താൻ ഗർഭിണിയാണെന്ന് ഭർത്താവിനെ അറിയിക്കാൻ യുവതി തെരഞ്ഞെടുത്ത ഒന്നൊന്നര സർപ്രൈസ്: വെറുപ്പോടെ വീഡിയോ കണ്ട് സോഷ്യൽ മീഡിയ: ഒടുവിൽ ഭർത്താവ് പറഞ്ഞത്!

ദമ്പതികളെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ നിമിഷം ആണ് താൻ ഗർഭിണിയാണെന്ന് ഭർത്താവിനെ അറിയിക്കുന്ന നിമിഷം.
ഏറ്റവും സന്തോഷകരമായ ആ വാർത്ത ഭർത്താവിനോട് അറിയിക്കാൻ ഭാര്യമാർ പല സർപ്രൈസ്കളും ഒരുക്കാറുണ്ട്.
പല രീതിയിൽ സന്തോഷവാർത്ത അവർ അറിയിക്കുന്നു.എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വളരെ വ്യത്യസ്തമായ ഒരു രീതിയിൽ ഇക്കാര്യം ഭർത്താവിനെ അറിയിക്കുന്ന ഭാര്യയുടെ വീഡിയോയാണ് . പക്ഷേ ഈ വീഡിയോ കാണുമ്പോൾ ആദ്യം ഒരു വെറുപ്പാണ് തോന്നുക. എന്താണ് വീഡിയോയിലെ കണ്ടെന്റ് എന്നല്ലേ?
ഗർഭിണിയാണോ എന്ന പരിശോധനയുടെ ഫലം പോസിറ്റീവ് ആണെന്ന് കാണിക്കുന്ന പ്രെഗ്നൻസി സ്റ്റിക്ക് ഒരു യുവതി പോപ്സിക്കിൾ മേക്കറിൽ ഇടുകയും അതിൽ ജ്യൂസ് നിറയ്ക്കുകയും ചെയ്യുന്നു. ഫ്രിഡ്ജിൽ വെച്ച് ഫ്രീസ് ചെയ്ത ശേഷം ഇത് ഭർത്താവിന് അവർ നൽകുകയാണ്. ഏറ്റവുമൊടുവിൽ അത് അയാൾ മനസ്സിലാക്കുന്നു.
"നമുക്ക് ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു" എന്ന് അതീവ സന്തോഷത്തോടെ ഭാര്യ വിളിച്ചു പറയുന്നുമുണ്ട്. എന്നാൽ, പോപ്‌സിക്കിളിനെ കഷണം ഇപ്പോഴും വായിലുള്ള ഭർത്താവ് ഇത് അരോചകം ആണെന്നാണ് മറുപടിയായി പറയുന്നത്. ഈ പ്രെഗ്നൻസി ടെസ്റ്റ് കിറ്റിൽ മൂത്രം ഉപയോഗിച്ചാണോ പരിശോധന നടത്തിയത് എന്നും അദ്ദേഹം ഭാര്യയോട് ചോദിക്കുന്നുണ്ട്.
അത് സമ്മതിച്ചു കൊണ്ടുള്ള പ്രതികരണമാണ് അദ്ദേഹത്തിന് ഭാര്യയിൽ നിന്ന് ലഭിക്കുന്നത്. എന്തായാലും, കുഞ്ഞുണ്ടാകാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിക്കുന്നുമുണ്ട്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയ ഇരു അഭിപ്രായങ്ങളാണ് ഉണ്ടാക്കുന്നത്.
https://www.facebook.com/Malayalivartha


























