Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വീടിനകത്ത് അതിക്രമിച്ച് കയറി വയോധികയുടെ പണം മോഷ്ടിച്ച് യുവാക്കൾ: വയോധികയുടെ ഒറ്റവാക്കിൽ പണം തിരിച്ചു നൽകി മാപ്പു പറഞ്ഞ് മോഷ്ടാക്കൾ മുങ്ങി: ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

21 JULY 2021 06:22 PM IST
മലയാളി വാര്‍ത്ത

വീട്ടിൽ മോഷ്ടിക്കാൻ കയറുന്ന കള്ളന്മാരുടെ ലക്ഷ്യം വീട്ടിനകത്തുള്ള പണo ആഭരണം വിലകൂടിയ വസ്തുക്കൾ എന്നിവ മോഷ്ടിക്കുക എന്നതല്ലെ... എന്നാൽ ഇതാ ഇവിടെ ഒരു മോഷണം നടന്നു... പക്ഷേ മോക്ഷണത്തിനു ഒടുവിൽ വമ്പൻ ട്വിസ്റ്റ് ആണ് സംഭവിച്ചിരിക്കുന്നത്... കടയ്ക്കാട് വടക്ക് പനയറയിൽ പരേതനായ അനന്തൻപിള്ളയുടെ ഭാര്യ ശാന്തകുമാരിയുടെ (75) വീട്ടിലാണ് രണ്ടംഗ സംഘം കവർച്ച നടത്തിയത്.3 പവൻ സ്വർണവും 8000 രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്.

ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു വയോധികയുടെ വീട്ടിലേക്ക് കള്ളന്മാർ മോഷ്ടിക്കാനായി വന്നത്. വീടിനകത്ത് കയറിപ്പറ്റാൻ തന്നെ പല തന്ത്രങ്ങളും ഇവർ രണ്ടുപേരും പയറ്റി. ക്ഷേത്രത്തിൽ സദ്യയ്ക്കായി വാഴയില വേണമെന്നാവശ്യപ്പെട്ടാണു യുവാക്കൾ ശാന്തകുമാരിയുടെ വീട്ടിലെത്തിയത്. ഇതിനു വീട്ടമ്മ അനുവാദം നൽകുകയും ചെയ്തു. അപ്പോഴേക്കും ഇല വെട്ടാൻ കത്തി ആവശ്യപ്പെടുകയായിരുന്നു ഇവർ.

 

 

 

കത്തിയെടുക്കാനായി ശാന്തകുമാരി ഉള്ളിലേക്ക് കയറുമ്പോൾ ഇരുവരും കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ഇതിനിടെ, ഒരാൾ വീടിന്റെ വശത്തേക്ക് നടക്കുന്നത് കണ്ടതോടെ ശാന്തകുമാരിക്ക് പന്തികേട് തോന്നി. അടുക്കളയിൽ കയറി ഉടനെ ഇവർ വാതിലടച്ചു. പിന്നാലെയെത്തിയ ഇരുവരും അടുക്കളയുടെ വാതിൽ തള്ളിത്തുറക്കുകയായിരുന്നു . ശാന്തകുമാരിയെ ബലംപ്രയോഗിച്ചു ഊണുമുറിയിലെത്തിച്ച ശേഷം തോർത്ത് ഉപയോഗിച്ചു കൈകൾ കെട്ടി. ടർക്കി ഉപയോഗിച്ചു മുഖവും മൂടി കെട്ടിയതോടെ അവർ പരിഭ്രാന്തയായി.

ഭീഷണിപ്പെടുത്തി 3 വളകളും കമ്മലും മോതിരവും ഊരി വാങ്ങി. പിന്നീട് മാല ആവശ്യപ്പെട്ടു. തനിക്ക് മാല ഇല്ലെന്നു ശാന്തകുമാരി പറഞ്ഞതോടെ അലമാരയുടെ താക്കോൽ ആവശ്യപ്പെട്ടു. ഇരുവരും ചേർന്നു ശാന്തകുമാരിയെ അലമാര സൂക്ഷിച്ച മുറിയിലെത്തിച്ചു. അലമാരയിലെ ലോക്കർ തുറന്ന മോഷ്ടാക്കൾ കമ്മലും 9000 രൂപയും എടുത്തു.

 

 


കൈകൾ കെട്ടിയായിരുന്നു ബലപ്രയോഗത്തിലൂടെ സ്വർണാഭരണങ്ങളും അലമാരയിൽ സൂക്ഷിച്ച പണവും കവർന്നത്. ഇനിയാണ് ഈ സംഭവത്തിലെ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്.
.
തന്റെ കയ്യിൽ വേറെ പണമില്ലെന്നു ശാന്തകുമാരി പറഞ്ഞതോടെ 1000 രൂപ കള്ളന്മാർ തിരികെ നൽകുകയായിരുന്നു. തന്നെ ഉപദ്രവിക്കരുതെന്നു പറഞ്ഞപ്പോൾ ശാന്തകുമാരിയുടെ കൈകളിലെ കെട്ടഴിച്ചു. മോഷ്ടാക്കളിൽ ഒരാൾ ശാന്തകുമാരിയുടെ കാലിൽ തൊട്ടു ക്ഷമ പറഞ്ഞ ശേഷമാണ് മടങ്ങിപ്പോയത്.

 

 

 

മക്കളായ എസ്.സീമ ചെങ്ങന്നൂരിലും സബ് റജിസ്ട്രാർ ഓഫിസ് ഉദ്യോഗസ്ഥയായ എസ്.സ്മിത ചാരുംമൂട്ടിലുമാണ് താമസം. വിവരമറിഞ്ഞ് ഇവരെത്തി. എസ്എച്ച്ഒ എസ്.ശ്രീകുമാർ, എസ്ഐ സി.കെ.വേണു, സിവിൽ പൊലീസ് ഓഫിസർ മഞ്ജുമോൾ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരെത്തി തെളിവ് ശേഖരിച്ചു.

ഒരാഴ്ച; പന്തളം മേഖലയിൽ 3 മോഷണം നടന്നുവന്നത് ശ്രദ്ധേയമായ കാര്യം. ഒരാഴ്ചയ്ക്കുള്ളിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടക്കുന്ന 3-ാമത്തെ മോഷണമാണ് കടയ്ക്കാട് നടന്നത്. സബ് റജിസ്ട്രാർ ഓഫിസ്, എൻഎസ്എസ് ഗേൾസ് സ്കൂൾ എന്നിവിടങ്ങളിൽ ബുധനാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. സബ് റജിസ്ട്രാർ ഓഫിസിൽ നിന്നു 18,435 രൂപയും 50,000 രൂപ വിലമതിക്കുന്ന ക്യാമറയും മോഷണം പോയി.

 

 

 

അന്നു തന്നെയാണ് ജംക്‌ഷനു സമീപമുള്ള എൻഎസ്എസ് ഗേൾസ് സ്കൂളിലും മോഷണം നടന്നത്. ഇവിടെ നിന്നു 13,500 രൂപയാണ് മോഷണം പോയത്. തൊട്ടടുത്ത എൻഎസ്എസ് ബോയ്സ് സ്കൂളിൽ മോഷണശ്രമവും നടന്നിരുന്നു. ഈ കേസുകളിൽ അന്വേഷണം നടന്നു വരികയാണ്. കടയ്ക്കാട് പട്ടാപ്പകൽ കവർച്ച നടന്നത് പ്രദേശവാസികളിൽ ഭയം വർധിപ്പിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (50 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (55 minutes ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (6 hours ago)

Malayali Vartha Recommends