Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല; ഇപ്പോൾ നടക്കുന്നത് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം

21 JULY 2021 09:55 PM IST
മലയാളി വാര്‍ത്ത

സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്നുവരുന്നതും നിശ്ചയിച്ചിരിക്കുന്നതുമായ പരീക്ഷകളെ സംബന്ധിച്ച്‌ വിദ്യാര്‍ത്ഥികളില്‍ തെറ്റിദ്ധാരണ പരത്തുവാനുള്ള സംഘടിതമായ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുവാന്‍ എല്ലാ വിദ്യാര്‍ത്ഥികളോടും സര്‍വ്വകലാശാല അഭ്യര്‍ഥിക്കുന്നതായി വൈസ് ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ.

ആരോഗ്യ സര്‍വ്വകലാശാലയിലുള്‍പ്പെടെ കേരളത്തിലെ ഇതര സര്‍വകലാശാലകളില്‍ ഓഫ്‌ലൈന്‍ പരീക്ഷകള്‍ സുഗമമായി നടക്കുമ്പോൾ സാങ്കേതിക സര്‍വ്വകലാശാലയില്‍ മാത്രം പരീക്ഷകള്‍ തടസപ്പെടുത്താനും ബഹിഷ്‌കരിക്കുവാനും വിദ്യാര്‍ത്ഥികളെ ചിലര്‍ പ്രേരിപ്പിക്കുകയാണ്.

 

 

ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി വിളിച്ചു ചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലെ തീരുമാനം അനുസരിച്ച്‌ കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളും അനുവര്‍ത്തിക്കുന്ന പൊതുനയത്തിന്റെ ഭാഗമായാണ് ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തുവാന്‍ സാങ്കേതിക സര്‍വ്വകലാശാലയും തീരുമാനിച്ചത്. എന്നാല്‍ സാങ്കേതിക സര്‍വ്വകലാശാല പരീക്ഷാസംവിധാനങ്ങളെ മാത്രം ഒറ്റതിരിഞ്ഞു ആക്രമിക്കുവാനാണ് ശ്രമം.

പാഠ്യഭാഗങ്ങള്‍ പൂര്‍ണമായും പഠിപ്പിച്ചു തീര്‍ക്കുവാന്‍ ഉതകുന്നതരത്തിലും പഠനവിധികള്‍ ഉറപ്പുവരുത്തിയുമാണ് പരീക്ഷകള്‍ പുനഃക്രമീകരിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വീടിന് സമീപമുള്ള കോളേജുകളില്‍ തന്നെ പരീക്ഷയെഴുതുവാനുള്ള പ്രത്യേക 'സെന്റര്‍ ചേഞ്ച്' സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സാങ്കേതിക സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

 

 

 

നൂറു മാര്‍ക്കിന്റെ പരീക്ഷ എഴുപത് മാര്‍ക്കിന്റെ പരീക്ഷയാക്കുകയും പരീക്ഷ ദൈര്‍ഖ്യം മൂന്ന് മണിക്കൂറില്‍ നിന്നും രണ്ടേകാല്‍ മണിക്കൂറായി കുറക്കുകയും ചെയ്തു. ഒരു പരീക്ഷ വിജയിക്കുവാന്‍ 40 മാര്‍ക്കിന് പകരം 28 മാര്‍ക്ക് മതിയാകും. കൊവിഡ് മൂലമോ അനുബന്ധ പ്രശ്‌നങ്ങള്‍ മൂലമോ പരീക്ഷ എഴുതുവാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അവസരം അവരുടെ ആദ്യ ചാന്‍സ് ആയിത്തന്നെ പരിഗണിക്കുകയും ചെയ്യും. ഇത്രയും വിദ്യാര്‍ത്ഥി സൗഹൃദമായി സംഘടിപ്പിക്കുന്ന പരീക്ഷകള്‍ക്കെതിരെയാണ് പ്രചാരണം നടത്തുന്നത്.

വിവിധ സെമെസ്റ്ററുകളിലെ ഒരു ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ വീടുകളില്‍ ഇരുന്നു കൊണ്ട് പരീക്ഷ എഴുതുവാന്‍ കഴിയുന്ന കുറ്റമറ്റ പ്രോക്ടര്‍ഡ് ഓണ്‍ലൈന്‍ പരീക്ഷ സംവിധാനം നിലവില്‍ വരുന്നതുവരെ പരീക്ഷകള്‍ ഓഫ്‌ലൈന്‍ ആയി മാത്രമേ നടത്തുവാന്‍ കഴിയുകയുള്ളൂ. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയും ഓഫ്‌ലൈന്‍ പരീക്ഷകളുമായി മുന്നോട്ടു പോകുവാന്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

 

 

 

 

ഇന്ത്യയിലെ തന്നെ പ്രമുഖ സാങ്കേതിക സര്‍വകലാശാലകളായ വിശ്വേശരയ്യ, ജവാഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റികളും, കേരളത്തിലെ കുസാറ്റും ഇതേ ഓഫ്‌ലൈന്‍ മാതൃകതന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.

പരീക്ഷകള്‍ നീട്ടിവയ്ക്കുവാനുള്ള ഏതു തീരുമാനവും കോഴ്‌സ് ലാഗിങ്ങില്‍ ആകും അവസാനിക്കുക. ഇത് സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുടെ ക്യാമ്ബസ് പ്ലേസ്‌മെന്റുകളെയും, ഉന്നതവിദ്യാഭ്യാസ സാധ്യതകളെയും പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ പ്രഖ്യാപിച്ച തീയതികളില്‍ തന്നെ നടത്തുവാന്‍ സര്‍വ്വകലാശാല ബാധ്യസ്ഥമാണ്. പരീക്ഷകള്‍ക്കെതിരായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തുവാനും പരീക്ഷകളില്‍ കൃത്യതയോടെ പങ്കെടുക്കുവാനും എല്ലാ വിദ്യാര്‍ത്ഥികളോടും അഭ്യര്‍ത്ഥിക്കുന്നതായി ഡോ. എം എസ് രാജശ്രീ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (52 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (57 minutes ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends