Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍


സിനിമ സെറ്റില്‍ കുഴഞ്ഞുവീണു തമിഴ് ഹാസ്യ താരം .... ചികിത്സയിലിരിക്കെ റോബോ ശങ്കര്‍ അന്തരിച്ചു....സംസ്‌കാരം ഇന്ന്


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

സിപിഎമ്മിലെ തൊഴുത്തില്‍ക്കുത്ത് പുറത്ത്...കണ്ണൂരിലെ പാര്‍ട്ടി ഘടകത്തില്‍ വിഭിന്ന ചേരിയുണ്ടോ എന്നുള്ളതില്‍ കൃത്യമായി മനസ് തുറന്നിരിക്കുകയാണ് പി.കെ. ശ്രീമതി

23 APRIL 2021 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം

ഒറ്റനോട്ടത്തില്‍ ഇരുട്ടടിയാണ് ക്യാപ്റ്റനും സിപിഎമ്മിനും എന്നൊന്നും തോന്നില്ല.... പക്ഷെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കേരളത്തിലെ സിപിഎം. തൊലിപ്പുറത്ത് ചികില്‍സ നടത്തി തല്‍ക്കാലം ചിലരെയൊക്കെ നിലയ്ക്കുനിര്‍ത്താമെന്ന് പാര്‍ട്ടിയും ചില തലതൊട്ടപ്പന്‍മാരു കരുതുന്നുണ്ടെങ്കില്‍ അത് താല്‍ക്കാലികം മാത്രം. അതാണല്ലോ പി.കെ. ശ്രീമതി പറഞ്ഞതുപോലെ ജയരാജന്‍മാരുടെ അഭിപ്രായപ്രകടനം...


കണ്ണൂരിലെ പാര്‍ട്ടി ഘടകത്തില്‍ വിഭിന്ന ചേരിയുണ്ടോ എന്നുള്ളതില്‍ കൃത്യമായി മനസ് തുറന്നിരിക്കുകയാണ് പി.കെ. ശ്രീമതി. അഭിപ്രായങ്ങള്‍ പറയുന്നതുകൊണ്ട് പരസ്പരം തര്‍ക്കമാണ് എന്ന് വരുത്തി തീര്‍ക്കുന്നത് ശരിയല്ലെന്നും അവര്‍ വ്യക്തമാക്കി.


ഇ പി ജയരാജന്‍ പി ജയരാജന്‍ രാജന്‍ എം പി ജയരാജന്‍ തുടങ്ങിയ മൂന്നുപേരും ഒറ്റക്കെട്ടോടെയാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ മൂന്ന് പേരോടൊപ്പവും താന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. സിപിഎമ്മിലെ കണ്ണൂരില്‍ വിഭിന്ന ചേരി എന്നുള്ളത് തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുന്നത് പാര്‍ട്ടിയില്‍ സ്വാഭാവികമാണ്. അഭിപ്രായങ്ങള്‍ പറയുന്നതുകൊണ്ട് പരസ്പരം തര്‍ക്കമാണ് എന്ന് പറയുന്നതില്‍ ഒരു സാംഗത്യവുമില്ല. അതായത് അഭിപ്രായ വ്യത്യാസങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് സാരം


തീര്‍ന്നില്ല കണ്ണൂരിലെ ചുവപ്പുകോട്ടയില്‍ നിന്നു ആലപ്പുഴയിലെ ചെങ്കോട്ടയില്‍ വന്നാല്‍ വി.എസ്, ഐസക്, സുധാകരന്‍ തുടങ്ങി വന്‍ വൃക്ഷങ്ങള്‍. സുധാകരന്‍ പ്രതിഭ പോരുമായി ബന്ധപ്പെട്ട് സൈബര്‍ കണ്ണുകള്‍ ഒരു പക്ഷെ 'പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും' എന്ന പോസ്റ്റിന് പിന്നിലെ കൈകകളും മുഖവും ഒക്കെ കണ്ടെത്തിയേക്കാം. പക്ഷെ അതുക്കുംമേലെയാണ് പാര്‍ട്ടിയും പിണറായിയും സുധാകരനെ ഈ തിരഞ്ഞെടുപ്പില്‍ വെട്ടിനിരത്തിയതെന്ന് എല്ലാവര്‍ക്കും അറിയാം.


പ്രതിഭ എംഎല്‍എയുടെ ഫെയ്‌സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ഫെയ്‌സ്ബുക് അധികൃതരില്‍ നിന്നു വിശദാംശങ്ങള്‍ തേടും.

