Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മോഷണക്കേസിലെ പ്രതികളെ പിടികൂടിയിട്ട് ആറ് മാസം... തൊണ്ടിമുതല്‍ മാത്രം ഇതുവരെ കണ്ടെത്താനായില്ലെന്ന് പരാതി

21 JULY 2021 09:52 PM IST
മലയാളി വാര്‍ത്ത

വനിതാ ഡോക്ടറുടെ വീട്ടില്‍ നിന്ന് 70 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികളെ പിടികൂടി ആറ് മാസമായിട്ടും തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ പൊലീസ് ഉത്സാഹം കാണിക്കുന്നില്ലെന്ന് പരാതി. അത്താണി കെ.എസ്.ഇ.ബി ഓഫീസിന് സമീപം താമസിക്കുന്ന ഡോക്ടര്‍ ഗ്രേസ് മാത്യുവാണ് പരാതിയുമായി രംഗത്തെത്തിയത്.

തനിച്ച് താമസിക്കുകയായിരുന്ന ഡോക്ടറെ രണ്ട് വര്‍ഷം മുമ്ബ് അര്‍ദ്ധരാത്രിയിലാണ് മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ കെട്ടിയിട്ട ശേഷം കവര്‍ച്ച നടത്തിയത്. കേസിലെ പ്രധാന പ്രതി കുപ്രസിദ്ധ കുറ്റവാളി മധുര സ്വദേശി സൗന്ദര്‍രാജ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ചെങ്ങമനാട് പൊലീസിന്റെ പിടിയിലായത്. സംഭവത്തിന് പിന്നില്‍ സൗന്ദര്‍രാജാണെന്ന് തുടക്കത്തില്‍ തന്നെ പൊലീസിന് വ്യക്തമായിരുന്നു. ഡോക്ടറുടെ വീട്ടില്‍ നിന്ന് ഇയാളുടെ വിരലടയാളം ലഭിച്ചതാണ് കാരണം. വീടിന്റെ പിന്നിലെ വാതിലിന്റെയും കിടപ്പ് മുറിയുടെയും കതകിന്റെ കുറ്റികള്‍ അഴിച്ചു മാറ്റിയാണ് രണ്ടംഗ കവര്‍ച്ചാ സംഘം അകത്ത് കടന്നത്. ഇവരിലൊരാള്‍ ഡോക്ടറെ കട്ടിലിലേക്ക് തള്ളി വീഴ്ത്തിയ ശേഷം പുതപ്പ് കൊണ്ട് മൂടി കൈയില്‍ പിടിച്ചു നിന്നു. ഈ സമയം രണ്ടാമന്‍ സ്വര്‍ണവും പണവും വാരിക്കൂട്ടി ചുരിദാറിന്റെ ഷാളില്‍ പൊതിഞ്ഞെടുത്തു. സൗന്ദര്‍രാജിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഈ സമയം സംഘത്തിലെ മൂന്നാമന്‍ ഭഗവതി വീടിന് പുറത്ത് ഉണ്ടായിരുന്നതായി വിവരം ലഭിച്ചത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പിടിയിലായ പ്രതികളെ ഡോക്ടറുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തിയിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ ചില ജുവലറികളില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല.
അതേസമയം, മൂന്നാമത്തെ പ്രതിയെ കൂടി പിടികൂടിയാലേ തൊണ്ടിമുതല്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ എന്ന് ചെങ്ങമനാട് പൊലീസ് പറഞ്ഞു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കാരണം സ്ഥലം മാറിപ്പോയതും കാരണമായി. മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വേണ്ടത്ര സമ്മര്‍ദമുണ്ടായില്ലെന്നും സൂചനയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (55 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (1 hour ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends