സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന പരസ്യ കമ്പനിക്ക് തെരഞ്ഞടുപ്പ് വിജ്ഞാപനം വന്ന ദിവസം അനുവദിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ച് സി പി എമ്മിന്റെ തെരഞ്ഞടുപ്പ് പ്രചരണം നടത്താന്‍ നീക്കം ശക്തമെന്ന് സൂചന ?

സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന പരസ്യ കമ്പനിക്ക് തെരഞ്ഞടുപ്പ് വിജ്ഞാപനം വന്ന ദിവസം അനുവദിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ച് സി പി എമ്മിന്റെ തെരഞ്ഞടുപ്പ് പ്രചരണം നടത്താന്‍ നീക്കം ശക്തമെന്ന് അറിയുന്നു.
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ പ്രചരണ പ്രവര്‍ത്തനം ആരംഭിച്ചതായാണ് സൂചന. കമ്പനിയുടെ സഹായത്തോടെ എല്‍ ഡി എഫിന്റെ സോഷ്യല്‍ മീഡിയ പ്രചരണം നടത്തുകയെന്ന ലക്ഷ്യം പൊളിക്കാന്‍ കോണ്‍ഗ്രസ് കരുനീക്കം തുടങ്ങി.
ജനുവരിയില്‍ തന്നെ ബാംഗ്ലൂര്‍ കമ്പനിയെ തെരഞ്ഞെടുത്തതായി പി. ആര്‍. ഡി. ഡയറക്ടര്‍ പറഞ്ഞു. അവര്‍ പ്രവര്‍ത്തനവും തുടങ്ങി. ഒരു വര്‍ഷത്തെക്കാണ് ടെണ്ടര്‍ നല്‍കിയത്. അതിനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപടിക്രമം പൂര്‍ത്തിയാക്കി ഇറക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഡയറകടര്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ കമ്പനിക്ക് തുക നല്‍കുന്നതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ സി ഡിറ്റ് എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന് അനുവദിച്ച 13 ലക്ഷം രൂപ ഇലക്ഷന്‍ ചട്ടം ചൂണ്ടിക്കാണിച്ച് നല്‍കില്ലെന്നും പി. ആര്‍. ഡി. വിശദീകരിക്കുന്നു. എന്നാല്‍ കമ്പനിയെ പാര്‍ട്ടി ഉപയോഗിക്കുന്നത് പി. ആര്‍. ഡി.യോ സര്‍ക്കാരോ അറിഞ്ഞിട്ടില്ല.
ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാന്തരം കമ്പനികളാണ് സി പി എമ്മിന്റെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഉറപ്പാണ് എല്‍ഡിഎഫ്, എല്‍ഡിഎഫ് വരും എല്ലാം ശരിയാകും തുടങ്ങിയ പരസ്യവാചകങ്ങള്‍ ഇതു പോലുള്ള ആഗോള പരസ്യദാതാക്കളുടെ സംഭാവനയാണ്. ബാംഗ്ലൂരിലെ കമ്പനിയെയും ഇത്തരത്തില്‍ ഉപയോഗിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. എന്നാല്‍ ഉറപ്പാണ് എല്‍ ഡി എഫ് എന്നതിന് ബദലായി കോണ്‍ഗ്രസിലെ സൈബര്‍ പോരാളികള്‍ അറപ്പാണ് എല്‍ ഡി എഫ് എന്ന പരസ്യവാചകം ഇറക്കി ശ്രദ്ധ നേടുകയും ചെയ്തു. അതും കാല്‍കാശിന്റെ ചെലവില്ലാതെ.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസമാണ് കമ്പനിക്ക് പണം അനുവദിച്ചത്. പരസ്യ കമ്പനിക്ക് പുറമേ സി-ഡിറ്റിനും നവമാധ്യമ പ്രചാരണത്തിന് സര്‍ക്കാര്‍ പണം അനുവദിച്ചു. പെരുമാറ്റ ചട്ടം നിലനിലനില്‍ക്കേ സര്‍ക്കാര്‍ പ്രചരണങ്ങള്‍ക്ക് പണം അനുവദിച്ചത് വിവാദമായിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യമാകമാനം പ്രചരിപ്പിക്കുന്നതിനായി പിആര്‍ ഏജന്‍സിയെ കണ്ടെത്താന്‍ ടെണ്ടര്‍ വിളിച്ചിരുന്നു. ആദ്യം ചുരുക്കം ചില കമ്പനികളാണ് പങ്കെടുത്തത്. വീണ്ടും ടെണ്ടര്‍ ചെയ്തതില്‍ നിന്നാണ് കണ്‍സെപ്റ്റ് എന്ന ഏജന്‍സിയെ തെരഞ്ഞെടുത്തത്. 1,51,23,000 രൂപയാണ് കമ്പനി പ്രതിഫലം ആവശ്യപ്പെട്ടത്. ഈ പണം പിആര്‍ കമ്പനിക്ക് നല്‍കാനാണ് കഴിഞ്ഞ മാസം 26ന് അതായത് പെരുമാറ്റ ചട്ടം നിവലില്‍ വന്ന ദിവസം ഉത്തരവിറങ്ങിയിരിക്കുന്നത്.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാന്‍ കോടികളുടെ ധൂര്‍ത്തു നടക്കുന്നവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന ദിവസം തന്നെ സ്വകാര്യ ഏജന്‍സികള്‍ പണം അനുവദിച്ചുള്ള ഉത്തരവും പുറത്തിറക്കിയത്. സാധാരണ ഗതിയില്‍ ഇത്തരം കടന്ന കൈകള്‍ ആരും ചെയ്യില്ല. പണം അനുവദിച്ച് ഉത്തരവിറക്കിയാല്‍ അന്നു തന്നെ പണം കൈമാറുന്നതാണ് കീഴ് വഴക്കം.
സി-ഡിറ്റ് നേരത്തെ സമര്‍പ്പിച്ച ഒരു ശുപാര്‍ശയില്‍ ഇപ്പോള്‍ പണം അനുവദിച്ചുവെങ്കിലും പെരുമാറ്റ ചട്ടം വന്നതിനാല്‍ ഇനി സോഷ്യല്‍ മീഡിയ വഴി പ്രചരണത്തിന് അനുവാദമില്ലെന്നും പിആര്‍ഡി ഡയറക്ടര്‍ വിശദീകരിക്കുന്നു. എന്നാല്‍ ബാംഗ്ലൂര്‍ കമ്പനിയെ കുറിച്ച് മാത്രം പി. ആര്‍. ഡി. നിശബ്ദത പാലിക്കുന്നു.
നവ മാധ്യമങ്ങള്‍ വഴിയാണ് തെരഞ്ഞടുപ്പ് പ്രചരണം ശക്തമാകുന്നത്. ടെലിവിഷന്‍ ചാനലുകളുടെ ക്രെഡിബിലിറ്റി കുറഞ്ഞതോടെയാണ് നവമാധ്യമങ്ങള്‍ പ്രചരണത്തിലേക്ക് കുതിച്ചു കയറിയത്. ഇതില്‍ ഇടത് -വലത് വ്യത്യാസമില്ല. വലതിനൊപ്പം ഇടതും അതിശക്തമായി തന്നെയാണ് സാമൂഹിക മാധ്യമത്തില്‍ ഇടപെടുന്നത്.
"
https://www.facebook.com/Malayalivartha