 

പരാതിക്ക് ആധാരമായ അക്കൗണ്ടിന്റെ ലോഗിന്‍ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍നിന്നു ലഭിക്കേണ്ടതുണ്ട്. ഈ അക്കൗണ്ടില്‍ ആരൊക്കെ ലോഗിന്‍ ചെയ്തിട്ടുണ്ടെന്ന് അറിയാന്‍ കഴിയും. പ്രതിഭയല്ലാതെ ആരെങ്കിലും ഈ അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഐപി വിലാസവും കണ്ടെത്താനാവും.പ്രതിഭയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടില്ലെന്നും പരാതി നല്‍കിയ ശേഷവും അത് ഉപയോഗിച്ചിട്ടുണ്ടെന്നും സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

ജില്ലാ പൊലീസ് മേധാവിക്ക് എംഎല്‍എയുടെ പരാതി കഴിഞ്ഞ ദിവസം ഇ മെയിലായാണു ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം സൈബര്‍ സെല്ലിനു കൈമാറി. 'പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും' എന്ന പോസ്റ്റ് ചൊവ്വാഴ്ച രാത്രി എംഎല്‍എയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെ സിപിഎമ്മിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി ഒട്ടേറെ കമന്റുകളും വിമര്‍ശനങ്ങളും വന്നതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് എംഎല്‍എ പറഞ്ഞത്. പിന്നാലെ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.

 

പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പ്രതികരണവും എംഎല്‍എയെ വിമര്‍ശിക്കുന്ന വിധത്തിലായിരുന്നു. തീര്‍ന്നില്ല മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയിലെ പോസ്റ്റര്‍ കേരളം മറന്നിട്ടില്ല. പുന്നപ്ര സമരഭൂമിയുള്‍പ്പെട്ട വാര്‍ഡിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 'വര്‍ഗ്ഗ വഞ്ചകാ രക്തസാക്ഷികള്‍ പൊറുക്കില്ല' എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. പോസ്റ്റര്‍ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.


പാര്‍ട്ടിക്ക് വേണ്ടി സ്വന്ത കുടുംബത്തിലെ വിലപ്പെട്ട ജീവന്‍ ബലി അര്‍പ്പിക്കേണ്ടി വന്ന നേതാവ് സുധാകരനെയാണ് പാര്‍ട്ടിയും പിണറായിയും രണ്ടു ടേമില്‍ തിരഞ്ഞെടുപ്പില്‍ വെട്ടിനിരതത്തിയതും ഇപ്പോള്‍ വര്‍ഗവഞ്ചകനെന്ന് പറയുന്നതും എന്ന് ഓര്‍ക്കണം.

 

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ജി സുധാകരനെ മാറ്റി നിര്‍ത്തിയതോടെ കടുത്ത മത്സരം നടന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് സ്ഥാനാര്‍ത്ഥി എച്ച് സലാമിനൊപ്പമുള്ള മന്ത്രി ജി സുധാകരന്റെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടത്.


പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പായല്‍ക്കുളങ്ങരയില്‍ പതിച്ച പോസ്റ്ററുകളാണ് കീറിയത്. ഇതിന് പിന്നാലെ ആരിഫും സലാമും ഉള്ള പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചു. അടുത്തിടെ സുധാകരന്‍ നടത്തിയ വാര്‍ത്താസമ്മേളനം സിപിഐഎമ്മിലെ നേതാക്കള്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കിയിരുന്നു. മാത്രമല്ല പലരേയും നന്നായി വെള്ളം കുടിപ്പിച്ചിരുന്നു. തനിക്ക് എതിരെ പ്രവര്‍ത്തിക്കുന്നത് ആലപ്പുഴയിലെ പൊളിറ്റിക്കല്‍ ക്രമിനലുകള്‍ ആണെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.


മന്ത്രി ജി സുധാകരനെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ ക്രിമിനലുകളുടെ ഗൂഡാലോചനയാണെന്നാണ് സി പി എം ജില്ലാകമ്മിറ്റിയും പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന തരത്തില്‍ ഇപ്പോള്‍ ചിലര്‍ മന്ത്രിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മാഫിയാ സംഘങ്ങളുടേയും രാഷ്ട്രീയ ക്രിമിനലുകളുടേയും ഗൂഡാലോചനയുണ്ടെന്ന് സി പി ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയും പറയുന്നു.


ഏതായാലും പാര്‍ട്ടിക്ക് അടിതെറ്റുകയാണ്. ഒന്നിന് പുറകെ ഒന്നായി കണ്ണൂര്‍ ആലപ്പുഴ ലോബികള്‍ ശക്തിപ്രാപിക്കുകയാണ്. കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതി ഇനിയും സിപിഎം അറിഞ്ഞില്ലെങ്കില്‍ കുറെ കഴിയുമ്പോള്‍ യഥാര്‍ഥ വര്‍ഗവഞ്ചകന്‍മാരെ കൊണ്ട് പാര്‍ട്ടി നിറയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളല്ല ഒരു കേസ് മാത്രമാണ്  (17 minutes ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (18 minutes ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (28 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (37 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (38 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (50 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (1 hour ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (7 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (8 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (8 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends