എന്തൊരു ദുര്‍ഗതി... വിസ്മയ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; കരഞ്ഞ് തളര്‍ന്ന് വീട്ടുകാര്‍; എന്റെ പെങ്ങള്‍ക്ക് വന്നത് ഇനി ആര്‍ക്കും വരരുത്; അവന്‍ ഒരു സൈക്കോയാണ്

ഒരു നാടിനെ തന്നെ ഞെട്ടിച്ചതാണ് കൊല്ലത്ത് വിസ്മയ എന്ന യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. വീട്ടുകാരുടേയും നാട്ടുകാരുടേയും ഇടപെടലിനെ തുടര്‍ന്ന് ഭര്‍ത്താവ് കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ആരോപിച്ചാണ് വിസ്മയയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുളളത്.
വിസ്മയ മരിച്ചതിന് ശേഷം ഒളിവില്‍ പോയ കിരണ്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. യുവതിയുടെ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് കീഴടങ്ങിയത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടില്ല. എന്താണ് മരണകാരണം എന്ന് വ്യക്തമായ ശേഷം കേസെടുക്കാനാണ് തീരുമാനം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊന്നതാണെന്നും വിസ്മയയുടെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു.
ഭര്‍തൃഗൃഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റെന്ന വിസ്മയയുടെ സന്ദേശങ്ങള്‍ പുറത്തായതോടെ സംസ്ഥാനമാകെ ജനരോഷം ഉയരുകയാണ്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നതെന്ന് വിസ്മയ പറഞ്ഞതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
വിസ്മയയുടെ സഹോദരന്‍ വിജിത് ചാനലില്‍ വിങ്ങിപ്പൊട്ടി പറഞ്ഞത് ഏറെ വേദനയോടെയാണ് കേരളം കേട്ടത്. അമ്മ, എനിക്ക് ഒരു ആയിരം രൂപ അയച്ചുതരുമോ..പരീക്ഷ എഴുതാന്‍ സമ്മതിക്കുന്നില്ല.. അമ്മയെ വിളിച്ച് അവള്‍ അവസാനം പറഞ്ഞത് ഇതാണ്. ഞാന്‍ അത് ഇപ്പോഴാണ് അറിയുന്നേ. എന്റെ പെങ്ങള്‍ക്ക് വന്നത് ഇനി ആര്‍ക്കും വരരുത്. അവന്‍ ഒരു സൈക്കോയാണ്. നീതി വേണം. കേരളവും മാധ്യമങ്ങളും പൊലീസും ഒപ്പം നില്‍ക്കണം.
കഴിഞ്ഞ വര്‍ഷം മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്.
മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണു കിരണ്‍. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നതെന്നു വിസ്മയ പറഞ്ഞതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണു വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു ദിവസം രാത്രി കാര്‍ വീട്ടില്‍കൊണ്ടുവന്ന ശേഷം എന്റെ പെങ്ങളെ കിരണ്‍ വീടിന്റെ മുന്നിലിട്ട് തല്ലി. ചോദിക്കാന്‍ ചെന്ന എന്നെയും തല്ലി. അതു പൊലീസ് കേസായി. സ്ഥലത്തെത്തിയ എസ്‌ഐയെയും തല്ലാന്‍ പോയി. അദ്ദേഹത്തിന്റെ ഷര്‍ട്ട് ഇവന്‍ വലിച്ചുപൊട്ടിച്ചു. പിന്നെ മെഡിക്കല്‍ ചെക്കപ്പ് നടത്തിയപ്പോള്‍ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. പിറ്റേന്ന് സ്‌റ്റേഷനിലെത്തിയപ്പോള്‍ മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ അടക്കം ഇടപെട്ട് വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു.
പെങ്ങളുടെ ഭാവിയാണ്, ഇനി ഇങ്ങനെയൊന്നും ആവര്‍ത്തിക്കില്ലെന്ന് എഴുതി തന്നു. അതില്‍ ഞാനും ഒപ്പിട്ടു. ആ ഒപ്പിന്റെ വിലയാണ് എന്റെ പെങ്ങളുടെ മൃതദേഹം വീടിന് മുന്നിലെത്തിച്ചത്. പിന്നീട് എന്റെ പെങ്ങള്‍ രണ്ടുമാസം വീട്ടില്‍ തന്നെ നിന്നു. പരീക്ഷയ്ക്ക് പോയി തുടങ്ങിയപ്പോള്‍ അവന്‍ ഫോണ്‍ വിളിച്ച് അവളെ വീണ്ടും മയക്കി. കോളജില്‍ ചെന്ന് അവളെ കൂട്ടിക്കൊണ്ടുപോയി.
പിന്നെ അവള്‍ എന്നെയോ അച്ഛനെയോ വിളിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരം പോയത് കൊണ്ടാകും അവള്‍ പിന്നെ ഞങ്ങളെ വിളിക്കാതിരുന്നത്. എന്റെയും അച്ഛന്റെയും ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഞാന്‍ വാങ്ങിക്കൊടുത്ത ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു. അമ്മയെ മാത്രം വിളിക്കും. അവസാനം വിളിച്ചപ്പോള്‍ പരീക്ഷയെഴുതാന്‍ സമ്മതിക്കുന്നില്ലെന്നും ആയിരം രൂപ അയച്ചുതരുമോ എന്നും അവള്‍ ചോദിച്ചതായി അമ്മ ഇപ്പോഴാണു പറയുന്നതെന്നും നിറകണ്ണോടെ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























