ആവശ്യപ്പെട്ട പണം നല്‍കിയില്ല.... വീട്ടില്‍ക്കയറി യുവതിയെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍

ആവശ്യപ്പെട്ട പണം നല്‍കിയില്ല.... വീട്ടില്‍ക്കയറി യുവതിയെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍ . തഴുത്തല ഒറ്റപ്ലാംമൂട് ചരുവിളവീട്ടില്‍ രമണന്‍ (50) ആണ് അറസ്റ്റിലായത്.
തഴുത്തല സ്വദേശിനിയായ യുവതിയെയാണ് ഇയാള്‍ ആക്രമിച്ചത്. പരിക്കേറ്റ യുവതി ചികിത്സതേടി. ഇയാള്‍ സമാനമായ മറ്റൊരു കേസിലും വിചാരണ നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു.
കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റന്‍, എസ്.ഐ.മാരായ സുജിത് വി.നായര്‍, ഷാനവാസ് സി.പി.ഒ.മാരായ പ്രശാന്ത്, പ്രവീണ്‍ ചന്ദ് എന്നിവരാണ് പ്രതിയെ പിടിച്ചത്.
https://www.facebook.com/Malayalivartha