Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

മഞ്ജു വാര്യരും, റിമിയുമൊക്കെ അവരുടെ സന്തോഷങ്ങളില്‍ പറക്കുകയാണ്....കഴിഞ്ഞ ഒരു വര്‍ഷത്തോളം ആ കുട്ടി അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ എത്രത്തോളം ആയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?..ഫുള്‍ സ്റ്റോപ്പ് ഇടേണ്ട ബന്ധങ്ങള്‍ ഇടുക തന്നെ വേണം....സോഷ്യൽ മീഡിയയിൽ ചർച്ചയായി യുവാവിന്റെ കുറിപ്പ്

21 JUNE 2021 08:32 PM IST
മലയാളി വാര്‍ത്ത

കൊല്ലം നിലമേലില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിനു പിന്നില്‍ സ്ത്രീധന പീഡനമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഭര്‍ത്താവ് കിരണിനു നേരെ സോഷ്യല്‍ മീഡിയകളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. വിഷയത്തില്‍ ഹരി നാരായണന്‍ എന്ന യുവാവ് ഫേസ്‌ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ശ്രാദ്ധേയമാകുന്നു. എന്തിനാണ് ഇന്നും പെണ്‍കുട്ടികള്‍ ഇത്തരം ടോക്സിക് റിലേഷന്‍ഷിപ്പുകളില്‍ തുടരുന്നതെന്ന് ചോദിക്കുകയാണ് യുവാവ്. മഞ്ജു വാര്യരും, റിമിയുമൊക്കെ ഇപ്പോള്‍ സ്വന്തം സന്തോഷങ്ങളില്‍ പറക്കുകയാണെന്നും ഉചിതമായ സമയത്തെടുത്ത തീരുമാനമാണ് അതിന്റെ കാരണമെന്നും യുവാവ് കുറിക്കുന്നു.


ഹരി നാരായണന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ വര്‍ഷം ഉത്രജ, ഇന്ന് വിസ്മയ. മറ്റ് വ്യത്യാസങ്ങള്‍ ഒന്നുമില്ലാത്ത സമാന സംഭവങ്ങള്‍. 'സ്ത്രീ-ധന' പീഡനം..! ഇന്ന് രാവിലെയാണ് വിസ്മയ എന്ന മാളുവിന്റെ മാതാപിതാക്കള്‍ അറിയുന്നത് തങ്ങളുടെ മാളു ഈ ലോകത്തു നിന്ന് യാത്ര പറഞ്ഞിരിക്കുന്നു. അമ്മയോട് സ്ഥിരം പറയുമായിരുന്നത്രേ. ഭര്‍തൃ വീട്ടില്‍ അടിക്കുമായിരുന്നു എന്ന് മാത്രം. പക്ഷെ മുഖത്ത് ചവിട്ടുന്നതും തൊഴിക്കുന്നതുമായ ഒരു കാര്യങ്ങളും പറഞ്ഞിരുന്നില്ല. എന്തിനാണ് പെണ്‍കുട്ടികളെ ഇന്നും ഇത്തരം ടോക്സിക് റിലേഷന്‍ഷിപ്പുകളില്‍ തുടരുന്നത്..? 'കഥാ നായകന്‍' ഉയര്‍ന്ന വിദ്യാഭ്യാസവും യോഗ്യനുമായ കരുനാഗപ്പള്ളി സര്‍ക്കിളിലുള്ള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാര്‍ എസ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിവാഹം കഴിഞ്ഞ ഇരുവരുടെയും ഇടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍. കഴിഞ്ഞ ഒരു വര്‍ഷത്തോളം ആ കുട്ടി അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ എത്രത്തോളം ആയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ..? കൈയ്യിലും മുഖത്തും മര്‍ദ്ദിച്ചത് ചിത്രത്തില്‍ വ്യക്തമാണ്.

മകള്‍ വിവാഹം കഴിച്ചു പോയാലും അവള്‍ക്ക് വീട്ടില്‍ ഒരു മുറി ഉണ്ടായിരിക്കണം. അവള്‍ക്ക് സ്വന്തം വീട് ഒരിക്കലുമൊരു അതിഥി വീടാവരുത്. തറവാട്ട് പാരമ്ബര്യവും , ബന്ധുജനങ്ങളുടെ സന്തോഷവും മുറുകെ പിടിച്ചിരുന്നാല്‍ ഇതേ പോലെ സ്വന്തം കുഞ്ഞുങ്ങള്‍ തന്നെ നഷ്ടമാകും.
'ഒരു വിവാഹ ജീവിതമാകുമ്ബോള്‍ അങ്ങനെയൊക്കെയാണ് മോളെ' എന്ന് പറയുന്ന മാതാപിതാക്കള്‍ യാഥാര്‍ഥ്യത്തില്‍ അവര്‍ പോലും അറിയാതെ സ്വന്തം മകളെ മരണത്തിലേക്ക് വലിച്ചെറിയുകയാണ്. സഹിക്കാവുന്നതിന്റെ പരമാവധി കഴിഞ്ഞിട്ടാവും ഒരാശ്വാസത്തിന് മാതാപിതാക്കളെ സമീപിക്കുക. അപ്പോള്‍ ഇത്തരം ആശ്വാസപ്പെടുത്തലുകള്‍ നല്‍കാതിരിക്കുക. വിവാഹം പോലെ തന്നെ സ്വാഭാവികമായ ഒന്ന് തന്നെയാണ് വിവാഹ മോചനവും. ഒരിക്കലും ഒത്തുപോകാന്‍ കഴിയാത്ത ഒരാളുടെ കൂടെ എന്തിന് ജീവിക്കണം? ഫുള്‍ സ്റ്റോപ്പ് ഇടേണ്ട ബന്ധങ്ങള്‍ ഇടുക തന്നെ വേണം. അതിപ്പോള്‍ എത്ര വര്‍ഷം നീണ്ടു നിന്ന പ്രണയം ആണെങ്കില്‍ പോലും.

മഞ്ജു വാര്യരും, റിമിയുമൊക്കെ അവരുടെ സന്തോഷങ്ങളില്‍ പറക്കുകയാണ്. അവര്‍ക്കുമുണ്ട് ബന്ധുക്കളും ആത്മാഭിമാനവുമൊക്കെ. അവര്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങള്‍ എടുത്തു; അത് കൊണ്ട് ഇന്ന് സുഖമായി ജീവിക്കുന്നു. ഒത്തുപോകാന്‍ കഴിയാത്തിടത്തു നിന്ന് പടിയിറങ്ങുക തന്നെ വേണം. അല്ലെങ്കില്‍ ഇനിയും 'ഉത്രജമാരും വിസ്മയമാരും' ഉണ്ടായേക്കാം. ഇത് വായിക്കുന്ന ഏതെങ്കിലും മാതാപിതാക്കള്‍ ഇത്തരമൊരു അനുഭവത്തിലൂടെയാണ് തന്റെ കുഞ്ഞ് കടന്നുപോകുന്നത് എന്ന ബോധ്യം ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ വീട്ടിലേക്ക് തിരികെ വിളിക്കൂ. പിറകിലേക്കൊന്ന് ഓര്‍ത്ത് നോക്കു നിങ്ങള്‍ അച്ഛനും അമ്മയുമായപ്പോഴുള്ള അവളുടെ ആദ്യ പുഞ്ചിരി. അതിലും വലുതല്ലടോ ഒരു ബന്ധുക്കളുടെ സന്തോഷവും,കുടുംബപരമ്ബര്യവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (2 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (2 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (3 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (3 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (3 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (4 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (4 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (5 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (5 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (6 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (7 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (8 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (8 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (9 hours ago)

Malayali Vartha Recommends