ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ഇടുക്കി അണക്കെട്ട് നാളെ തുറക്കും; പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരകൂടത്തിന്റെ മുന്നറിയിപ്പ്

ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് നാളെ (07/12/2021-ചൊവ്വാഴ്ച) രാവിലെ ആറു മണിക്ക് തുറക്കും. അണക്കെട്ടിലെ മൂന്നാം നമ്ബര്‍ ഷട്ടര്‍ 40 സെന്‍റീ മീറ്റര്‍ മുതല്‍ 150 സെന്‍റീമീറ്റര്‍ വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്സ് വരെ വെള്ളം ഒഴുക്കിവിടും.
രാത്രി ഒമ്ബത് മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം 2401.12 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. 1426.755 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. സംഭരണശേഷിയുടെ 97.75 ശതമാനം വരുമിത്. മണിക്കൂറില്‍ 1.113 ഘനയടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. ചെറുതോണി ഡാമിന്‍റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha