സാര്‍ എവിടെയാ.. ഇവിടെയൊക്കെയുണ്ടോ... എന്നെ സഹായിച്ച 'കൈ'യാണേ! മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് സ്നേഹാന്വേഷണം നടത്തി വയോധിക, സെക്രട്ടേറിയറ്റിനു മുന്നിലെ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ നിന്നു മടങ്ങുമ്പോൾ സംഭവിച്ചത്....
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ലാളിത്യവും എളിമയും കൈമുതലാക്കിയ ഉമ്മൻചാണ്ടിയെ ജനങ്ങൾ അത്രത്തോളം സ്നേഹിക്കുന്നു എന്നതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ അരങ്ങേറിയത്. എന്നെ സഹായിച്ച 'കൈ'യാണേ...! മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സെക്രട്ടേറിയറ്റിനു മുന്നിലെ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ നിന്നു മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായൊരു വയോധിക ഓടിയെത്തി അദ്ദേഹത്തിന്റെ കൈകളില്‍ പിടിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്. 'സാര്‍ എവിടെയാ.. ഇവിടെയൊക്കെയുണ്ടോ..' എന്നു സ്നേഹാന്വേഷണവും നടത്തി.
നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശി പത്മാവതി അമ്മയായിരുന്നു അത്. ഒരു അപകടത്തെ തുടര്‍ന്ന് പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന പത്മാവതി സര്‍ക്കാരിന്റെ ചികിത്സ സഹായം തേടിയാണ് സെക്രട്ടേറിയറ്റിലെത്തിയത്. ഇതിനുപിന്നാലെ ഉമ്മൻചാണ്ടിയെ കണ്ട അമ്മ ഓടിയെത്തി അദ്ദേഹത്തോട് സ്നേഹാന്വേഷണം നടത്തുകയായിരുന്നു.
അതേസമയം ചികിത്സാ സഹായത്തിനായി ഈ മാസം ആദ്യം നെയ്യാറ്റിന്‍കരയില്‍ നടന്ന അദാലത്തില്‍ എത്തിയെങ്കിലും വിശദമായ അപേക്ഷയുമായി വരാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കലക്ടറേറ്റിലും സെക്രട്ടേറിയറ്റിലുമായി കുറേ ദിവസമായി കറങ്ങുകയാണ്. അതിനിടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണുവാൻ ഇടയായത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം തേടിയെത്തിയിട്ടുള്ള പത്മാവതിക്ക് അദ്ദേഹത്തോട് വലിയ സ്നേഹവും ആരാധനയുമാണ് ഉള്ളത്.
ഒപ്പമുള്ള കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥിനോട് പത്മാവതിയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ച ഉമ്മന്‍ചാണ്ടി ചികിത്സാ സഹായം എത്തിക്കാമെന്ന ഉറപ്പ് നല്‍കിയാണ് അവിടെ നിന്നു മടങ്ങിയത്. ഭര്‍ത്താവ് മരിച്ച പത്മാവതിക്ക് മക്കളില്ല. വിഴിഞ്ഞം മുല്ലൂരില്‍ സഹോദരിയുടെ മകള്‍ക്കൊപ്പമാണ് താമസിച്ചുവരുന്നത്.
https://www.facebook.com/Malayalivartha