Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ആ അഞ്ചു പേരില്ലാരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ ഇന്ന് മറ്റെവിടെയോ ആയിരുന്നേക്കാം അല്ലെങ്കില്‍ എന്തെങ്കിലും സംഭവിച്ചിട്ടും ഉണ്ടാകാം. ഇനി അവരെ കാണുവോ, മിണ്ടുവോ എന്നൊന്നും അറിയില്ല. പക്ഷെ നിങ്ങള്‍ എനിക്ക് ദൈവം പറഞ്ഞു വിട്ട മാലാഖമാര്‍ ആയിരുന്നു. നന്ദി, ഒരുപാട്...' അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ തനിച്ച്‌ യാത്രചെയ്യേണ്ടിവന്ന യുവതിയുടെ കുറിപ്പ് വൈറലാകുന്നു

23 APRIL 2021 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം

ലോക്ഡൗണ്‍ കാരണം അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ തനിച്ച്‌ യാത്രചെയ്യേണ്ടിവന്ന യുവതിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അന്യസംസ്ഥാനക്കാര്‍ മാത്രമുണ്ടായിരുന്ന കമ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിപ്പോയ തന്റെ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയാണ് അജിത മോഹനന്‍ എന്ന യുവതി. മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന് തെളിവായിരുന്നു തന്റെ കേരള യാത്ര. ആ അഞ്ചു പേരില്ലാരുയിന്നെങ്കില്‍ ഒരുപക്ഷെ താന്‍ മറ്റെവിടെയോ ആയിരുന്നേക്കാം അല്ലെങ്കില്‍, തനിക്ക് എന്തെങ്കിലും സംഭവിച്ചിട്ടും ഉണ്ടാകാം എന്നും യുവതി കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം;

തനിച്ചു യാത്ര ചെയ്യാനും ഒരു ധൈര്യമൊക്കെ വേണമെന്ന് അടുത്തിരുന്ന അങ്കിള്‍ പറഞ്ഞപ്പോളാണ് ഞാന്‍ ഇന്ന് എങ്ങനെ ഇവിടെ വരെ എത്തി എന്നതിനെ കുറിച്ച്‌ ഓര്‍ത്തത്. ലോക്ഡൗണ്‍ കാരണം സ്റ്റേഷനില്‍ എത്താന്‍ കഷ്ടപ്പെട്ട ഞാന്‍ കണ്ടത് കേരള എക്സ്പ്രസ് കണ്മുന്നിലൂടെ കടന്ന് പോകുന്നതാണ്. എന്ത് ചെയ്യണമെന്ന് അറിയാതെ സ്റ്റേഷന്‍ മാസ്റ്ററോട് വെറുതെ ഒന്ന് പറഞ്ഞു നോക്കി ഭാഗ്യംട്രെയിന്‍ സ്ലോ ആയി.

എങ്ങനെയോ വലിഞ്ഞു കയറി ചെന്നത് ലാസ്റ്റ് കമ്ബാര്‍ട്മെന്റില്‍. കുറെ ഭയ്യമാരും ഞാനും മാത്രം. എന്നെ കണ്ടപ്പോള്‍ അവര്‍ക്ക് മനസിലായി ശെരിക്കും പേടിച് വിറച്ചു നില്‍ക്കുവാന്ന്. നല്ലവരും ഭൂമിയില്‍ ഉണ്ട് എന്ന് പറഞ്ഞു തന്നത് പോലെ പിന്നെ അവരുടെ വക ആശ്വാസ വാക്കുകളായി.

മധുര വരെ ഇവിടെ ഇരിക്കു പിന്നെ ഫ്രണ്ടിലേക്ക് കൊണ്ട് വിടാമെന്ന അവരുടെ വാക്കുകള്‍ പ്രകാരം 2 മണിക്കൂര്‍ ട്രെയിനിന്റെ വാതില്‍ക്കല്‍ ഉള്ളില്‍ ധൈര്യം സംഭരിച്ചു ഞാന്‍ ഇരുന്നു. എനിക്ക് എത്തേണ്ടത് A2 കമ്ബാര്‍ട്മെന്റില്‍. മധുരത്തിയിലെത്തിയപ്പോള്‍ ഒരു മിനിറ്റ് കൊണ്ട് എന്റെ ലെഗ്ഗെജ് എല്ലാം എടുത്ത് കൊണ്ട് സ്ലീപ്പര്‍ വരെ രണ്ട് ഭയ്യമാര്‍ എന്നെ എത്തിച്ചു. പേരോ നാടൊ വീടോ അറിയില്ല.

എങ്കിലും ഹൃദയത്തില്‍ നിന്നും ഒരായിരം നന്ദി.പിന്നെയും എനിക്കെത്തേണ്ട സ്ഥലം ദൂരെയാണ്. വീണ്ടും ഭാഗ്യമെന്ന് പറയട്ടെ സ്ലീപ്പറില്‍ ഒരു മലയാളി ചേട്ടന്‍ വന്നു ആകെ മടുത്തു നിക്കണ എന്നെ കണ്ട് എന്ത് പറ്റിയെന്ന് ചോദിച്ചു.

പെണ്‍കൊച്ചല്ലേ തന്നെയല്ലേ, വെയിറ്റ് എന്നും പറഞ്ഞു ആ ചേട്ടന്‍ പോയി അതിന്റെ രണ്ട് കൂട്ടുകാരെ കൊണ്ട് വന്നു. പേടിക്കണ്ട ഞങ്ങള്‍ കൊണ്ട് വിടാമെന്ന് പറഞ്ഞു അവരെന്നെ സ്ലീപ്പറിന്റെ ഫസ്റ്റ് ബോഗിയില്‍ നിന്നും A2 കമ്ബാര്‍ട്ട്മെന്റ് വരെ എത്തിച്ചു.

മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന് തെളിവാരുന്നു എന്റെ ഈ കേരള യാത്ര. ആ അഞ്ചു പേരില്ലാരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ ഇന്ന് മറ്റെവിടെയോ ആയിരുന്നേക്കാം അല്ലെങ്കില്‍ എന്തെങ്കിലും സംഭവിച്ചിട്ടും ഉണ്ടാകാം. ഇനി അവരെ കാണുവോ, മിണ്ടുവോ എന്നൊന്നും അറിയില്ല. പക്ഷെ നിങ്ങള്‍ എനിക്ക് ദൈവം പറഞ്ഞു വിട്ട മാലാഖമാര്‍ ആയിരുന്നു. നന്ദി, ഒരുപാട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളല്ല ഒരു കേസ് മാത്രമാണ്  (9 minutes ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (10 minutes ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (20 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (29 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (30 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (42 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (59 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (7 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (8 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends