കൊല്ലത്ത് മൂന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മക്കള്‍ക്കും ഭാര്യയ്ക്കും വിഷം നല്‍കി ഗൃഹനാഥന്റെ ആത്മഹത്യാശ്രമം...അമ്മയും രണ്ട് മക്കളും മരിച്ചു, ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍, മൂത്തമകള്‍ രക്ഷപ്പെട്ടു

കൊല്ലത്ത് മൂന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മക്കള്‍ക്കും ഭാര്യയ്ക്കും വിഷം നല്‍കി ഗൃഹനാഥന്റെ ആത്മഹത്യാശ്രമം. അമ്മയും രണ്ട് മക്കളും മരിച്ചു. ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ . മൂത്ത മകള്‍ ആറ് വയസുകാരി രക്ഷപ്പെട്ടു.
കേരളപുരം പൂജപ്പുര ക്ഷേത്രത്തിന് സമീപം വരട്ടുചിറയില്‍ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള സ്വാതിയില്‍ വാടകയ്ക്ക് താമസിക്കുന്ന മണ്‍റോത്തുരുത്ത് പെരുങ്ങാലം, ഐറോപ്പില്‍ വീട്ടില്‍ വര്‍ഷ (26), ഇളയ മക്കളായ അലന്‍ (5), ആരവ് (3 മാസം) എന്നിവരാണ് മരിച്ചത്.
വര്‍ഷയുടെ ഭര്‍ത്താവ് എഡ്വേര്‍ഡ് (41, അജിത്ത്) കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
ഇളയകുട്ടിയുടെ പ്രസവശേഷം മുഖത്തലയിലെ സ്വവസതിയിലായിരുന്ന വര്‍ഷയെ നിര്‍ബന്ധപൂര്‍വം കേരളപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ വര്‍ഷയുമായി എഡ്വേര്‍ഡ് വഴക്കുണ്ടാവുകയും അയല്‍വാസികള്‍ ഇടപെടുകയും ചെയ്തു. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകന്‍ അടുത്ത ബന്ധുവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം അറിയുന്നത്.
വിഷം കലര്‍ത്തിയ പാനീയം കുടിക്കാന്‍ കൊടുത്തുവെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. മതില്‍ ചാടിക്കടന്നെത്തിയ ബന്ധുവാണ് ഇവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് കുട്ടികള്‍ ഇരുവരും മരിച്ചിരുന്നു.
തുടര്‍ന്ന് വര്‍ഷയെയും എഡ്വേര്‍ഡിനെയും കൊല്ലത്തെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി വര്‍ഷയും മരിച്ചു.പാനീയം കുടിക്കാന്‍ നല്‍കിയെങ്കിലും കയ്പ്പുള്ളതിനാല്‍ തുപ്പിക്കളഞ്ഞതായി മൂത്തകുട്ടി പൊലീസിന് മൊഴി നല്‍കി.
സംശയരോഗത്തിന് അടിമയായിരുന്നു എഡ്വേര്‍ഡ് എന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടുപരിസരത്ത് നിന്ന് സിറിഞ്ചും കണ്ടെടുത്തു. കുണ്ടറയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനാണ് എഡ്വേര്‍ഡ്.
L"
https://www.facebook.com/Malayalivartha


























