കിഫ്ബിയിൽ വ്യാപക ക്രമക്കേടെന്ന് ഇ.ഡി കണ്ടെത്തൽ; വിദേശധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ ലംഘനം ; കിഫ്ബി മസാലബോണ്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

ധനമന്ത്രി തോമസ് ഐസക്കിനെ വീണ്ടും പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഇ ഡി നടത്തുന്നത്. കിഫ്ബിയിൽ വ്യാപക ക്രമക്കേടെന്ന് ഇ.ഡി കണ്ടെത്തിയിരിക്കുകയാണ്. കേസെടുത്തത് സി.എ.ജി. റിപ്പോർട്ട് പരിഗണിച്ചായിരുന്നു. കിഫ്ബി മസാലബോണ്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുക്കുകയായിരുന്നു.
വ്യാപക ക്രമക്കേടു നടന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി . കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത്ത് സിങ്, കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മുംബൈ മേധാവി എന്നിവരെ അടുത്തയാഴ്ച ചോദ്യംചെയ്യാൻ കൊച്ചിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
കേന്ദ്രസർക്കാർ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇ.ഡി. പറഞ്ഞു . സി.എ.ജി. റിപ്പോർട്ടിലെ പരാമർശങ്ങളാണ് കേസിനായി പരിഗണിച്ചത് .
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനങ്ങൾ നിയമാനുസൃതമല്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. കിഫ്ബിയുടെ കടമെടുപ്പ് പ്രധാനമായും മസാലബോണ്ടിലൂടെയാണ്.
ഇന്ത്യൻ രൂപയിൽ വിദേശത്തുനിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് വേണ്ടിയിരുന്നത്. വിദേശകടമെടുപ്പിന്റെ അധികാരം കേന്ദ്രസർക്കാരിനാണ്. ഇതായിരുന്നു സി.എ.ജി. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.
കിഫ്ബി മസാലബോണ്ടിറക്കിയത് റിസർവ് ബാങ്കിന്റെ അനുമതിയോടെയാണെന്നാണ് സംസ്ഥാന ധനവകുപ്പ് വ്യക്തമാക്കിയിരുന്നത് . പക്ഷേ കിഫ്ബിക്ക് ഇതിന് അധികാരമില്ലെന്നായിരുന്നു സി.എ.ജി. കണ്ടെത്തൽ. ഇതു ശരിവെക്കുന്നതാണ് ഇ.ഡി.യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. റിസർവ് ബാങ്ക് ചട്ടപ്രകാരം ബോണ്ടിനുള്ള അപേക്ഷകൾ അംഗീകൃത വിതരണക്കാരനായ ബാങ്ക് മുഖാന്തരം ആർ.ബി.ഐ.ക്ക് അയക്കണം.
ഇതിനായി കിഫ്ബി തിരഞ്ഞെടുത്തത് ആക്സിസ് ബാങ്കിനെയായിരുന്നു. ഈ ബാങ്ക് മുഖാന്തരമാണ് മസാലബോണ്ടിറക്കാൻ അപേക്ഷ നൽകിയതെന്നാണ് ധനവകുപ്പിന്റെ വാദം. ആക്സിസ് ബാങ്കിന്റെ ഇടപെടലുകളും സംശയാസ്പദമാണെന്നാണ് ഇ.ഡി. കണ്ടെത്തി. ഇതാണ് ബാങ്ക് അധികൃതരെയും ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.
സി.എ.ജി. റിപ്പോർട്ടിനു പിന്നാലെ മസാലബോണ്ടിലും കിഫ്ബി ഇടപാടുകളിലും ഇ.ഡി. പ്രാഥമികാന്വേഷണം തുടങ്ങി. റിസർവ് ബാങ്കുമായി ഇതുസംബന്ധിച്ച സംശയനിവാരണങ്ങളും നടത്തിയിരുന്നു. ഇതിനുശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha