Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പുഴയിലൂടെ എന്തോ ഒഴുകി വരുന്നത് കുളിച്ചുകൊണ്ടിരുന്ന സ്ത്രീകളാണ് ആദ്യം കാണുന്നത്, ഒഴുകിവന്ന സ്ത്രീ കൈപൊക്കി രക്ഷിക്കണം എന്ന് ആംഗ്യം കാട്ടിയതോടെ യുവാക്കള്‍ വള്ളവുമായി വെള്ളത്തിലേക്ക് ചാടി, ഏറെ ഭാരമുള്ള സ്ത്രീയെ വള്ളത്തിലേക്ക് കയറ്റാനും സാധിച്ചില്ല.... കോട്ടയത്ത് പുഴയില്‍ ഒഴുകിവന്ന 82കാരിയെ രക്ഷിച്ചത് നാടകീയമായി

21 JULY 2021 06:27 PM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് പുഴയില്‍ ഒഴുകിവന്ന വൃദ്ധയെ സാഹസികമായി രക്ഷപെടുത്തി. കോട്ടയം ചുങ്കം പാലത്തിനു സമീപമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് പുഴയിലൂടെ എന്തോ ഒഴുകിവരുന്നത് നാട്ടുകാർ കാണുന്നത്.

പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീകളാണ് ഈ ദൃശ്യം ആദ്യം കണ്ടത്. മൃതദേഹമാണ് എന്ന് സംശയം തോന്നിയ സ്ത്രീകള്‍ സമീപത്തുണ്ടായിരുന്ന ചെറുപ്പക്കാരെ ബഹളം വെച്ച്‌ വിളിച്ചുവരുത്തി. ഒഴുകിവന്ന സ്ത്രീ കൈപൊക്കി രക്ഷിക്കണം എന്ന് ആംഗ്യം കാട്ടിയതോടെ യുവാക്കള്‍ വള്ളവുമായി വെള്ളത്തിലേക്ക് ചാടുകയായിരുന്നു.

മരത്തിനു താഴെ താമസിച്ചിരുന്ന ബിബിന്‍ എം ആര്‍ ധനേഷ് എന്നിവരാണ് വള്ളവുമായി ആദ്യം പുഴയിലേക്ക് പോയത്. ഇവര്‍ ശ്രമിച്ചിട്ടും ഏറെ ഭാരമുള്ള സ്ത്രീയെ വള്ളത്തിലേക്ക് കയറ്റാൻ സാധിച്ചില്ല. തുടര്‍ന്ന് സമീപം താമസിക്കുന്ന ഷാല്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പുഴയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയും ചെയ്തു.

വള്ളത്തില്‍ ഇരുന്ന് സ്ത്രീയെ കരയിലേക്ക് വലിച്ചടുപ്പിച്ചു കയറ്റുകയായിരുന്നു എന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഷാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏറെ ശ്രമകരമായി ആണ് ഇവരെ കരയ്ക്ക് എത്തിക്കാന്‍ ആയത്. കരക്ക് എത്തിച്ച ശേഷം ഇവരോട് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബോധരഹിതയായ നിലയിലായിരുന്നു ഇവര്‍. കോട്ടയത്ത് നിന്ന് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ശ്രമിച്ചിരുന്നു.

 

ഫയര്‍ഫോഴ്സ് എത്തുന്നതിന് മുന്നോടിയായി തന്നെ ഇവരെ നാട്ടുകാര്‍ കരയ്ക്കെത്തിക്കുകയായിരുന്നു. ഇവര്‍ ഒരു സാരി ഉടുത്തിരുന്നതായും അതിനു പുറത്ത് ഒരു നൈറ്റി ധരിച്ചിരുന്നതായും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സ്ത്രീ പറഞ്ഞു. ഏറെ വെള്ളം കുടിച്ചിട്ടുണ്ട് എന്നാണ് രക്ഷപ്പെടുത്തിയപ്പോള്‍ മനസ്സിലാക്കിയത്. കരയ്ക്ക് എത്തിച്ചശേഷം ഇവര്‍ ഇത് ഛര്‍ദ്ദിച്ചു കളഞ്ഞതായി സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു.


കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച ഇവര്‍ക്ക് വേഗത്തില്‍ തന്നെ ചികിത്സ നല്‍കുകയായിരുന്നു. ഇവര്‍ക്ക് അപകടനില തരണം ചെയ്തതായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിക്കുകയുണ്ടായി. 82 വയസ്സുണ്ട് എങ്കിലും അപകടനില ഉള്ളതായി ഇപ്പോള്‍ കരുതുന്നില്ല എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ പേര് രാജമ്മ എന്നും കറുകച്ചാല്‍ ആണ് വീട് എന്നും ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞിട്ടുണ്ട്. എവിടെനിന്നാണ് പുഴയില്‍ വീണത് എന്നതടക്കമുള്ള വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു.


ഒഴുക്കില്‍പ്പെട്ട് ചുങ്കം പാലത്തിനടിയില്‍ നിന്നും രക്ഷപ്പെടുത്തിയ രാജമ്മ എത്ര ദൂരം പുഴയില്‍ ഒഴുകി വന്നു എന്നത് ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഏറെ ഒഴുക്ക് ഉള്ള പ്രദേശമാണ് ഇവിടം എന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഏറെ ദൂരം ഒഴുകാനുള്ള സാധ്യത കുറവാണ്. മറ്റെന്തെങ്കിലും വസ്തുവില്‍ പിടിച്ചു കിടന്നല്ല രാജമ്മ ഉണ്ടായിരുന്നത് എന്നും ദൃക്സാക്ഷികള്‍ പറയുന്നു.

സംഭവം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതോടെ രാജമ്മയുടെ മകള്‍ വിവരം കാണുകയായിരുന്നു. രാവിലെ തോട്ടയ്ക്കാട് ആശുപത്രിയില്‍ പോകുന്നതിന് വീട്ടില്‍ നിന്നും ഇറങ്ങിയതാണ് എന്നാണ് ഇവര്‍ പോലീസ് നല്‍കിയിരിക്കുന്ന പ്രാഥമിക വിവരം. ഏതായാലും സംഭവത്തിലെ ദുരൂഹത അകറ്റാന്‍ ഉള്ള ശ്രമത്തിലാണ് കോട്ടയം ഗാന്ധിനഗര്‍ പോലീസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (49 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (54 minutes ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (6 hours ago)

Malayali Vartha Recommends