അങ്ങനെ യാതൊരു അത്ഭുതവും സംഭവിച്ചില്ല;സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ ന്യൂസിലാൻഡ് ടീം തകർന്നു അടിഞ്ഞു;വരുന്ന സൗത്ത് ആഫ്രിക്ക പരമ്പരയിൽ ആരെയൊക്കെ ടീമിൽ എടുക്കും , ആരെയൊക്കെ ഒഴിവാക്കണം എന്നത് വലിയ തലവേദന ആകും;സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം

നടനും ഗാനരചയിതാവും അഭിനേതാവും ഒക്കെയായി തിളങ്ങുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് കുറിപ്പിലൂടെ തന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം ആരാധകറിലേക്ക് എത്തിക്കാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് തന്റെ ക്രിക്കറ്റ് നിരീക്ഷണമാണ്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം. അങ്ങനെ യാതൊരു അത്ഭുതവും സംഭവിച്ചില്ല . സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ ന്യൂസിലാൻഡ് ടീം തകർന്നു അടിഞ്ഞു . (62 all out, 167 all out ). ഇന്ത്യ (1-0) പരമ്പര നേടി . ആദ്യ ഇന്നിംഗ്സ് പൊരുതി സെഞ്ച്വറി നേടി ,(150), പിന്നെ രണ്ടാം ഇന്നിങ്സ് 62 നേടിയ മായങ്ക് അഗർവാൾ ജി കളിയിലെ താരം ആയതിൽ അത്ഭുതം ഇല്ല .
പരമ്പര മുഴുവൻ മികവ് കാണിച്ച അശ്വിൻ ജി മാൻ ഓഫ് ദി സീരീസ് ആയി. പുതിയ കോച്ച് ദ്രാവിഡ് ജിക്കും വിജയത്തോടെ തുടങ്ങുവാനായി . പക്ഷെ വരുന്ന സൗത്ത് ആഫ്രിക്ക പരമ്പരയിൽ ആരെയൊക്കെ ടീമിൽ എടുക്കും , ആരെയൊക്കെ ഒഴിവാക്കണം എന്നത് വലിയ തലവേദന ആകും .
ശ്രേയസ് അയ്യർ ജിയടക്കം അവസരം കിട്ടിയ പുതിയ താരങ്ങളെല്ലാം മികവ് പുലർത്തി . അക്സർ പട്ടേൽ ജിയും ആൾറൗണ്ട് പ്രകടനം നടത്തുന്നു . പക്ഷെ ജഡേജ ജിയെ എങ്ങനെ ഒഴിവാക്കും . 2019 അവസാനം മുതൽ ഇതുവരെ വെറും 22 റൺസ് ആവറേജിൽ ടെസ്റ്റ് കളിക്കുന്ന കോലി ജിയെ ക്യാപ്റ്റൻ ആയതിനാൽ ഒഴിവാക്കുവാനും പറ്റില്ല .
എങ്കിൽ രോഹിത് ജിയും , കെ എൽ രാഹുൽ ജിയും വരുമ്പോൾ ആരെ പുറത്തിരുത്തും . ഗിൽ ജിയും മികച്ച ഫോമിൽ ആണ് . ഇതിനിടയിൽ മികവ് തെളിയിച്ച കുറെ കളിക്കാർ പെന്റിങ് ആണ് . വിക്കെറ്റ് കീപ്പർ പന്ത് ജി വീണ്ടും വരുമ്പോൾ , ഈ കളിയിൽ മോശം അവസ്ഥയിൽ നന്നായി കളിച്ച പാവം സാഹാ ജിക്കും അവസരം കിട്ടില്ല .
ഇതിനിടയിൽ രഹാനെ ജിയുടെ career വലിയ ചോദ്യ ചിന്ഹം ആകും . എന്നാൽ ഒമിക്രോൺ ഏറ്റവും മോശമായി ബാധിച്ച സൗത്ത് ആഫ്രിക്ക യിൽ ഈ സാഹചര്യത്തിൽ കളിക്കണോ എന്നും BCCI ചിന്തിക്കണം . അടുത്ത പരമ്പര നീട്ടി വെക്കണം എന്നാണു എന്റെ അഭിപ്രായം .
https://www.facebook.com/Malayalivartha