍ കളത്തില്‍ ഒരുക്കം തുടങ്ങി. ഒപ്പം പാര്‍ട്ടി തലത്തില്‍ സീറ്റിനായി കരുനീക്കവും തുടങ്ങിയിരിക്കുന്നു.
എണ്ണവും പ്രായവും നോക്കാതെ പിണറായി വിജയന്‍ ധര്‍മടത്തു തന്നെ വീ്ണ്ടും പോരാട്ടത്തിനുണ്ടാകുമെന്ന് വ്യക്തം. ജില്ലാ കമ്മിറ്റിയുടെ നിര്‍ബന്ധം അല്ലെങ്കില്‍ സമ്മര്‍ദം എന്ന പേരില്‍ തോമസ് ഐസക്കും ജി സുധാകരനും രാജു എബ്രഹാമും എംഎം മണിയും ഉള്‍പ്പെടെ ഒരു നിര താരങ്ങളെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം നിര്‍ബന്ധിതമാകുകയാണ്.
ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിനെ ഒഴിവാക്കി ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ കടന്നുവരുമോ എന്നതാണ് സംശയത്തിലുള്ളത്. ഇതുവരെയുള്ള സാഹചര്യത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഒഴികെയുള്ള ഏത് എംഎല്‍എയും വീണ്ടും മത്സരിക്കും എന്ന സാഹചര്യത്തിലേക്കാണ് സിപിഎമ്മിലെ പോക്ക്. നാലു തവണ മത്സരിച്ച് രണ്ടു തവണ മന്ത്രിയായി ജി സുധാകരന്‍. തോമസ് ഐസക്കും നാലു തവണ മത്സരിച്ച രണ്ടു തവണമന്ത്രിയായി.
അവസാന നിമിഷം മന്ത്രി കെ ബാലനും മത്സരിക്കുമെന്നാണ് സൂചന. പിണറായി മന്ത്രിസഭയിലെ ഗ്ലാമര്‍ താരമായ ആരോഗ്യമന്ത്രി കെകെ ശൈലജ മണ്ഡലം മാറി കൂത്തുപറമ്പില്‍ മത്സരിച്ചേക്കും. ഒരു പക്ഷെ നാണംകെട്ട് സെക്രട്ടറി പദവി വിട്ടൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെയും കണ്ണൂരിലെ പാര്‍ട്ടിക്കോട്ടയില്‍ സിപിഎം അവതരിപ്പിച്ച് മുഖം രക്ഷിച്ചുകൊടുത്താനിടയുണ്ട്.
മന്ത്രി ടിപി രാമകൃഷ്ണനും മത്സരരംരത്തേക്കു കടക്കുകയാണ്.പിണറായിയെ വിശ്വസ്തവും പാര്‍ട്ടിയില്‍ രണ്ടാമനുമായ മന്ത്രി ഇപി ജയരാജനെയും അവസാന നിമിഷം കളത്തിലിറക്കും. പിണറായി മന്ത്രിസഭയില്‍ വിവാദങ്ങള്‍ കത്തിപ്പടര്‍ത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെടി ജലീലും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മാറിനില്‍ക്കുന്നില്ല.
ആക്ഷേപങ്ങളുടെ പേരില്‍ പാര്‍ട്ടി മാറ്റിനിറുത്തുന്നുമില്ല. കണ്ണൂരില്‍ പാര്‍ട്ടിക്ക് അഭിമതനായി മാറിയ പി ജയരാജന്റെ കാര്യത്തില്‍ മാത്രമാണ് വ്യക്തത വരാനുള്ളത്.
സ്വപ്ന സുരേഷും ശിവശങ്കറും ഉയര്‍ത്തിയ കള്ളക്കടത്ത്,കള്ളപ്പണം ഇടപാടുകള്‍ അതിവേഗം മാഞ്ഞുപോയി. അതിനപ്പുറം അത് വെള്ളപൂശിയെടുക്കാന്‍ യുഡിഎഫിന് കഴിവും തന്റെടവുമില്ലാതെ പോയി. ഈന്തപ്പഴവും ഖുറാനും വിദേശയാത്രയും കോഴയും കമ്മീഷനുമൊക്കെ മായിച്ചുകളയാന്‍ സിപിഎമ്മിന് കഴിഞ്ഞതോടെ പിണറായിക്ക് തിളക്കമേറി.
കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനീഷും ബിനോയിയും ഉയര്‍ത്തിയ വിവാദങ്ങളും കൊള്ളകളും രാഷ്ട്രീയ രംഗത്തും പൊതുവേദിയിലും ആളിക്കത്തിക്കുന്നതിലും യുഡിഎഫ് വന്‍പരാജയമായി.
കേവലും സൗജന്യ കിറ്റിലും കോവിഡ് മാതൃകാ ചികത്സയിലും ജനപിന്തുണ നേടിയ ഇടതു സര്‍ക്കാരിന് ഭരണ തുടര്‍ച്ച ലഭിക്കുമെന്നാണ് ഇതോടകം പുറത്തുവന്ന ജനകീയ സര്‍വേകള്‍ വ്യക്തമാക്കുന്നത്.
"
https://www.facebook.com/Malayalivartha