Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് കൂടി ഇന്നലെ എത്തിയതോടെ വാക്സിൻ വിതരണം സാധാരണ നിലയിലേക്ക്; തിരുവനന്തപുരം റീജിയണിന് രണ്ടര ലക്ഷം കൊവിഷീല്‍ഡും ഒരു ലക്ഷം കൊവാ‌ക്‌സിനും നല്‍കി; ഓൺലൈൻ രെജിട്രേഷന് മുന്നേ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

23 APRIL 2021 01:04 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് കൂടി ഇന്നലെ എത്തിയിരുന്നു. ഇതോടെ വാക്സിൻ വിതരണം സാധാരണ നിലയിലേക്ക് എത്തിയിരിക്കുകയാണ്. അഞ്ചര ലക്ഷം കൊവിഷീല്‍ഡും ഒരു ലക്ഷം കൊവാ‌ക്‌സിനുമാണ് ഇന്നലെ എത്തിയത്. തിരുവനന്തപുരം റീജിയണിന് രണ്ടര ലക്ഷം കൊവിഷീല്‍ഡും ഒരു ലക്ഷം കൊവാ‌ക്‌സിനും നല്‍കി.

കൊച്ചി, കോഴിക്കോട് റീജിയണുകള്‍ക്ക് ഒന്നര ലക്ഷം വീതം കൊവിഷീല്‍ഡും നൽകി. കൊച്ചിയിലും കോഴിക്കോടും വാ‌ക്‌സിന്‍ എത്തിച്ച ശേഷം ഇന്നലെ രാത്രി 8.30നാണ് ഇന്‍ഡിഗോ വിമാനം തലസ്ഥാനത്തെത്തിയത്. സ്റ്റോക്കില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഷെഡ്യൂളുകൾക്ക് മാറ്റം സംഭവിച്ചിരുന്നു.

വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കിയതോടെ ആദ്യദിവസം ഉണ്ടായിരുന്ന ആശയക്കുഴപ്പം രണ്ടാം ദിവസം പരിഹരിക്കപ്പെടുകയുണ്ടായി. ഇന്ന് സംസ്ഥാനത്തെ ആശുപത്രികളില്‍ പ്രശ്നങ്ങളില്ലാതെ തന്നെ വാക്‌സിന്‍ വിതരണം നടക്കുകയും ചെയ്തു. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കേണ്ടവരും ഓണ്‍ലൈന്‍ വഴി തന്നെ രജിസ്റ്റര്‍ ചെയ്യണം. 18 കഴിഞ്ഞവര്‍ക്ക് രജിസ്ട്രേഷന്‍ 28 മുതല്‍ ആണ് നടക്കുന്നത്.

കൊവിഡ് വാക്സിന്റെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള രജിസ്ട്രേഷന്‍ 28ന് തുടങ്ങും . കൊവിന്‍ പോര്‍ട്ടല്‍ വഴിയോ ആരോഗ്യസേതു ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. വാക്സിന്‍ കേന്ദ്രങ്ങളില്‍ നേരിട്ട് രജിസ്റ്റര്‍‌ ചെയ്യാനാവില്ല.

മേയ് ഒന്നുമുതല്‍ ഇവര്‍ക്കുള്ള കുത്തിവയ്പ് തുടങ്ങും . കേന്ദ്രം സ്വകാര്യ ആശുപത്രികള്‍ക്ക് 250 രൂപയ്ക്ക് നല്‍കുന്ന വാക്സിന്‍ മൂന്നാം ഘട്ടത്തില്‍ ഇല്ല. കൊവീഷീല്‍ഡ് വാക്സി‌ന്‍ ഒരു ഡോസിന് 400 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്കും 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുമെന്ന് സീറം ഇറന്‍സ്റ്റിറ്റ്യൂട്ട് ഇന്നലെ അറിയിച്ചിരുന്നു . കൊവാക്സിന്റെ വില ഇന്നോ നാളെയോ പ്രഖ്യാപിക്കും.

വാ‌ക്‌സിനേഷന് മുന്നേ ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും നടക്കുക. സ്‌പോട്ട് രജിസ്‌ട്രേഷനില്ല. രജിസ്റ്റര്‍ ചെയ്തവര്‍ക്കേ വാക്‌സിനേഷന്‍ സെന്ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യൂ.

കൊവിഡ് വാക്‌സിനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന രജിസ്‌ട്രേഷന് ജില്ലകള്‍ മുന്‍കൈയെടുക്കണം.

സര്‍ക്കാര്‍, സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ലഭ്യതയെ അടിസ്ഥാനമാക്കി കോവിന്‍ വെബ് സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം.

വാക്‌സിനേഷന്‍ സെഷനുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ കൊവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും ലഭ്യത പൊതുജനങ്ങളെ അറിയിക്കണം. 45 വയസിന് മുകളിലുള്ളവര്‍ക്ക് ഒന്നാമത്തേതും രണ്ടാമത്തെയും വാക്‌സിന്‍ സമയബന്ധിതമായി നല്‍കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (1 hour ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (1 hour ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (1 hour ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (2 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (2 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (3 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (3 hours ago)

സ്വന്തം ഫാമിൽ ഒരേസമയം ഒട്ടേറെ സ്ത്രീകൾ..ലോകം മുഴുവൻ തന്റെ കുട്ടികളെ ഉണ്ടാക്കണം ..!! ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ആരാണ് ജെഫ്രി എപ്സ്റ്റീൻ?  (3 hours ago)

എയർ ഇന്ത്യ എക്സ്പ്രസിൽ ഇപ്പോൾ ടിക്കറ്റെടുത്താൽ 20% ലാഭം  (4 hours ago)

തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം  (4 hours ago)

"ഒമാനില്‍ വിരല്‍ചൂണ്ടി ഇറാന്‍ പാതാളക്കോട്ടയില്‍ ഖമനേയി പൂഴ്ത്തിയ യുറേനിയം ! US പടയിറങ്ങി; യുദ്ധം തന്നെയെന്ന്  (4 hours ago)

മണിപ്പൂര്‍ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു  (4 hours ago)

ഗള്‍ഫില്‍ നിരവധി ഒഴിവുകൾ എക്സ്പീരിയൻസ് വേണ്ട ! താമസം, യാത്രാ സൗകര്യം കമ്പനി വക ..മികച്ച ശമ്പളം  (4 hours ago)

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ 35 ഒഴിവുകള്‍ നിയമനം കാസര്‍കോട് വേഗം അപേക്ഷിക്കൂ  (4 hours ago)

Malayali Vartha Recommends