Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണൂര്‍ ജില്ലയില്‍ മന്ത്രിമാരല്ലാത്ത 9 പേര്‍ക്ക് പൊലീസിന്റെ പ്രത്യേക സുരക്ഷ അനുവദിച്ചിരിക്കുന്നത്... രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ എതിര്‍ രാഷ്ട്രീയ കക്ഷികളില്‍നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് ഇതില്‍ 8 പേര്‍ക്കും സുരക്ഷ

23 APRIL 2021 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം

ഉന്നതരുടെ പ്രത്യേകിച്ചും മന്ത്രിമാരുടേയും വിഐപികളെേുെടയും വി.വി.ഐ.പികളേെുടെയും സുരക്ഷാസന്നാഹങ്ങളെക്കുറിച്ച് പലപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. അതില്‍ തന്നെ കേരളത്തിലെ പല പല പ്രമുഖര്‍ക്കും സുരക്ഷയുള്ളതായും നമുക്കറിയാം. എന്നാലിതാ കണ്ണൂര്‍ ജില്ലയില്‍  മന്ത്രിമാരല്ലാത്ത 9 പേര്‍ക്കാണു ജില്ലയില്‍ പൊലീസിന്റെ പ്രത്യേക സുരക്ഷ അനുവദിച്ചിരിക്കുന്നത്.

 

രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ എതിര്‍ രാഷ്ട്രീയ കക്ഷികളില്‍നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് ഇതില്‍ 8 പേര്‍ക്കും സുരക്ഷ. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജനു വൈ പ്ലസ് സുരക്ഷ നല്‍കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനു മുഖ്യമന്ത്രിയാകുന്നതിനു മുന്‍പേ സുരക്ഷയുണ്ടെങ്കിലും മുഖ്യമന്ത്രിയായതോടെ സ്വാഭാവികമായി സുരക്ഷ വര്‍ധിപ്പിച്ചു.

 

 

ജില്ലയില്‍നിന്നുള്ള മറ്റു മന്ത്രിമാരില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജനും മുന്‍പേ സുരക്ഷയുണ്ട്. ചിലര്‍ക്കാകട്ടെ കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷം മൂര്‍ച്ഛിച്ചുനിന്ന കാലയളവില്‍ നല്‍കിയ സുരക്ഷയില്‍, സംഘര്‍ഷം അയഞ്ഞതോടെ ചെറിയ ഇളവ് വരുത്തി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ഓരോ സമയത്തും സുരക്ഷ സംബന്ധിച്ചു തീരുമാനമെടുക്കുക. ആരൊക്കെയാണ് ഏതൊക്കെ രീതിയിലുള്ള സുരക്ഷയാണെന്ന് പരിശോധിക്കാം.

കോടിയേരി ബാലകൃഷ്ണന്‍  മുന്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഇപ്പോഴും തുടരുന്നു. സെഡ് കാറ്റഗറിയിലാണ്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായിരുന്ന കാലത്ത് അനുവദിച്ച സുരക്ഷയാണ്. 1999ല്‍ ആര്‍എസ്എസിന്റെ വധശ്രമത്തെ അതിജീവിച്ചതു മുതല്‍ ആയുധധാരിയായ പഴ്സനല്‍ സെക്യൂരിറ്റി ഓഫിസറുടെ സുരക്ഷയുണ്ട് പി.ജയരാജന്.

 

 

അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ പ്രതിയായതോടെ സുരക്ഷ വര്‍ധിപ്പിച്ചു. ഭീഷണിക്കത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണിലും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. എ പി അബ്ദുള്ളക്കുട്ടി സിപിഎം വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന സമയത്തുണ്ടായ ആക്രമണശ്രമവും ഭീഷണിയും മൂലം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു സുരക്ഷ ഏര്‍പ്പെടുത്തിയത്.

 

കേരളത്തിലെ യാത്രയില്‍ രണ്ടു പിഎസ്ഒമാര്‍ ഒപ്പമുണ്ടാകും. വല്‍സന്‍ തില്ലങ്കേരിക്ക് ജില്ലയിലെ സിപിഎംആര്‍എസ്എസ് സംഘര്‍ഷങ്ങളെത്തുടര്‍ന്നാണു സുരക്ഷ ഏര്‍പ്പെടുത്തിയത്. സി.കെ.പദ്മനാഭന് ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരിക്കേ 1998 ജൂലൈ മുതല്‍ സുരക്ഷയുണ്ട്. ആദ്യം സെഡ് കാറ്റഗറിയായിരുന്നെങ്കിലും അടുത്തിടെ എക്സിലേക്കു മാറി.

 

 

കണ്ണൂരിലെ സിപിഎംആര്‍എസ്എസ് സംഘര്‍ഷ സമയത്തു പി.കെ.കൃഷ്ണദാസിന് സുരക്ഷ നല്‍കിയിരുന്നു. പിന്നീട്, പോപ്പുലര്‍ ഫ്രണ്ടില്‍നിന്നു ഭീഷണിയുണ്ട് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 12 അംഗ സിആര്‍പിഎഫിനെ കേന്ദ്രം അനുവദിച്ചെങ്കിലും വേണ്ടെന്നുവച്ചു. കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ രണ്ടു പൊലീസുകാരുടെ സുരക്ഷ അനുവദിച്ചിട്ടുണ്ട്.

കെ.സുധാകരന്‍ എംപിക്ക് എക്സ് കാറ്ററി സുരക്ഷ.കോണ്‍ഗ്രസ് സിപിഎം രാഷ്ട്രീയ സംഘര്‍ഷകാലത്ത് താമസസ്ഥലത്ത് ഗാര്‍ഡ് ഉള്‍പ്പെടെ സുരക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ രണ്ടു പിഎസ്ഒമാരുടെ സേവനം മാത്രം. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീഷണിയുടെ അടിസ്ഥാനത്തില്‍ 11 വര്‍ഷം മുന്‍പാണു കെ.എം.ഷാജിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്.

 

 

പി.സുകുമാരന്‍ റിട്ട.ഡിവൈഎസ്പിക്ക് സുരക്ഷയുണ്ട്. കണ്ണൂര്‍ ഡിവൈഎസ്പി ആയിരിക്കെ 2015ലാണു സുരക്ഷ വരുന്നത്. ഷുക്കൂര്‍ കേസില്‍ പി.ജയരാജനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നു ഭീഷണിയുണ്ടായിരുന്നു. ഒരു പിഎസ്ഒയുടെ സേവനം വിരമിച്ചശേഷവുമുണ്ട്. ഭീഷണിയുടെ അടിസ്ഥാനത്തിലും വഹിക്കുന്ന പദവിയുടെ പ്രോട്ടോക്കോള്‍ കണക്കിലെടുത്തുമാണു സുരക്ഷ നല്‍കുന്നത്.

 


എക്സ് കാറ്റഗറിയില്‍  രണ്ടു പിഎസ്ഒമാര്‍. വൈ- ഭീഷണിയുള്ളവര്‍ക്ക്  രണ്ടു പിഎസ്ഒമാര്‍. ഒരു സീനിയര്‍ സിപിഒ, നാലു സിപിഒ എന്നിവരുടെ ഗാര്‍ഡ് ഡ്യൂട്ടി. വൈ പ്ലസ്- വൈ കാറ്റഗറി സുരക്ഷയ്ക്കൊപ്പം ഒരു ടീം കൂടി ഗാര്‍ഡ് ഡ്യൂട്ടിക്ക്. വൈ കാറ്റഗറി- പദവിയുടെ അടിസ്ഥാനത്തില്‍ ഒരു പിഎസ്ഒ. ഒരു സീനിയര്‍ സിപിഒ, നാലു സിപിഒ എന്നിവരുടെ ഗാര്‍ഡ് ഡ്യൂട്ടി. സെഡ് കാറ്റഗറി- സായുധരായ മൂന്നു പൊലീസുകാരില്‍ കൂടാത്ത സുരക്ഷ വീട്ടില്‍. രണ്ടു പിഎസ്ഒമാര്‍. ഒരു എസ്ഐ അല്ലെങ്കില്‍ എഎസ്ഐ, മൂന്നു പൊലീസുകാര്‍ എന്നിവരുടെ അകമ്പടി. ഒരു സ്‌ക്രീനിങ് വാച്ചര്‍.

 

സെഡ് പ്ലസ്- താമസസ്ഥലത്തും ഓഫിസിലും ആവശ്യത്തിനു പൊലീസുകാര്‍ യൂണിഫോമില്‍. രണ്ടു പിഎസ്ഒമാര്‍. രാത്രിയും പകലുമായി രണ്ടു സ്‌ക്രീനിങ് വാച്ചര്‍മാര്‍. യാത്രയില്‍ നാലു പേരടങ്ങുന്ന രണ്ടു ടീമുകളുടെ അകമ്പടി. കമാന്‍ഡോകള്‍ സഹിതം ബുള്ളറ്റ് പ്രൂഫ് കാര്‍, ബുള്ളറ്റ് പ്രൂഫ് കാര്‍ ലഭ്യമല്ലെങ്കില്‍ സുരക്ഷയ്ക്ക് ഒരു വാഹനം കൂടി. സുരക്ഷാ സംവിധാനം ഏകോപിപ്പിക്കാന്‍ മുഴുവന്‍ സമയവും ഒരു ഇന്‍സ്പെക്ടര്‍ അല്ലെങ്കില്‍ എസ്ഐ.

 

എ- ഒരു പിഎസ്ഒ. താമസസ്ഥലത്ത് ഒരു സ്‌ക്രീനിങ് വാച്ചര്‍. ഒരു സീനിയര്‍ സിപഒയും മൂന്നു സിപിഒയുമടങ്ങുന്ന ഗാര്‍ഡ്. യാത്രയില്‍ ഒരു എസ്ഐ അല്ലെങ്കില്‍ എഎസ്ഐ, രണ്ടു പൊലീസുകാര്‍ എന്നിവരുടെ അകമ്പടി

 

ബി- ഒരു പിഎസ്ഒ. ഒരു സ്‌ക്രീനിങ് വാച്ചര്‍. ഒരു സീനിയര്‍ സിപിഒ, മൂന്നു പൊലീസുകാര്‍ എന്നിവരടങ്ങുന്ന ഗാര്‍ഡ്. സി- ഒരു പിഎസ്ഒ. സ്‌ക്രീനിങ് വാച്ചര്‍ താമസ സ്ഥലത്ത്. ഡിഎഫ്- എസ്ഐ റാങ്കില്‍ കുറയാത്ത ഒരു പിഎസ്ഒ. ആവശ്യത്തിനു സ്‌ക്രീനിങ് വാച്ചര്‍മാര്‍. ആവശ്യത്തിനു ഗാര്‍ഡ്. താമസസ്ഥലത്തെ സംശയകരമായ സാഹചര്യം വീക്ഷിക്കാന്‍ സിവില്‍ വേഷത്തില്‍ മൂന്നുപേര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളല്ല ഒരു കേസ് മാത്രമാണ്  (9 minutes ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (10 minutes ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (20 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (29 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (30 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (42 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (59 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (7 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (8 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends