Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്ത 47 ലക്ഷം രൂപയുടെ ഉറവിടം കാണിക്കാന്‍ കഴിയാതെ കെ.എം ഷാജി എം.എല്‍.എ... രണ്ട് ദിവസം കൂടി സാവകാശം തേടി

23 APRIL 2021 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം

വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്ത 47 ലക്ഷം രൂപയുടെ ഉറവിടം കാണിക്കാന്‍ കഴിയാതെ കെ.എം ഷാജി എം.എല്‍.എ. ഇപ്പോള്‍ രണ്ട് ദിവസം കൂടി സാവകാശം തേടിയിരിക്കുകയാണ് അദ്ദേഹം.

തെരഞ്ഞെടുപ്പ് ചെലവിലേക്ക് സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്തതാണിതെന്നും തെളിവായി റസീറ്റുകള്‍ ഹാജരാക്കുമെന്ന് ഷാജി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രസീതുമില്ല പണവുമില്ല എന്നതാണ് അവസ്ഥ.

 



റസീറ്റുകള്‍ ശേഖരിക്കുന്നതിന് കുറച്ച് കൂടി സമയം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സ്വത്ത് വിവരം സംബന്ധിച്ച സംശയങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ഹാജറാക്കുമെന്നും ഷാജി അറിയിച്ചിട്ടുണ്ട്. അതേസമയം അന്വേഷണ സംഘം ഇതുവരെയുള്ള വിവരങ്ങള്‍ ഇന്ന് കോഴിക്കോട് വിജിലന്‍സ് കോടതിക്ക് കൈമാറിയേക്കും.

കോടതി രണ്ട് ദിവസത്തെ സാവകാശം അനുവദിക്കുമെങ്കിലും അതുകൊണ്ടു ഫലമുണ്ടാകുമെന്ന് പറയാനാവാത്ത സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

 



അതേ സമയം കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും തെളിവുകളും പരിശോധിക്കേണ്ടതിനാലാണ് സംഘം വിപുലീകരിക്കുന്നത്.

2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു മുതലുളള കെ.എം ഷാജിയുടെ എല്ലാ വരവു ചെലവു കണക്കുകളുമാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ഷാജിയുടെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുളള സ്വത്ത് വകകളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ബാങ്ക് ഇടപാടുകളുടെ വിശദമായ കണക്കെടുപ്പും നടത്തുന്നുണ്ട്.. വീട് ഉള്‍പ്പെടെയുളള വസ്തുവകകളുടെ മൂല്യ നിര്‍ണ്ണയവും നടത്തണം.

എന്നാല്‍ മേയ് 2 ന് യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വിജിലന്‍സിന്റെ എടുത്തു ചാട്ടമെല്ലാം നിലയ്ക്കും. ലീഗ് നേതൃത്വത്തില്‍ ഷാജിയുടെ സ്ഥാനം അതിനിര്‍ണായകമായി മാറും. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഷാജിയോട് താത്പര്യകുറവുണ്ടെങ്കിലും ഷാജിയെ തള്ളി പറയാന്‍ കുഞ്ഞാലികുട്ടിക്ക് കഴിയില്ല. കാരണം ഇടതു ഭരണത്തിലെ ഏറ്റവും വലിയ ഇരയാണ് ഷാജി.തുടക്കം മുതല്‍ ഷാജിയെ പിണറായി സര്‍ക്കാര്‍ വേട്ടയാടി കൊണ്ടിരിക്കുകയാണ്. ഷാജിയാകട്ടെ പിണറായിക്കെതിരെ അതിശക്തമായാണ് രംഗത്തെത്തുന്നത്.

 



ഷാജി അഴിമതിക്കാരനാണെന്ന് ആരും വിശ്വസിക്കുന്നില്ല. കെ.എം ഷാജിയ്‌ക്കെതിരെ അന്വേഷണ ഏജന്‍സി വട്ടമിട്ട് പറക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലീഗിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു ലക്ഷ്യം. പെരിയയും ഷുക്കൂര്‍ വധവുമൊക്കെ ഉയര്‍ത്തികാട്ടി നിയമസഭയില്‍ ഇടതുസര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കയ്യടിനേടിയ ആളാണ് കെ.എം. ഷാജി.

ഈ വൈരാഗ്യമാണ് തനിക്കെതിരെയുള്ളതെന്നാണ് ഷാജിയും യു.ഡി.എഫും ഉയര്‍ത്തുന്ന ആരോപണം. ജലീലിനെതിരെ ഷാജി നീങ്ങിയതും പ്രതിസന്ധിക്ക് കാരണമായി.

 



ഏതായാലും ഷാജി വിട്ടുകൊടുക്കാന്‍ തയ്യാറല്ല.കൈയിലുള്ള പണത്തിന്റെ കണക്ക് താന്‍ തന്നെ തെളിയിക്കാമെന്നാണ് ലീഗ് നേതാക്കള്‍ക്ക് എം എല്‍ എ നല്‍കിയിരിക്കുന്ന വാക്ക്. സാധാരണ രാഷ്ട്രീയക്കാര്‍ സംഭാവന വാങ്ങുമ്പോള്‍ ആരും രസീത് നല്‍കാറില്ല. എന്നാല്‍ രസീത് കുറ്റി പാര്‍ട്ടികളുടെ കൈയില്‍ ഉണ്ടാവും. സംഭാവന കൂടിയാല്‍ ഇലക്ഷന്‍ കമ്മീഷന്‍ പിടി കൂടും എന്നതാണ് മറ്റൊരു കുഴപ്പം

ഏതായാലും ലീഗ് ചെന്നുപെട്ടിരിക്കുന്നത് വലിയൊരു കുരുക്കിലാണ്.കണക്ക് കാണിക്കാനും കാണിക്കാതിരിക്കാനും വയ്യ എന്നതാണ് ലീഗിന്റെ അവസ്ഥ.ചുരുക്കി പറഞ്ഞാല്‍ കടലിനും ചെകുത്താനുമിടയിലാണ് ലീഗ് ഇപ്പോഴുള്ളത്.

 



രസീതില്‍ പേര് എഴുതുന്നവര്‍ അതെഴുതാന്‍ അനുവദിക്കണം എന്നതാണ് മറ്റൊരു കടമ്പ.കാരണം പേര് എഴുതുന്നവര്‍ പണത്തിന്റെ സോഴ്‌സ് കാണിക്കേണ്ടി വരും. പലപ്പോഴും കള്ള പണമാണ് ഇത്തരത്തില്‍ സംഭാവനയായി നല്‍കാറുള്ളത്.

ലീഗിന്റെ മനസില്‍ യു ഡി എഫ് അധികാരത്തില്‍ വരണേ എന്ന പ്രാര്‍ത്ഥന മാത്രമാണ് ഉള്ളത് .അങ്ങനെ വന്നില്ലെങ്കില്‍ ലീഗിന്റെ കട്ടയും പടവും മടങ്ങും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളല്ല ഒരു കേസ് മാത്രമാണ്  (9 minutes ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (10 minutes ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (20 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (29 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (30 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (42 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (59 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (7 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (8 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends