'കുഞ്ഞിന്റെ കാര്യത്തിൽ ഞാൻ ശ്രദ്ധിക്കണമായിരുന്നു. ചാൻസ് വാങ്ങികൊടുക്കുന്നതിനോ പ്രൊമോട്ട് ചെയ്യുന്നതിനോ അല്ല, ഇന്നുവരെ ഞാനത് ആർക്കും ചെയ്തിട്ടുമില്ല. അവന്റെ ക്രിയേറ്റീവ് എബിലിറ്റി വളർത്തുന്നതിന് വേണ്ടി എനിക്ക് പ്രാപ്യമായ ഒരു എക്‌സ്‌പീരിയൻസുണ്ട്...' മനസ്സ് തുറന്ന് സുരേഷ് ഗോപി

മലയാള സിനിമയില്‍ ഇന്നും തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് സുരേഷ് ഗോപി. താരത്തിന്റെ അവേശം നിറഞ്ഞ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അടുത്തിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹം ഇന്ന് രാജ്യസഭ എംപി കൂടിയാണ്. ഒരു കാലാകരനെന്നതില്‍ ഉപരി മികച്ച ഒരു പൊതുപ്രവര്‍ത്തന്‍ കൂടിയാണ് അദ്ദേഹം. സിനിമയിലും രാഷ്രീയത്തിലും സജീവമായ അദ്ദേഹം അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ നേരിട്ടെത്താറുണ്ട്. ഇപ്പോൾ മകനെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
അഭിനയവുമായി ബന്ധപ്പെട്ട മകന്റെ കാര്യങ്ങളിൽ താൻ ഇടപെടാതിരുന്നതിൽ ദുഖമുണ്ടെന്ന് നടൻ സുരേഷ് ഗോപി വ്യക്തമാക്കുകയാണ്. മക്കൾ അവരുടെ വഴിക്ക് നീങ്ങട്ടെ എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നതെന്നും, എന്നാൽ ഗോകുലിന്റെ ഒരു പ്രകടനം തിയേറ്ററിൽ കണ്ടപ്പോൾ ഡബ്ബിംഗ് തിയേറ്ററിൽ താൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി എന്നും സുരേഷ് ഗോപി പറഞ്ഞു. പടം കണ്ടുകൊണ്ടിരുന്നപ്പോൾ ഒരിടത്താണ് ഒരു അച്ഛൻ എന്ന നിലയിൽ വലിയൊരു മഹാപാപിയാണെന്ന് തോന്നിയെന്നും താരം വെളിപ്പെടുത്തി.
സുരേഷാഗോപിയുടെ വാക്കുകൾ ഇങ്ങനെ;
എന്റെ മകൻ വന്നതും, ഇന്ന് നടന്നു നീങ്ങുന്നതും, നാളെ ഒരു ഓട്ടക്കാരനാകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതുമൊന്നും ഞാൻ കാണുന്നില്ല. ഒരു മില്ലി മീറ്ററിന്റെ ഫ്രാക്ഷൻ പോലും അവനെ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല. അവനൊരു നിർദേശം പോലും കൊടുക്കുന്നില്ല. ഇരയാണ് അവന്റെ ഒരു സിനിമ എന്ന നിലയിൽ ആദ്യമായി തിയേറ്ററിൽ പോയി കാണുന്നത്. അതും എന്റെ ഭാര്യ നിർബന്ധിച്ചതുകൊണ്ട്. അവന്റെ മനസിനെ വല്ലാതെ അത് ബാധിക്കുന്നുണ്ടാകണം എന്നുപറഞ്ഞതുകൊണ്ട് തിയേറ്ററിൽ പോയി കണ്ടു.പടം കണ്ടുകൊണ്ടിരുന്നപ്പോൾ ഒരിടത്താണ് ഒരു അച്ഛൻ എന്ന നിലയിൽ വലിയൊരു മഹാപാപിയാണെന്ന് തോന്നൽ എനിക്കുണ്ടായത്.
കുഞ്ഞിന്റെ കാര്യത്തിൽ ഞാൻ ശ്രദ്ധിക്കണമായിരുന്നു. ചാൻസ് വാങ്ങികൊടുക്കുന്നതിനോ പ്രൊമോട്ട് ചെയ്യുന്നതിനോ അല്ല, ഇന്നുവരെ ഞാനത് ആർക്കും ചെയ്തിട്ടുമില്ല. അവന്റെ ക്രിയേറ്റീവ് എബിലിറ്റി വളർത്തുന്നതിന് വേണ്ടി എനിക്ക് പ്രാപ്യമായ ഒരു എക്‌സ്‌പീരിയൻസുണ്ട്. അതിന്റെ ഒരംശം ഞാൻ നൽകണ്ടേ? ഞാനല്ലേ അവന് എല്ലാം നൽകിയത്. സിനിമയിലെ ഒരു സീനിൽ അവൻ ഡബ്ബ് ചെയ‌്ത സമയത്ത്, ഡബ്ബിംഗ് തിയേറ്ററിൽ ഞാനുണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നിപ്പോയി. ഒന്നുകൂടി എന്റെ കുഞ്ഞിന് എനിക്ക് നന്നാക്കാമായിരുന്നു.
https://www.facebook.com/Malayalivartha