ഒരു തരത്തിലുളള അറച്ചുനില്‍പ്പും ആര്‍ക്കും വേണ്ട; വാക്‌സിനേഷന് എതിരായ പ്രചാരണം സമൂഹം അംഗീകരിച്ചിട്ടില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്‌സിനേഷൻ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്‌സിനേഷൻ സ്വീകരിച്ചു. വാക്‌സിനേഷന് എതിരായ പ്രചാരണം സമൂഹം അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രതിക്കരിച്ചു. തിരുവനന്തപുരം തയ്‌ക്കാട് ആശുപത്രിയില്‍ നിന്നുമായിരുന്നു അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത് . വാക്‌സിനേഷൻ ശാസ്‌ത്രീയമാണ് എന്നാണ് ലോകത്തിന്റെ അനുഭവമെന്നും മുഖ്യമന്ത്രിവ്യക്തമാക്കി.
ഒരു തരത്തിലുളള അറച്ചുനില്‍പ്പും ആര്‍ക്കും വേണ്ടെന്നും അറച്ചുനില്‍ക്കുന്നത് സമൂഹത്തിനോട് കാണിക്കുന്ന ക്രൂരതയാകുമെന്നും അദ്ദേഹം പറഞ്ഞു . അവരവരുടെ രക്ഷയെക്കാള്‍ സമൂഹത്തിന്റെ രക്ഷയും പ്രധാനമാണ്. എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുകയുണ്ടായി . രാഷ്ട്രപതി രാംനാഥ് കോവിന്ദും ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ നിന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ഡോ. ഹര്‍വര്‍ധന്‍ സംസ്ഥാന മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.
വാക്‌സിന്‍ സ്വീകരിക്കാന്‍ നേരത്തെ മന്ത്രിമാര്‍ തയ്യാറായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു . ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ജനപ്രതിനിധികള്‍ വാക്‌സിന്‍ എടുക്കേണ്ടതില്ല, അവരുടെ ഊഴം വരുമ്പോള്‍ എടുത്താല്‍ മതിയെന്ന് പ്രധാനമന്ത്രിയുടെ യോഗത്തില്‍ നിര്‍ദേശം വന്നിരുന്നു. അതുകൊണ്ടാണ് വാക്‌സിന്‍ സ്വീകരിക്കാതിരുന്നതെന്നും ശൈലജ ടീച്ചർ പറഞ്ഞിരുന്നു .
വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ മറ്റാര്‍ക്കും മടിയുണ്ടാകാതിരിക്കാന്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ആദ്യം വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഊഴം വരാന്‍ കാത്തുനിന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha