കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ ആക്ടീവ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചു... സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ ആക്ടീവ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. പാലോട് ആലുംമൂട് പച്ചയില്‍ പുത്തന്‍വീട്ടില്‍ കുമാരപിള്ള (57) ആണ് ദാരുണമായി മരിച്ചത്.
ഇന്നു രാവിലെ ചെറ്റച്ചല്‍ ഇടമുക്കിലാണ് അപകടം ഉണ്ടായത്. ജീപ്പില്‍ കെട്ടി വലിച്ചു കൊണ്ടു പോയ കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ ടൂവീലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് അമിതവേഗത്തില്‍ ആയിരുന്നുവെന്നാണ്് നാട്ടുകാര്‍ പറയുന്നത്.
സ്‌കൂട്ടറുമായി കൂട്ടിയിടിച്ചതിനു ശേഷം ജീപ്പും കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീനും റോഡില്‍ മറിഞ്ഞു. കുമാരപിള്ളക്കൊപ്പം യാത്രചെയ്തിരുന്ന രതീഷ് പരുക്കുകളോടെ ആശുപത്രിയിലാണ്.
കുമാരപിള്ളയുടെ മൃതദേഹം വിതുര താലൂക്കാശുപത്രി മോര്‍ച്ചറിയിലാണ്. വിതുര പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha