റെനെ മെഡിസിറ്റി ആശുപത്രിയ്ക്ക് മുന്‍പില്‍ പ്രതിഷേധം അറിയിച്ച് അനന്യയുടെ സുഹൃത്തുക്കള്‍

റെനെ മെഡിസിറ്റി ആശുപത്രിയ്ക്ക് മുന്‍പില്‍ പ്രതിഷേധം അറിയിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ അനന്യ കുമാരി അലക്‌സിന്റെ സുഹൃത്തുക്കള്‍. അനന്യ വൃത്തിഹീനമായ രീതിയില്‍ സെക്‌സ് വര്‍ക്കിന് പോയെന്നാണ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന്റെ ആരോപണം.
അത് അംഗീകരിക്കാന്‍ സാധിക്കില്ല. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഒന്നടങ്കം അപമാനിക്കുന്ന നിലപാടാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്ന് അവര്‍ ചൂണ്ടിക്കാട്ടി. അനന്യയ്ക്ക് നീതി ലഭിക്കണമെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























