ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ ആറുമണിക്ക് തുറക്കും.... അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി...ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍

ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റി മീറ്റര്‍ മുതല്‍ 150 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും. മൂന്നാം നമ്പര്‍ ഷട്ടറാണ് തുറക്കുക.
ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു.
അതേസമയം ഇന്നലെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വൈദ്യുത വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് ഇടുക്കി ഡാമില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ ജലനിരപ്പ് 2401 തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് അടിയായിരുന്നു.
"
https://www.facebook.com/Malayalivartha