ഇടുക്കി വീണ്ടും തുറന്നു..... മുല്ലപ്പെരിയാര്‍ ഡാം തുറന്ന് 12,000 ഘനയടി വെള്ളം തുറന്നുവിടുകയും പദ്ധതി പ്രദേശത്തു മഴ ശക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ ഇടുക്കി ഡാം വീണ്ടും തുറന്നു, ചെറുതോണി ഡാമിന്റെ ഒരുഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറന്നത്, പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍

മുല്ലപ്പെരിയാര്‍ ഡാം തുറന്ന് 12,000 ഘനയടി വെള്ളം തുറന്നുവിടുകയും പദ്ധതി പ്രദേശത്തു മഴ ശക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ ഇടുക്കി വീണ്ടും തുറന്നു. ചെറുതോണി ഡാമിന്റെ ഒരുഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറന്നിരിക്കുന്നത്.
മൂന്നാമത്തെ ഷട്ടാറാണ് തുറന്നത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ. പരമാവധി സംഭരണശേഷിയായ 142 അടി വെള്ളമെത്താനുള്ള സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച രാത്രിയില്‍ എട്ടരയോടെ ഒന്‍പത് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്‌നാട് ഉയര്‍ത്തി.
120 സെന്റിമീറ്ററുകള്‍വീതം ഉയര്‍ത്തിയ ഷട്ടറുകള്‍വഴി 12,654 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 2018ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം വെള്ളം പെരിയാറിലേക്കൊഴുക്കുന്നത്.
അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 10,354 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് 1867 ഘനയടി വെള്ളം ടണല്‍വഴി കൊണ്ടുപോകുന്നുണ്ട്. പെരിയാര്‍ തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. രാത്രി 10 മണിയോടെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്‌നാട് അടച്ചു. തുടര്‍ന്നും ആറ് ഷട്ടറുകളിലൂടെ 8380 ഘനയടി വെള്ളം ഒഴുകുകയാണ്. പെരിയാര്‍ തീരത്തെ വികാസ് നഗര്‍, മഞ്ചുമല ഭാഗങ്ങളിലെ ഒട്ടേറെ വീടുകളില്‍ വെള്ളംകയറി.
"
https://www.facebook.com/Malayalivartha