ഓണ്‍ലൈന്‍ പഠനം കുട്ടികളെ രോഗികളാക്കുമോ? സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വിദ്യാര്‍ത്ഥികളില്‍ ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിച്ചു

സ്‌കൂള്‍ തുറന്നെങ്കിലും ആഴ്ചയില്‍ മൂന്നുദിവസം മാത്രമെ ക്ലാസുള്ളു. മറ്റു മൂന്നു ദിവസങ്ങളില്‍ ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്. ഓണ്‍ലൈന്‍ പഠനത്തിനുവേണ്ടി തുടര്‍ച്ചയായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളില്‍ ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിച്ചു.
കാഴ്ചക്കുറവ്, തലവേദന, കേള്‍വി പ്രശ്‌നം, കഴുത്തിന് വേദന എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് പതിവായി. പത്തു ശതമാനത്തിലധികം കുട്ടികളില്‍ പുതിയതായി കാഴ്ചവൈകല്യം വര്‍ധിച്ചതായി കണ്ടെത്തല്‍. നേരത്തെ കാഴ്ചവൈകല്യത്തിന് കണ്ണട ഉപയോഗിച്ചിരുന്ന കുട്ടികളില്‍ കാഴ്ചശക്തി കുറയുന്നുമുണ്ട്.
കാഴ്ച മങ്ങുക, വസ്തുക്കളെ രണ്ടായി കാണുക, ക്ഷീണം, അകലത്തിലുള്ള കാഴ്ച വ്യക്തമാകാതിരിക്കുക, തലവേദന, കണ്ണ് വേദന എന്നിവയാണ് പ്രധാനമായും കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. ദീര്‍ഘസമയം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുമ്‌ബോള്‍ ഐടി മേഖലയിലുള്ളവരെ സ്ഥിരമായി ബാധിക്കുന്ന കമ്ബ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമും കുട്ടികളെ ബാധിച്ചിട്ടുണ്ടെന്ന് നേത്രരോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തൃശ്ശൂര്‍ രാമവര്‍മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1500 ഓളം കുട്ടികളാണ് ചികിത്സ തേടിയത്. കാഴ്ചക്കുറവ്, കണ്ണില്‍ നിന്ന് വെള്ളം വരുക, കണ്ണുകളിലെ ചുവപ്പ് തുടങ്ങിയവയായിരുന്നു ഭൂരിഭാഗം പേരുടെയും പ്രശ്‌നം. നേത്രചികിത്സയ്ക്ക് പ്രതിദിനമെത്തുന്ന 50 പേരില്‍ 20ഓളം പേര്‍ കുട്ടികളാണ്. അഞ്ചുമുതല്‍ 15 വയസ് വരെയുള്ള കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്.
https://www.facebook.com/Malayalivartha