സ്‌കൂളിലെ താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രിന്‍സിപ്പലടക്കം ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്തു

താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചെന്ന് തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തിലെ പ്രിന്‍സിപ്പലടക്കം ഒന്‍പത് പേര്‍ക്കെതിരെ പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. പ്രിന്‍സിപ്പല്‍ എ രവീന്ദ്രനടക്കം ഒന്‍പതുപേര്‍ക്കെതിരെയാണ് കേസ് എടുത്തത്.
ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍, സംഘംചേര്‍ന്ന് തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് തലശ്ശേരി പൊലീസ് സ്‌റ്റേഷനിലേക്ക് എഫ് ഐ ആര്‍ കൈമാറുമെന്നും ചക്കരക്കല്‍ പൊലീസ് അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha