Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ശനി, ഞായർ ദിവസങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി ; അവശ്യ സർവ്വീസ് ജീവനക്കാർക്ക് മാത്രം പുറത്തിറങ്ങാം; പുറത്തിറങ്ങുന്നവർക്ക് തൊഴിൽ സ്ഥലത്തെ ഐഡി കാർഡും, സത്യവാങ്മൂലത്തിന് സമാനമായ രേഖയും നിർബന്ധം; പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാർ ഐപിഎസ്

23 APRIL 2021 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..

കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയിൽ ശനി, ഞായർ ദിവസങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാർ ഐപിഎസ് അറിയിച്ചു.

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതിനാൽ അവശ്യസേവനങ്ങൾക്കുള്ളർ മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഐജി അറിയിച്ചു. എല്ലാവരും വീടുകളിൽ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം.

അവശ്യ സർവ്വീസ് വിഭാ​ഗത്തിൽപ്പെട്ടവർ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഐഡി കാർഡ് ഉപയോ​ഗിച്ച് യാത്ര ചെയ്യാം. അവശ്യ സർവ്വീസിനുള്ള വ്യാപാര സ്ഥാപനങ്ങളും തുറന്ന്ൾ പ്രവർത്തിക്കാം. മുൻ നിശ്ചയിച്ച കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് കൊവിഡ് മാനദണ്ഡ പ്രകാരം നടത്താം.

മറ്റ് അത്യാവശ്യകാര്യങ്ങൾക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങൾ മതിയായ കാരണം ബന്ധപ്പെട്ട ഓഫീസർമാരെ അറിയിക്കണമെന്നും അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും ഡിഐജി അറിയിച്ചു

പരിശോധനയുടെ ഭാ​ഗമായി തിരുവനന്തപുരം റേഞ്ചിന് കീഴിൽ പ്രതിദിനം 447 ഓഫീസർമാരേയും 1100 പോലീസ് ഉദ്യോഗസ്ഥരെയും പരിശോധനയ്ക്കായി വിന്യസിച്ച് കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതോടൊപ്പം റേഞ്ച് ഡിഐജി ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് നിരീക്ഷിക്കുകയും ചെയ്യും.

കൊവിഡ് നിയന്ത്രണം നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം (ഏപ്രിൽ 22 ന്) നടത്തിയ പരിശോധനയിൽ 14093 നിയമ ലംഘനം കണ്ടെത്തുകയും 75870 പേർക്ക് ബോധവത്കണം നടത്തുകയും ചെയ്തു.

വരും ദിവസങ്ങളിലും നിരീക്ഷണവും പരിശോധനയും കർശനമായി നടപ്പിലാക്കും. പൊതുജനങ്ങൾക്ക് ആവശ്യമായ അവശ്യ സേവനങ്ങൾ ലഭിക്കുന്നതിൽ യാതൊരു തടസ്സവുമില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഡിഐജി അറിയിച്ചു.

നിയന്ത്രണത്തിന്റെ ഭാ​ഗമായി നടപ്പിലാക്കുന്ന കാര്യങ്ങൾ

* വാരാന്ത്യങ്ങൾ (ശനി / ഞായർ) അടിയന്തിര / അത്യാവശ്യമല്ലെങ്കിൽ പൂർണ്ണ നിയന്ത്രണങ്ങളായിരിക്കും.

* ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡുകൾ കാണിക്കണം.

* അവശ്യ സേവനങ്ങൾ മാത്രമേ ശനിയും , ഞായറും സംസ്ഥാനത്ത് അനുവദിക്കുകയുള്ളൂ.

* സർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്.

* പലചരക്ക്, പച്ചക്കറി, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കൂ.

* ഭക്ഷണം വിളമ്പുന്നത് റെസ്റ്റോറന്റിൽ അനുവദിക്കില്ല. രാത്രി 9 വരെ പാർസൽ അനുവദിക്കും.

* ദീർഘദൂര ബസ്, ട്രെയിൻ, വിമാന യാത്രാ സേവനങ്ങൾ തടസ്സപ്പെടുന്നില്ല. പൊതുഗതാഗത, ചരക്ക് വാഹനങ്ങൾ ഉണ്ടാകും.

* ബസ്, ട്രെയിൻ, എയർ ട്രാവൽ യാത്രക്കാരുമായി പോകുന്ന സ്വകാര്യ വാഹനങ്ങൾക്കും ടാക്സികൾക്കും വിലക്കില്ല. അവർ യാത്രാ രേഖകൾ കാണിക്കണം.

* മുൻകൂട്ടി ക്രമീകരിച്ച കല്യാണം, പാല് കാച്ച് തുടങ്ങിയ ചടങ്ങുകളിൽ പരമാവധി 75 പേർക്ക് പങ്കെടുക്കാം. ഇത് "കൊവിഡ് ജാഗ്രത" പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

* അവശ്യ സേവനങ്ങളുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കും. അവിടത്തെ ജീവനക്കാർക്ക് സഞ്ചരിക്കാം.

* ഒരു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായങ്ങളും കമ്പനികളും അവശ്യ സേവനങ്ങളും നിരോധിച്ചിട്ടില്ല. അവിടത്തെയാത്രക്കാർക്ക് ജീവനക്കാർക്ക് അവരുടെ തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം.

* ടെലികോം സേവനങ്ങളും ഇന്റർനെറ്റ് സേവന ജീവനക്കാരും നിരോധിച്ചിട്ടില്ല.
ഐടി കമ്പനികളിൽ അത്യാവശ്യ ജീവനക്കാരെ മാത്രമേ ഓഫീസിലേക്ക് വരാൻ അനുവാദമുള്ളൂ.

* അടിയന്തിര യാത്രക്കാർ, രോഗികൾ, പ്രതിരോധ കുത്തിവയ്പ് എടുക്കാൻ പോകുന്ന ഒരാൾ തിരിച്ചറിയൽ രേഖകൾ കാണിക്കണം. തിരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് അനുബന്ധ ചുമതലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് യാത്രാ വിലക്ക് ഇല്ല.

* രാത്രി കർ‌ഫ്യൂ കർശനമായിരിക്കും. "റംസാൻ നോമ്പു" ഭക്ഷണത്തിനുള്ള ലഭ്യത ജില്ലാതലത്തിൽ ഒരുക്കും. റംസാൻ നോമ്പുന്റെ ഭാഗമായി, കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രാത്രി 9.00 ന് ശേഷം പ്രാർത്ഥന അവസാന ചടങ്ങുകൾ നടത്താം.

* വൈകുന്നേരം 7.30 നകം ഷോപ്പ് അടച്ചിരിക്കണം.

* ഒരാൾ മാത്രം കാറിൽ യാത്ര ചെയ്താലും മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (32 minutes ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (59 minutes ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (2 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (3 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (3 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (3 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (3 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (3 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (5 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (5 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (5 hours ago)

Malayali Vartha Recommends