യുഡിഎഫ് ഘടകക്ഷികളുടെ സീറ്റുകൾ സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് ;ജോസഫ് വിഭാഗവുമായി അവസാനഘട്ട ഉഭയകക്ഷി ചർച്ച
യുഡിഎഫ് ഘടകക്ഷികളുടെ സീറ്റുകൾ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കും. യുഡിഎഫ് യോഗത്തിന് മുമ്പ് ജോസഫ് വിഭാഗവുമായി അവസാനഘട്ട ഉഭയകക്ഷി ചർച്ച നടത്തും. 12 സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസഫ് വിഭാഗം. കോൺഗ്രസിന്‍റെ കർശന നിലപാടിനെ തുടർന്ന് മൂവാറ്റുപുഴ സീറ്റ് വെച്ച് മാറാനുള്ള നീക്കം വേണ്ടെന്ന് വച്ചു. പ്രകടന പത്രിക സംബന്ധിച്ച ചർച്ചയും യുഡിഎഫ് യോഗത്തിൽ ഉണ്ടാവും.ചങ്ങനാശേരി കോണ്‍ഗ്രസിന് വിട്ട് നല്‍കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. സീറ്റെടുത്താല്‍ കോണ്‍ഗ്രസിനെതിരെ വിമതനായി മത്സരിക്കുമെന്ന സൂചന നല്‍കുകയാണ് സി എഫ് തോമസ് എംഎല്‍എയുടെ സഹോദരൻ സാജൻ ഫ്രാൻസിസ്. കോട്ടയത്ത് നാല് സീറ്റ് ഉറപ്പായും വേണണെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു. പാല, ചങ്ങനാശേരി കോട്ടയത്ത് കേരളാ കോണ്‍ഗ്രസിന് ഈ സീറ്റുകളോട് വൈകാരിക ബന്ധമാണുള്ളത്. പാലാ മാണി സി കാപ്പന്‍റെ അക്കൗണ്ടിലേക്ക് പോയി, ചങ്ങനാശേരിയും മൂവാറ്റുപുഴയും തമ്മില്‍ വെച്ച് മാറാൻ തയ്യാറാകുന്നു. ഈ നീക്കത്തിനെ ശക്തമായി എതിര്‍ക്കുകയാണ് കോട്ടയത്തെ ജോസഫ് പക്ഷവും സിറ്റിംഗ് എംഎല്‍എ സി എഫ് തോമസിന്‍റെ കുടുംബവും ജോസഫ് പക്ഷത്ത് സിഎഫിന്‍റെ സഹോദരൻ സാജൻ ഫ്രാൻസിസ് നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്ത് ഉണ്ടായിരുന്നു. സീറ്റ് വിട്ട് കൊടുത്താല്‍ മത്സരിക്കുമെന്ന സൂചനയാണ് സാജൻ നല്‍കുന്നത്കടുത്തരുത്തി, പൂഞ്ഞാര്‍ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി എന്നിവയാണ് കോണ്‍ഗ്രസ് ജോസഫിനായി നല്‍കാൻ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഏറ്റുമാനൂരും ചങ്ങനാശേരിയും കൂടി കിട്ടിയേ പറ്റൂ എന്ന നിലപാടിലാണ് ജോസഫ് പക്ഷം. കഴിഞ്ഞ തവണ ജില്ലയില്‍ ആറില്‍ നിന്നും രണ്ടിലേക്കൊതുങ്ങിയാല്‍ തിരിച്ചടിയാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കൾ. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പിജെ കുര്യൻ, വിഎം സുധീരൻ എന്നിവരാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന നിലപാട് തെരഞ്ഞെടുപ്പ് സമിതിയോഗത്തെ അറിയിച്ചത്.
നിലവിൽ താൻ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ നയിക്കുകയാണ്. മുന്നണിയെ നയിക്കുക എന്നതാണ് തൻ്റെ ചുമതലയെന്നും തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം മുല്ലപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡിൻ്റേത് തന്നെയാവും അന്തിമതീരുമാനം.നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നേതൃത്വത്തിൽ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടെങ്കിലും മത്സരിക്കില്ലെന്ന മുൻനിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുതിര്‍ന്ന നേതാവ് വി.എം.സുധീരൻ. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലോ കോഴിക്കോട്ടെ ഒരു സീറ്റിലോ വിഎം സുധീരനെ മത്സരിപ്പിക്കണമെന്ന താത്പര്യമാണ് എഐസിസി നേതൃത്വത്തിനുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസി സെക്രട്ടറിമാര്‍ നേരത്തെ സുധീരനെ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു. നേരത്തെ തിരുവല്ല സീറ്റിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച പി.ജെ.കുര്യൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്വീകരിച്ചത്. പതിവ് പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് വീതംവയ്പ്പിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് പിസി ചാക്കോ യോഗത്തിൽ വിമര്‍ശനം ഉന്നയിച്ചു. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ സ്ഥാനം വേണമെന്നും അഞ്ച് തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കരുതെന്നും യോഗത്തിൽ ആവശ്യമുയര്‍ന്നു. തെരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷം കെപിസിസി ഓഫീസിൽ മുല്ലപ്പള്ളി, ഉമ്മൻ ചാണ്ടി, ചെന്നിത്തല എഐസിസി ജനറൽ സെക്രട്ടറിമാര്‍ എന്നിവരുമായി നേതാക്കൾ ഒരോരുത്തരും പ്രത്യേകമായി ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha