Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

ഏപ്രിൽ 23, 24 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 40 - 50 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

23 APRIL 2021 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോയതെന്ന് ജില്ലാ ഞ്ചായത്ത് അംഗം അഡ്വ. ആതിര ഗ്രേസ്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം

ഏപ്രിൽ 23, 24 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 40 - 50 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. മാത്രമല്ല ഏപ്രിൽ 25 മുതൽ 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നംബറില്‍) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.

തദ്ദേശ സ്ഥാപന തല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് കൊണ്ട് റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.

തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക. നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.

വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കുക.

ശക്തമായ ഇടിമിന്നൽ വളരെ അപകടകാരിയാണ്. ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ സുരക്ഷാ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണം. https://sdma.kerala.gov.in/lightning-warning എന്ന ലിങ്കിൽ ഇവ ലഭ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം  (2 hours ago)

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  (2 hours ago)

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു  (3 hours ago)

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  (3 hours ago)

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  (3 hours ago)

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (4 hours ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (9 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (9 hours ago)

V D SATHEESHAN കനഗോലു സർവേ  (9 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (9 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (9 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (9 hours ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (9 hours ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (9 hours ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (9 hours ago)

Malayali Vartha Recommends