ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എവിടെ? തലസ്ഥാന നഗരിയിൽ കക്കയം ക്യാമ്പുകൾ മർദ്ദക വീരന്മാർ കുട്ടികളെ തല്ലിചതയ്ക്കുന്നു

കോവിഡ് കാലത്തെ അടച്ചുപൂട്ടലുകൾ മൂലം ആയിരക്കണക്കിന് സ്കൂൾ വിദ്യാർത്ഥികൾ തിരുവനന്തപുരത്തെ മർദ്ദകവീരന്മാരായ ട്യൂഷൻ അദ്ധ്യാപകരുടെ ശാരീരിക ഉപദ്രവത്തിൽ നിന്നും മാനസിക പീഡനത്തിൽ നിന്നും രക്ഷപ്പെട്ടു എന്നത് ഒരു യാഥാർത്ഥ്യം മാത്രം.
തിരുവനന്തപുരത്തെ ട്യൂഷൻ സെൻററുകളിൽ പലരും തൻ്റെ വീട്ടിൽ ട്യൂഷന് വരുന്നവരെ തലങ്ങും വിലങ്ങും തല്ലു മെ ന്ന് രക്ഷാകർത്താക്കളെ മുൻകൂർ മുഖഭാവിൽ അറിയിച്ചിട്ട് ഫീ സ് വാങ്ങി പെട്ടിയിലിട്ട് ആൺ പെൺ ഭേദമില്ലാതെ കുട്ടികളെ തല്ലി രസിക്കുമത്രേ! നെറ്റിയിൽ റൂൾത്തടി അമർത്തി രക്ത മുദ്ര പതിപ്പിക്കുകയാണത്രേ ഒരു വിരുതൻ്റെ ഇഷ്ട ഭേദ്യമുറ - എന്നിട്ടും ഒരു രക്ഷാകർത്താവിനും ഇന്നേവരെയും യാതൊരു പരാതിയും ഉണ്ടായിട്ടില്ല
-ബാലവകാശ, മനുഷ്യവകാശക്കമ്മീഷനുകളൊന്നും സ്വ മേധായ ഏതെങ്കിലും പരാതി ലഭിച്ചതിൻ പ്രകാര മോ ഇടപെട്ടതായും അറിവില്ല. കോ വിഡ് കാലം കഴിയുമ്പോൾ വീണ്ടും ഉണർന്നു വന്നു കൈത്തരിപ്പ് മാറ്റാനൊരുങ്ങുന്ന മനോവൈകൃതങ്ങളുടെ ഇത്തരം കക്കയം ക്യാമ്പുകൾ അവസാനിപ്പിക്കുന്നതിന് പൊതുസമൂഹത്തിൻ്റെ ഇടപെടൽ ആവശ്യമാണ്.-
മുംബൈ മഹാനഗരത്തിലെ തിനെക്കാൾ ഭീകരമായ തിരക്കനുഭവപ്പെടും തിരുവനന്തപുരത്തിൻ്റെ ചില പോക്കറ്റുകളിൽ സായാഹ്നങ്ങളിൽ _ ഗതാഗതം തടസ്സപ്പെടുത്തി പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര മുച്ചക്ര, ചതുർ ചക്രവാഹനങ്ങൾ - അവയുടെ നിലയ്ക്കും വിലയ്ക്കും പത്രാസിനും ചേർന്ന വേഷഭൂഷാദികളിൽ വഴിക്കണ്ണും നട്ട് വഴിമുടക്കി നിൽക്കുന്ന രക്ഷാകർത്താക്കൾ - ട്യൂഷൻ സെൻ്ററിൻ്റെ മുൻപിൽ കാത്തുകെട്ടി കിടക്കുന്ന രക്ഷിതാക്കൾ - ട്യൂഷൻ മാസ്റ്ററുടെ പോർവിളികൾ കേൾക്കുന്നുണ്ട്.
കുട്ടികളെ ചീത്ത പറയുന്നത് എല്ലാം പുറത്ത് നിൽക്കുന്ന അച്ഛന്മാര്‍ കേട്ട് രോമാഞ്ചം കൊള്ളും.കോച്ചിംഗ് സെൻററുകളിൽ ക്രാഷ് കോഴ്സുകളാണ് ' - ക്രാഷ് എന്ന വാക്ക് അന്വർത്ഥമാണ്. കുട്ടികളുടെ മനസ്സും ശരീരവും ക്രഷ് ചെയ്ത് തകർത്തു കൊണ്ടാണ് ഈ പരിപാടി പുരോഗമിക്കുന്നത്.-
സ്കൂളുകളിൽ വടിയോട് വിട!അവിടെ വടി എടുത്താൽ അദ്ധ്യാപകൻ കോടതി കയറേണ്ടി വരും. കോച്ചിംഗ് സെൻ്ററുകളിൽ വടിയും മൂർച്ചയേറിയ ശകാരപ്രയോഗങ്ങളും.കേട്ടാൽ അറയ്ക്കുന്ന തരത്തിലുള്ള പ്രയോഗങ്ങളാണ് ട്യൂഷൻ സെൻ്ററിലെ അദ്ധ്യാപകൻ എന്നു പറയുന്നതാന്തോന്നി കാണിക്കുന്നത്. അതിന് ഒരു അച്ഛന്മാര്‍ക്കും പരാതിയില്ല -കോച്ചിംഗ് സെൻ്ററുകളിലെ അദ്ധ്യാപകർ എന്നു പറയുന്നവരുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്? ആരും അതേപ്പറ്റി അന്വേഷിക്കുന്നില്ല -
എൻ്റെ കുട്ടിയെ പഠിപ്പിക്കാൻ തക്ക യോഗ്യതയുണ്ടോ? ഇതൊന്നും ഒരു രക്ഷിതാവിനും അറിയണമെന്നുമില്ല. പല കോച്ചിംഗ് സെൻ്ററുകളും മാനസിക പീഡന കേന്ദ്രമാണ്. എടാ, പോടാ, എ ടീ എന്ന് ആക്രോശിച്ചു കൊണ്ടുള്ള വിളിയാണ് ഉയരുന്നത്.
കേരളത്തിലെ പ്രധാന നഗരങ്ങളിലെ മുന്തിയ സ്കൂളുകളിൽ വൻ ഫീസ് ഒടുക്കി പഠിക്കാൻ ചേർന്നിട്ടും ട്യൂഷൻ സെൻ്ററിൻ്റെ വരാന്തനിരങ്ങേണ്ട ഗതികേടിലാണ് കുട്ടികൾ - കുട്ടികൾക്ക് കോച്ചിംഗ് സെൻ്ററുകളിൽ പോയതിനു ശേഷം വിശ്രമിക്കാനും ബോർഡിൻ്റെ പരീക്ഷ എഴുതാനുമുള്ള ഒരു കേന്ദ്രം മാത്രമാണ് സ്കൂൾ'
കോച്ചിംഗിന് മാത്രമായി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ധാരാളമുണ്ട്. കോട്ടയം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് അവ കൂടുതലുള്ളത്. അവിടങ്ങളിൽ അഡ്മിഷൻ കാട്ടാൻ മത്സര പരീക്ഷകളുണ്ട്. ഈ മത്സര പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കാൻ കുട്ടികളെ കോച്ചിംഗിന് അയയ്ക്കപ്പെടുന്നു കോച്ചിംഗിൻ്റെ കോച്ചിംഗ് .അംശവടിയും ചുഴറ്റി നടക്കുന്ന ഇടയന്മാരാണവിടെ ക്ലാസ്സുകൾ നയിക്കുന്നത്.
ട്യൂഷനെന്ന തേജീവിതം എന്നായി തീർന്നിരിക്കുന്നു കുട്ടികൾക്ക് .മൃഗങ്ങളോട് കാട്ടുന്നതിലും വലിയ ക്രൂരതയാണ് വാസ്തവത്തിൽ ഇത്തരത്തിലുള്ള കോച്ചിംഗ് സെൻ്ററുകളിൽ നമ്മുടെ കുട്ടികളോട് കാട്ടുന്നത്. കുട്ടികളെ ഇത്തരത്തിലുള്ള കോച്ചിംഗ് സെൻററുകളിലേക്ക് വലിച്ചെറിയുന്ന രക്ഷിതാക്കളുടെ മേൽ കർശന നടപടി എടുക്കണം. ഇത്തരത്തിലുള്ള കോച്ചിംഗ് സെൻററുകൾ ഉടനടി പൂട്ടി കെട്ടിയില്ലെങ്കിൽ വൈകാതെ അവ കക്കയം ക്യാമ്പായി മാറും.
https://www.facebook.com/Malayalivartha