ഭര്‍ത്താവിന്റെ പീഡനങ്ങള്‍ നിസഹായയായി സഹിക്കേണ്ടിവരുന്നതിന്റെ വേദന നിറഞ്ഞ വാക്കുകളായിരുന്നു അവളുടെ വാട്‌സ് ആപ്പ് സന്ദേശം.... മുഖത്തും കൈകളിലുമുള്ള മുറിവുകളുടെയും അടികൊണ്ടു നീലിച്ച പാടുകളുടെയുമെല്ലാം ചിത്രങ്ങളും ഒപ്പം.. വിസ്മയ ആത്മഹത്യ ചെയ്യില്ലെന്നു പിതാവ് ത്രിവിക്രമന്‍ നായരും കൊലപാതകമാണെന്നു മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ സഹോദരനും.. വേര്‍പാട് താങ്ങാനാവാതെ....

ഭര്‍ത്താവിന്റെ പീഡനങ്ങള്‍ നിസഹായയായി സഹിക്കേണ്ടിവരുന്നതിന്റെ വേദന നിറഞ്ഞ വാക്കുകളായിരുന്നു അവളുടെ വാട്‌സ് ആപ്പ് സന്ദേശം.... മുഖത്തും കൈകളിലുമുള്ള മുറിവുകളുടെയും അടികൊണ്ടു നീലിച്ച പാടുകളുടെയുമെല്ലാം ചിത്രങ്ങളും ഒപ്പം.. വിസ്മയ ആത്മഹത്യ ചെയ്യില്ലെന്നു പിതാവ് ത്രിവിക്രമന്‍ നായരും കൊലപാതകമാണെന്നു മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ സഹോദരനും..
'ദേഷ്യം വന്നാല്‍ അയാള്‍ അടിക്കും. അയാള്‍ക്ക് കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും ചീത്ത വിളിച്ചു. കുറെ നേരം സഹിച്ചിരുന്നു. പക്ഷേ നിര്‍ത്തിയില്ല. സഹികെട്ട് മുറിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോള്‍ മുടിയില്‍ പിടിച്ചു വലിച്ച് പല തവണ അടിച്ചു.
അടികൊണ്ടു വീണപ്പോള്‍ മുഖത്തു ചവിട്ടി. കാല്‍ മുഖത്ത് അമര്‍ത്തി. ഞാന്‍ ആരോടും പറഞ്ഞില്ല'- സഹോദരന്‍ വിജിത്തിനു വിസ്മയ അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളില്‍ ഭര്‍ത്താവിന്റെ പീഡനങ്ങള്‍ നിസഹായയായി സഹിക്കേണ്ടിവരുന്നതിന്റെ വേദന നിറഞ്ഞിരുന്നു.
മുഖത്തും കൈകളിലുമുള്ള മുറിവുകളുടെയും അടികൊണ്ടു നീലിച്ച പാടുകളുടെയുമെല്ലാം ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു. വിസ്മയ ആത്മഹത്യ ചെയ്യില്ലെന്നു പിതാവ് ത്രിവിക്രമന്‍ നായരും കൊലപാതകമാണെന്നു മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ വിജിത്തും ആരോപിച്ചു.
കഴിഞ്ഞ ജനുവരിയില്‍ കിരണിന്റെ സഹോദരിയുടെ കുഞ്ഞിന്റെ ഒന്നാം ജന്മദിനാഘോഷത്തിനു പോയിരുന്നു. അവിടെവച്ചു കിരണ്‍ അമിതമായി മദ്യപിച്ച് വിസ്മയയുമായി വഴക്കിട്ടു. അവിടെനിന്നു കാറില്‍ നിലമേലിലെ വീട്ടില്‍ കൊണ്ടുപോയി മര്‍ദിച്ചു. പിടിച്ചുമാറ്റാന്‍ ശ്രമിച്ച തന്നെയും മര്‍ദിച്ചെന്നും തോളെല്ലിനു പൊട്ടലുണ്ടായെന്നും വിജിത്ത് പറഞ്ഞു.
ബഹളം കേട്ട് നാട്ടുകാര്‍ കൂടിയതോടെ ഓടിപ്പോയ കിരണ്‍ പട്രോളിങ്ങിലായിരുന്ന പോലീസിന്റെ മുന്നിലാണ് എത്തിയത്. കാര്യമറിഞ്ഞതോടെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. സഹപ്രവര്‍ത്തകരായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ സ്റ്റേഷനിലെത്തി.
കേസെടുക്കരുതെന്നും ജോലി നഷ്ടപ്പെടുമെന്നും അറിയിച്ചതോടെ ഒത്തുതീര്‍പ്പാക്കി.തുടര്‍ന്നു നിലമേലിലെ വീട്ടിലായിരുന്ന വിസ്മയയെ ബി.എ.എം.എസ് പരീക്ഷയുടെ അവസാന ദിനം കോളജിലെത്തിയ കിരണ്‍ തന്റെ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.
https://www.facebook.com/Malayalivartha

























